Image

സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് ദോഷം ചെയ്യും, ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമ ; സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

Published on 25 January, 2026
സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് ദോഷം ചെയ്യും, ഇടപെടേണ്ടത്  മത പണ്ഡിതരുടെ കടമ ; സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

കൊച്ചി: സ്ത്രീകള്‍ക്ക് അമിതമായി സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് ദോഷം ചെയ്യുമെന്ന് ആവര്‍ത്തിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ ആഘോഷങ്ങളിലും പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പരാമര്‍ശിച്ചാണ് കാന്തപുരത്തിന്റെ പ്രതികരണം. രാഷ്ട്രീയ, പ്രക്ഷോഭ മേഖലകളില്‍ സ്ത്രീകള്‍ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇസ്ലാമിക വീക്ഷണം. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങള്‍ ചില സ്ഥലങ്ങളില്‍ അതിരുവിടുന്ന നിലയുണ്ടായെന്നും  ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍  കാന്തപുരം ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ നിയന്ത്രണമില്ലാത്തവരാകരുത്. അത് സമൂഹത്തിന് നാശമുണ്ടാക്കും. ഇക്കാര്യം നേരത്തെയും മുസ്ലീം പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അത് തുടര്‍ന്നും ഉണ്ടാകും, അല്ലാത്ത പക്ഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ വിഷയത്തില്‍ മുസ്ലീം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമയാണെന്നും കാന്തപുരം ആവര്‍ത്തിക്കുന്നു.

അതേസമയം, സ്ത്രീ വിദ്യാഭ്യാസം ഉള്‍പ്പെടെ മുസ്ലീം സമുദായത്തിന് അകത്ത് നവോഥാനം കൊണ്ടുവന്നത് തങ്ങളാണെന്ന മുജാഹിദ് വിഭാഗങ്ങളുടെ അവകാശവാദത്തെ കാന്തപുരം തള്ളി. സുന്നികള്‍ ചെയ്ത കാര്യങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. ഇത്തരം അവകാശവാദങ്ങള്‍ അവരുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. മുസ്ലീം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക എന്നല്ലാതെ മറ്റൊന്നും അവര്‍ കൊണ്ടുവന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കും സമൂഹത്തില്‍ സ്വീകാര്യതയില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിക്ക് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയില്ല. മുന്‍കാലങ്ങളില്‍, അവര്‍ വോട്ട് ചെയ്യുന്നതിനെതിരെ സംസാരിച്ചു, ഇപ്പോള്‍ അവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു. ആളുകള്‍ ഈ മാറ്റം അംഗീകരിക്കില്ല. എന്നാല്‍ എല്ലാത്തിനും ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കാന്തപുരം പറയുന്നു. സിപിഎമ്മിന്റെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കേരള മുസ്ലീം ജമാഅത്ത് സമസ്തയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേദിയല്ലെന്നും കാന്തപുരം വ്യക്തമാക്കുന്നു. പുതിയ സംഘടന പഴയ തലമുറയ്ക്ക് മുസ്ലീം ജമാഅത്തിലെ യുവാക്കളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നാണ് വിശദീകരണം.

