
22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് "ആശകൾ ആയിരം". അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. വളരെ രസകരമായ ഫൺ ഫാമിലി ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ജൂഡ് ആന്റണിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളിൽ കാളിദാസ് ജയറാം ബാലതാരമായി അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ആ അച്ഛൻ മകൻ കോമ്പിനേഷൻ വീണ്ടും ആശകൾ ആയിരത്തിലൂടെ എത്തുകയാണ്.