
നോർത്ത് കരളിനയിലെ കാരിയിൽ ശ്രീ വെങ്കിടേശ്വര ക്ഷേത്രം ആക്രമിക്കപ്പെട്ടതായി ഹിന്ദു അമേരിക്ക ഫൗണ്ടേഷൻ അറിയിച്ചു. ജനുവരി 18നു നടന്ന ആക്രമണത്തിൽ രാജ ഗോപുരം പ്രവേശന കവാടത്തിനു സമീപമുള്ള ഒരു ദ്വാരപാലക ശില്പത്തിനു കേടു പറ്റി.
കാരി പോലീസ് വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നു എച് എ എഫ് അറിയിച്ചു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
കേടുപാടുകൾ തീർക്കാൻ ആചാരാനുഷ്ടാനങ്ങൾ അനുസരിച്ചു നടപടി എടുക്കുന്നുണ്ടെന്നു ക്ഷേത്ര അധികൃതർ പറഞ്ഞു.
ഈ ആക്രമണം ക്ഷേത്രം പങ്കിലമാക്കൽ മാത്രമല്ലെന്ന് എച് എ എഫ് പറഞ്ഞു. ഇത് മത സമൂഹത്തിന്റെ നേരെയുള്ള കടന്നാക്രമണമാണ്. പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവും.
പവിത്രമായ ആരാധനാലയത്തിനു നേരെ നടന്ന ആക്രമണം ജുഗുപ്സാവഹമാണെന്നു ഹിന്ദുപാക്ട് ബന്ധമുളള അമേരിക്കൻ ഹിന്ദുസ് എഗൈൻസ്റ് ഡിഫമേഷൻ ചൂണ്ടിക്കാട്ടി.
യുഎസിൽ ഹിന്ദു സമൂഹം നേരിടുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതു കാണേണ്ടതെന്നു രണ്ടു സംഘടനകളും പറഞ്ഞു.
ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളുടെ ലക്‌ഷ്യം എന്തായിരുന്നുവെന്നു പോലീസ് വ്യക്തമാക്കുന്നുമില്ല.
North Carolina temple vandalized