Join WhatsApp News
വൃത്തികേട് 2026-01-25 12:06:12
സ്ത്രീക്കും പുരുഷനും തുല്യാവകാശം നൽകുന്ന രാജ്യത്തിരുന്നാണ് ഈ വൃത്തികേട് പറയുന്നത്. പ്രിയ പണ്ഡിതനെ, ഇറാനിലേക്ക് പോകു. അഫ്ഗാന് ഉണ്ടല്ലോ. മറ്റു മനുഷ്യരെ കൊന്നാൽ സ്വര്ഗം കിട്ടുമെന്ന് കിതാബിൽ പറയുന്നുണ്ടോ എന്ന് കൂടി വ്യക്തമാക്കണം
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 11:34:42
ഈ മത "കുണ്ടിതന്റെ' പ്രസ്താവന ആരെങ്കിലും, ഏറ്റവും "മതബാധിത" രാജ്യമായ സൗദിയിലെ സ്ത്രീകളെ ഒന്ന് കാണിച്ചിരുന്നെങ്കിൽ, അവളുമാർ തന്നേ ഇവന്റെ കയ്യും കാലും വിപരീത ദിശയിൽ വെട്ടി കളഞ്ഞേനെ, കിടുങ്ങാമണി പിടിച്ച് ഒടച്ചു കളഞ്ഞേനേ... ഈ കേരളത്തിലെ ജനങ്ങൾ ഇവന്റെ പ്രസ്താവന ഇതു വരെ കണ്ടില്ലേ??? അതോ, ഇസ്ലാമോ fright ആണോ എല്ലാവർക്കും??? ഇവന്റെ പുസ്തകത്തിൽ ഇതിലും വലിയ ചന്തത്തെറിയും സ്ത്രീവിരുദ്ധതയും, മുത്തുനബി എഴുതി വച്ചിട്ടുണ്ട് 'വഹി' കിട്ടിയെന്ന് കള്ളം പറഞ്ഞ്. ഇതിലും ഭീകരമായി പെണ്ണിനെ തെറി പറയുന്ന പുസ്തകമാണ് ബൈബിൾ. എന്നാൽ ഇതെല്ലാം ദൈവം എന്ന കിഴങ്ങന്റെ പേരിൽ ആണല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു സമാധാനം.!!!!!!! Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 06:08:13
ദേ അടുത്ത കു(പ)ണ്ടിതൻ...... കഷ്ടമാണ് ഇസ്ലാമിന്റെ ഇന്നത്തെ അവസ്ഥ. ഇവനെ പോലുള്ള വാണക്കുറ്റികളാണ് ദിവസവും ആ നല്ല മുസ്‌ലിംങ്ങൾക്ക് ഊക്കു വാങ്ങി കൊടുക്കുന്നത്. എടാ പഹയാ മിണ്ടാതിരിയടാ, എത്ര നാൾ നീയൊക്കെ ആ പാവം പെണ്ണുങ്ങളെ ഇങ്ങനെ "അപ്പി ക്കുപ്പായത്തിൽ" പൊതിഞ്ഞ് കൊണ്ട് നടക്കും? ഈ 2026 -ലും ഇങ്ങനത്തെ കാട്ടവരാതങ്ങൾ ഈ ഭൂമീ മലയാളത്തിൽ ഉണ്ടല്ലോ പെന്തോക്കോസ്തു കാരെ പോലെ.. ആ, പറഞ്ഞിട്ട് കാര്യമില്ല, ഒരമ്മ പെറ്റ അളിയന്മാരാണല്ലോ രണ്ടു മലംകൾട്ടുകളും... 🫣 നിനക്കൊന്നും മരിക്കണ്ടേടാ???? ഇങ്ങനെ ഈ 2026 -ലും പച്ചയ്ക്ക് ഒരു ഉളുപ്പും ഇല്ലാതെ സ്ത്രീ വിരുദ്ധത പറയുന്നവനെയൊക്കെ തെരുവിൽ തൂക്കി കൊല്ലണം, ഒന്നും നോക്കരുത്. കന്ത പുരവും പെന്തോ പുരവും നല്ല ചേർച്ച. എടാ - യിരേ, ഇന്നലെയും രണ്ടു മൂന്നു പെണ്ണുങ്ങൾ ബഹിരാകാശത്തു പോയി തിരിച്ചെത്തിയതേ ഉള്ളൂ. ഈ പണ്ടാരം പിടിച്ച ഫെമിനിച്ചികളുടെ വായിൽ hot ഡോഗ് ആണോ, മിണ്ടാതിരിക്കാൻ???? 🤔🤔 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 11:59:45
(അ) വിശുദ്ധ വേദ പുസ്തകത്തിലെ, (ദുർ) വാക്യങ്ങളെ അധികരിച്ചുള്ള, (വി) റെജീസിന്റെ 01/26/2026 തിങ്കളാഴ്ച്ചയിലെ 2 ചോദ്യങ്ങൾ : - ( പരമ്പര - ഒന്ന്, ലക്കം - 4 ) (a). പള്ളികളുടെ മുകളിൽ എന്തിനാണ് "മിന്നൽ ചാലകം" (lightning arrester) ഘടിപ്പിച്ചിരിക്കുന്നത്.? എന്തിനാണ് cctv ക്യാമറകൾ install ചെയ്തിരിക്കുന്നത്?? (b). എന്തിനാണ് രാത്രികളിൽ പള്ളിക്കു ചുറ്റും ഒരു "സെക്യൂരിറ്റി guard"-നെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്.?? ശുഭ ദിനം !!! Rejice
vayanakaran 2026-01-26 13:37:38
ദൈവത്തിന് എന്തിനാണെടോ പാറാവ് എന്ന് കേരളത്തിലെ ഒരു മുഖ്യ മന്ത്രി ചോദിച്ചിരുന്നു റെജിസ്. നിങ്ങളുടെ കൃഷ്ണൻ അവിടെയാണോ ഇരിക്കുന്നത് എന്ന് വേറൊരു മുഖ്യൻ ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുകയില്ല റെജീസ്. താങ്കൾ സമയം കളയല്ലേ!
Jayan varghese 2026-01-26 14:48:05
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈർച്ചവാളിൽ കൈ വച്ചാൽ കൈ മുറിഞ്ഞു പോകും. അത് വാൾ കണ്ടു പിടിച്ച ശാസ്ത്രഞ്ജന്റെയോ വാൾ നിർമ്മിച്ച കമ്പniയുടെയോ കുറ്റമാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് ?
Marykutty 2026-01-26 17:36:18
മുള്ള പറഞ്ഞതിനോട്, സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ഒരിക്കലും യോജിക്കാൻ കഴിയില്ല. പക്ഷെ, ഇയാൾ പറഞ്ഞ അഭിപ്രായം മിക്ക മലയാളി പുരുഷന്മാരുടെ മനസ്സിലിരിപ്പല്ലേ ? അയാൾ ഉറക്കെ പറഞ്ഞു നിങ്ങൾ പറയാതെ പല രീതിയിൽ സ്ത്രീകളെ അബ്യുസ് ചെയ്യുന്നു. വെർബൽ അബ്യുസ് ആണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നു. ചില വീടുകളിൽ ചെല്ലുമ്പോൾ ഓരോ ഭർത്താക്കന്മാർ ഭാര്യമാരോട് ഓർഡർ ചെയ്യുന്ന കണ്ടാൽ മതി അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നും. വളരെ ലളിതമായ ഒരു ചോദ്യം. നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ ഭാര്യയെ വിളിക്കുന്നത് ? പേരാണോ അതോ എടി എന്നാണോ? മലയാളത്തിലെ എറ്റവും സംസ്കാരം കെട്ട വാക്കുകളാണ് എടി പൊടി, എട നീ പോടാ എന്നൊക്കെ വിളിക്കുന്നത്. അതിൽ ഭാര്യയെ കൺട്രോൾ ചെയ്യാനുള്ള അല്ലെങ്കിൽ ഞാനാണ് അതോറിറ്റി എന്ന ധ്വനി ഒളിഞ്ഞിരിക്കുന്നു. അമേരിക്കൻസ് വിളിക്കുന്നത് ശ്രദ്ധിക്കുക - ഹണി എന്നൊക്ക വിളിക്കും. അവർ തമ്മിൽ വഴക്കിട്ടു പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു ഇതിന് എക്സ്മ്പ്ഷൻ ഉണ്ടെന്നുള്ളത് സത്യമാണ്. ഒരു സവദിക്കലിന് വേണ്ടി എഴുതിയതാണ്. ഇനി ഇതിന്റെ പേരിൽ 'നീ പോടി' എന്ന് പറഞ്ഞ് പ്രതികരിക്കത് . സഭ്യമായ രീതിയിൽ സംവദിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക