Image

അമിതമായ ലൈംഗിക ആസക്തി: കളിയും കാര്യവും (ജെയിംസ് കുരീക്കാട്ടിൽ)

Published on 23 January, 2026
അമിതമായ ലൈംഗിക ആസക്തി: കളിയും കാര്യവും (ജെയിംസ് കുരീക്കാട്ടിൽ)

Hypersexuality (അമിതമായ ലൈംഗിക ആസക്തി) ഒരു മനോരോഗമാണോ? അല്ല എന്നാണ് American Psychiatric Association ന്റെ   DSM (Diagnostic and Statistical Manual) പറയുന്നത്. Hypersexuality യെ ലൈംഗിക മനോരോഗങ്ങളുടെ ഗണത്തിൽ  പെടുത്തിയിരുന്നെങ്കിൽ പുരുഷന്മാരിൽ  വലിയൊരു വിഭാഗം പെട്ടുപോയേനെ. അതിൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപും  പഴയ പ്രസിഡന്റ് ബിൽ ക്ലിന്റണും ഒക്കെ ഉൾപ്പെടും. ബിൽ ക്ലിന്റന്  മോണിക്ക ലിവിൻസ്കിയും, ട്രംപിന്  സ്റ്റോമി ഡാനിയേലു മായുള്ള  ചുറ്റികളികളൊക്കെ  ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്. 

2005 ൽ ട്രംപ് ടെലിവിഷൻ ഹോസ്റ്റ് ബില്ലി ബുഷ് നോട് പറഞ്ഞ പ്രശസ്തമായ ഡയലോഗ് ഉണ്ടല്ലോ, "When you 're a star, they let you do it. You can do anything. Grab them by the p*ssy". 2016 ലെ ഇലക്ഷന് തൊട്ടുമുമ്പ് വാഷിംഗ്‌ടൺ പോസ്റ്റ് ഇതിന്റെ വീഡിയോ അടക്കം പുറത്തു വിട്ടെങ്കിലും സായിപ്പിന് ഇവരുടെ ഡിങ്കോൾഫിയോ, ഈ ഡയലോഗുകളോ ഒന്നും വല്യ പ്രശ്നമായിരുന്നില്ല.  രാഷ്ട്രീയക്കാർ എന്ന നിലക്കുള്ള അവരുടെ മികവും കഴിവും രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള അവരുടെ വിഷനും മാത്രമാണ് സായിപ്പ് പരിഗണിച്ചത്. അമേരിക്കകാരന്റെ ധാർമ്മികത ലൈംഗികതയെ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ലാത്തത്കൊണ്ട് അവർക്കിതൊന്നും നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഇഷ്യു ആയിരുന്നില്ല.

Hypersexuality യിൽ നിന്ന് വ്യത്യസ്തമാണ്  ലൈംഗിക മനോരോഗങ്ങൾ ? പൊതുസമൂഹത്തിന് ഹാനികരമാകുന്ന (Sexual Abnormalities that does haram to others) ലൈംഗികതയാണ് ലൈംഗിക മനോരോഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്; Pedophilia (കുട്ടികളോടുള്ള ലൈംഗിക ആസക്തി), Voyeurism (ഒളിഞ്ഞു നോട്ടം) Frotteurism ( അനുവാദം ഇല്ലാതെയുള്ള ഉരസലും പിടുത്തവുമൊക്കെ), Exhibitionism ( പച്ച മലയാളത്തിൽ പറഞ്ഞാൽ തുണി പൊക്കി കാണിച്ചുള്ള ആനന്ദം കണ്ടെത്തൽ), Fetishism ( അഴയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന അടിവസ്ത്രം കണ്ടാലും മൂക്കുന്ന അവസ്ഥ) പിന്നെയുമുണ്ട് Sadism / Masochism അങ്ങനെ എഴുതിയാൽ തീരാത്ത ഒരു നീണ്ട ലിസ്റ്റ്.

അമേരിക്കയിലും പല ആധുനിക സമൂഹങ്ങളിലും ഇങ്ങനെയുള്ള ലൈംഗിക മനോരോഗികൾ ഒരു ലൈംഗിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ അവർ ശിക്ഷ കഴിഞ്ഞു പുറത്തുവന്നാലും, പൊതു സമൂഹത്തിന് അവർ ഉപദ്രവം ആകാതിരിക്കാൻ അവരുടെ പേര് Sex Offender Registry യിൽ ചേർക്കുന്ന ഒരു പരിപാടിയുണ്ട്. അവരുടെ പ്രശ്നത്തിന്റെ ഗൗരവമനുസരിച്ചായിരിക്കും അവരെ ഈ registry യിൽ തരം തിരിച്ച് ചേർക്കുന്നത്.

Tier 1(Lower Risk) Registration 10-15 years
Tier 2 (Moderate Risk) 25 years
Tier 3 (Higher Risk) Life time 
ഇങ്ങനെ  മൂന്ന് വിഭാഗങ്ങളിലായാണ് അവരുടെ പേര് ചേർക്കപെടുന്നത്. ഇങ്ങനെ ഒരിക്കൽ പേര് ചേർക്കപെട്ടാൽ പിന്നെ ഇവർക്ക് പല സ്ഥലങ്ങളിലും ഒരു വീട് വാങ്ങുന്നതിനോ വാടക്ക് താമസിക്കുന്നതിനോ പോലും നിരോധനം ഉണ്ടാകും. ഒരു സ്കൂളിന്റെയോ പാർക്കിന്റെയോ ഒക്കെ പരിസരത്തേക്ക് വരാൻ പോലും അനുവാദം ഉണ്ടാകുകയില്ല. ഏത് ജോലിക്കും Background check എന്ന പരിപാടിയുള്ളത് കൊണ്ട് നല്ല ഒരു ജോലി കിട്ടുന്ന കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെ ലൈംഗിക മനോരോഗികളെ പൊതു സമൂഹത്തിന് ശല്യമാകാതെ അകറ്റി നിർത്തുന്ന ഒരു സംവിധാനം നമുക്കില്ലാത്തത് നമ്മുടെ സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ പെരുകുന്നതിന് ഒരു കാരണമാകുന്നുണ്ട്.

തിരികെ Hypersexuality ലേക്ക് വന്നാൽ ഈ അമിതമായ ലൈംഗിക ആസക്തി അത്ര നിസാരമായ ഒരു കാര്യമാണോ? അല്ല. പ്രശ്നമാണോ? ആസക്തിയുടെ ആഴം അനുസരിച്ച്   പ്രശ്നമാവാം.   എന്തും അമിതമായാൽ പ്രശ്നമാണല്ലോ. അത് കൊണ്ടാണ് അമേരിക്കക്കാർ ഇതിനെ മനോരോഗമായി കാണുന്നില്ലെങ്കിലും World Health Organization (WHO) ന്റെ  International Classification of Diseases (ICD) ൽ Compulsive Sexual Behavior Disorder (CSBD) ഉൾപ്പെടുത്തിയിട്ടുള്ളത്.

എല്ലാ ജീവി വർഗ്ഗങ്ങളിലും ഈ Hypersexuality കൂടുതലായി ഉള്ളത് ആൺ വർഗ്ഗങ്ങളിലാണ്. അതിന്റെ പിന്നിൽ പരിണാമപരമായ ചില ജൈവിക ചോദനകൾ ഉണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും മനുഷ്യരുടെ കാര്യമെടുത്താൽ ആൺവർഗ്ഗത്തിന്റെ ഈ സ്വഭാവമാണ് മനുഷ്യകുലത്തെ അതിജീവിക്കാൻ സഹായിച്ച പലകാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. മനുഷ്യകുലം മാത്രമല്ല, പക്ഷി മൃഗാദികളിലെല്ലാം ആൺ വർഗ്ഗത്തിന്റെ ഈ സ്വഭാവം അതിജീവനത്തിന് സഹായിച്ചിട്ടുണ്ട്. കോഴികളിൽ ഒക്കെ കണ്ടിട്ടില്ലേ, നിന്ന നിൽപ്പിൽ പൂവൻ കോഴികൾ ഓടി വന്ന് ചാടിക്കേറി പരിപാടി ഒപ്പിച്ച് ഒന്നുമറിയാത്തപോലെ ഒരു കൊക്കരക്കോ യും കൂവി സ്ഥലം വിടുന്നത്.  പ്രത്യുൽപാദനത്തിലുള്ള ആൺ വർഗ്ഗത്തിന്റെ ഈ അതീവ താത്പര്യമാണ് ജീവി വർഗ്ഗങ്ങൾ പെരുകി വളരാൻ സഹായിക്കുന്നത്. ആണുങ്ങളിലെ Testosterone ഉം ഈ Hypersexuality ക്ക്  ഒരു കാരണമാകുന്നുണ്ട്. എന്ന് വെച്ചാൽ അവൻ വിചാരിച്ചിട്ടല്ല, അങ്ങനെയൊക്ക അങ്ങ് ആയി പോകുന്നതാണ്.

Hypersexual sexual ആയ ആളുകൾ ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിൽ. അവരുടെ എണ്ണം അത്ര കുറവൊന്നുമില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ പേർ വല്ല കുതന്ത്രവും ഒപ്പിക്കുമ്പോൾ പിടിക്കപ്പെടുന്നു എന്നെ ഉള്ളൂ. അവർ രാഷ്ട്രീയക്കാരോ, സിനിമക്കാരോ അങ്ങനെ വല്ല സെലിബ്രിറ്റികളും ആണെങ്കിൽ മാധ്യമങ്ങളും സമൂഹവും ആഘോഷിക്കും.  ഇപ്പോൾ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ആഘോഷിക്കുന്നത് രാഹുൽ മാങ്കൂട്ടത്തെ യാണല്ലോ. അയാൾ ഒരു ലൈംഗിക മനോരോഗിയാണോ? അല്ല. Hypersexual ആണോ? അതെ. അയാൾ മാത്രമാണോ കേരള രാഷ്ട്രീയത്തിൽ Hypersexual ആയിട്ടുള്ള ഒരേയൊരാൾ. അല്ല. എതിർ ഭാഗത്തുള്ള പി ശശിയും, പികെ ശശിയും, ശിവരാമകൃഷ്ണനും, മുകേഷും, ഗണേഷും, കടകംപള്ളിയും മൂത്രസഞ്ചിയുമായി നടക്കുന്ന ശശീന്ദ്രനും ഒക്കെ ഈ വിഷയത്തിൽ വിഷയാസക്തി കൂടുതൽ ഉള്ളവർ ആണെന്ന് തെളിയിച്ചിട്ടുള്ളതാണ്.

രാഷ്ട്രീയക്കാരിൽ മാത്രമാണോ ഇങ്ങനെയുള്ളവർ. അല്ല. മീ ടൂ വെളിപ്പെടുത്തലുകളുടെ നാളുകളിൽ സിനിമാക്കാരിലെ കോഴികളെ കുറിച്ച് നമ്മൾ കേട്ടതാണ്. ആത്മീയ ആചാര്യന്മാർ പോലും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. കൊച്ചിയിലെ ഹോട്ടലിലിൽ വെച്ച് സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട ശബരിമലയിലെ തന്ത്രിയും, ലിംഗം ഛേദിക്കപ്പെട്ട സ്വാമിയും, കൊട്ടിയൂരെ റോബിൻ അച്ചനും ബിഷപ്പ് ഫ്രാൻകോയും, ഓരോ ദിവസവും നമ്മൾ വാർത്തകളിൽ വായിക്കുന്ന മദ്രസ പീഡനങ്ങളിലെ ഉസ്താദുമാരുമെല്ലാം ഇതിന്റെ ആൾക്കാർ തന്നെയാണ്. ഈ ഒരു കാര്യത്തിൽ രാഷ്ട്രീയക്കാരെന്നോ, സിനിമാ കാരെന്നോ, കവിയെന്നോ കലാകാരനെന്നോ, ആത്മീയ ഗുരുവെന്നോ  ഇനി സാദാരണകാരനെന്നോ ഒരു വ്യത്യാസവുമില്ല. സർവ്വ  ധർമ്മ ലൈംഗിക സമ ഭാവനക്കാരാണ് നമ്മളെല്ലാം.

ലൈംഗികതയുമായി ബന്ധപ്പെട്ട ഈ  പ്രശ്നങ്ങൾ  അപ്പോ ആണുങ്ങളുടെ മാത്രം വിഷയമാണോ? അല്ല. ഈ കളിയിൽ പെൺവർഗ്ഗവും ഉണ്ട്. പറഞ്ഞുവരുന്നത് അമിത ലൈംഗിക ആസക്തിയുള്ള Nymphomaniac എന്ന് വിളിക്കപ്പെടുന്ന പെണ്ണുങ്ങളെ കുറിച്ചോ, ലൈംഗിക തൊഴിലാളികളെ കുറിച്ചോ ഒന്നും അല്ല. ആൺ വർഗ്ഗത്തിന്റെ ലൈംഗിക താത്പര്യങ്ങളെ, ലൈംഗികത കൊണ്ട് തന്നെ മുതലെടുക്കുന്ന പെണ്ണുങ്ങളെ കുറിച്ചാണ്. മാങ്കൂട്ടത്തിന്റെ കേസിലും സംഭവിച്ചത് ഇത് മാത്രമാണ്. പീഡിപ്പിച്ച ഒരാൾക്ക് ആരും വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകില്ലല്ലോ. അതിന് വേണ്ടി  ഫ്ലൈറ്റ് പിടിച്ച് വരികയുമില്ല. പീഡനമല്ല. ഒരു സെലിബ്രിറ്റിയുടെ ഭാര്യാപദം മോഹിച്ച്‌ അതിനായി ലൈംഗികത ഉപയോഗിച്ച  ചിലരുടെ മോഹഭംഗങ്ങളുടെ പ്രതികാരമാണ്  ഈ കേസുകളെല്ലാം. Hypersexual ആയ ഒരാളുടെ ലിംഗ വിനോദങ്ങൾക്ക് ഇരയായതല്ല. ഉദ്ദിഷ്ട കാര്യസാധ്യത്തിന് ചെയ്ത  ലിംഗ പൂജ യാണ്.

മനുഷ്യരുടെ ഈ ലൈംഗിക ആസക്തികൾ പരിഹാരമൊന്നും ഇല്ലേ? ഉണ്ട് എല്ലാ ആസക്തികൾക്കും പരിഹാരം ഉണ്ട്. ഉള്ളിൽ ഒത്തിരിയേറെ ആസക്തികളുടെ  എരിയുന്ന കനലുമായി  ജീവിക്കുന്നവരാണ് മനുഷ്യർ. മദ്യത്തോടുള്ള ആസക്തി, മയക്കുമരുന്നിനോടുള്ള ആസക്തി, പണത്തോടും അധികാരത്തോടും ഉള്ള ആസക്തി. ലൈംഗികതയോടുള്ള അമിതമായ ആസക്തി. നമ്മുടെ ഉള്ളിലെ ഈ ആസകതികളെ ഏറ്റവും നന്നായി അറിയാവുന്നവർ നമ്മൾ തന്നെയാണ്. ആ ആസക്തികൾക്ക് മേൽ നമ്മൾ നേടുന്ന ആത്മനിയന്ത്രണമാണ് നമ്മുടെ യഥാർത്ഥ ജീവിത വിജയം. അത് അത്ര എളുപ്പമല്ല. കാരണം കനലുകൾ അവിടെ തന്നെയുണ്ടല്ലോ. ചാരം മൂടി കിടന്നാലും ഉള്ളിൽ സദാ എരിഞ്ഞുകൊണ്ടാണിരിക്കുന്നത്.  സാഹചര്യങ്ങൾ കൊണ്ടുവരുന്ന ഒരു ഇളം കാറ്റ് മതി ആ കനലുകളെ  ആളിപടർത്താൻ. ആ സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ അതിലേറെ ആത്മനിയന്ത്രണം  ആർജ്ജിക്കേണ്ടതുണ്ട്. ഓർക്കുക. ആ കനലുകൾ ആളിപടർന്നാൽ അതിൽ എരിയുന്നത് നമ്മുടെ ജീവിതം തന്നെയാണ്. നമ്മുടെ അഭിമാനമാണ്. നമ്മൾ നേടിയതെല്ലാം ആണ്.  അപ്പോ  കളി കാര്യമാവും.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-23 07:14:09
ശ്രീ.കുരീകാട്ടിലേ, ചെറിയൊരു ഡാർവീനിയൻ പ്രശ്നം ഉണ്ടല്ലോ അവിടെ - : ഒരു ഇണയെ കൊണ്ട് മാത്രം ലിംഗവിശപ്പ്‌ അടക്കാൻ വിധിക്കപ്പെട്ടവനല്ലല്ലോ xy ക്രോമോസോമുമായി കാട്ടിൽ പിറന്നവൻ.?? ഒരു ഈഡിപ്പസ്സിനെ 'മരണപര്യന്തം' അകമേ ചുമന്നു കൊണ്ട് നടക്കാൻ വിധിക്കപ്പെട്ടവനാണല്ലോ ആൺപ്രജ. സന്ന്യാസി മലമുകളിൽ നിന്നും രക്ഷിച്ചെടുത്ത് താഴ്‌വാരത്തിൽ കൊണ്ടുവന്ന് വിട്ട , sick ആയ പാമ്പ് സംന്യാസിയോട് ചോദിച്ചതു പോലെ , "അറിയില്ലായിരുന്നോ ഞാൻ പാമ്പ് ആണെന്നും കൊത്തുമെന്നുമുള്ള കാര്യം". അപ്പോൾ , ജീൻ തന്നെ ആണ് വിഷയം ; തരം കിട്ടിയാൽ ഫണം വിടർത്തുന്ന കാട്ടിലെ കരിമൂർഖൻ തന്നെയാണ് 'ആൺ' എന്ന പരിണാപരമായ ലിംഗസത്യം ,ലിംഗനീതിയുടെ കോടതിയിൽ എങ്ങനെ വ്യാഖ്യാനിക്കും ശ്രീ. കുരീകാട്ടിലേ??? ഒരു ബലാൽ സംഗത്തിലോ, ഒരു വ്യാജ വാഗ്ദാന കൺസെൻസസിലോ , നാം ആരെ ശിഷിക്കും ശ്രീ. ജെയിംസേ , ഏതു കരിയിലക്കാട്ടിലും പതിയിരിക്കുന്ന മൂർഖനെ തന്നെയോ കുരീക്കാട്ടിലേ?? , അതോ യോനീദംശനം നടത്താൻ ഉപയോഗിക്കുന്ന പരിണാമം വഴി ആർജ്ജിച്ച അതിന്റെ പല്ലുകളെയോ?? ഇരപ്പെട്ട female -ന് എങ്ങനെ നീതി നടപ്പാക്കി കിട്ടും പരിണാമ നിയമം മറ്റൊന്നായിരിക്കേ.???സംസ്കരിച്ച് edit ചെയ്ത സ്വഭാവം അടുത്ത നല്ല തലമുറയെ ഉണ്ടാക്കില്ല. അതിന് , ഏറ്റവും യോഗ്യനായ പുരുഷ ബീജം ഏറ്റവും മെച്ചപ്പെട്ട സ്ത്രീ യോനിയിൽ വീഴുക തന്നേ വേണം. അതിനു ആധുനീക മനുഷ്യ മൊറാലിറ്റി സമ്മതിക്കു കയുമില്ല, അതിനു ഗുഹാ മനുഷ്യന്റെ ആൺകോയ്മയുള്ള ഗോത്ര ജീവിതത്തിന്റെ പേശീബലവും ലിംഗ ബലവും തന്നെയല്ലേ അഭികാമ്യം???? (( "disclaimer" - ഇതൊരു ഡാർവീനിയൻ കൺ കോണിലൂടെയുള്ള ചിന്ത മാത്രം. അതും, ഈ ലേഖനത്തിന് വേണ്ടി മാത്രം നിർമ്മിച്ചെടുത്ത ചിന്താ രീതി. ഇത്‌ ആരും വീട്ടിൽ പോയി ആളില്ലാ നേരത്തു പരീക്ഷിക്കരുത്.പരീക്ഷിച്ചാൽ 2026 -ലെ ഈ രാജ്യത്തെ rule of law അനുസരിച്ചു ഉണ്ടാകുന്ന criminal / civil ഭവിഷ്യത്തുക്കൾക്ക് റെജീസ് ആയ ഞാൻ / അല്ലെങ്കിൽ "e. മലയാളീ" ഉത്തരവാദി ആയിരിക്കില്ല. അവനവന്റെ own risk -ൽ വേണം അഥവാ പരീക്ഷണം നടത്തുകയാണെങ്കിൽ നടത്താൻ.)) Rejice ജോൺ
m.mathai 2026-01-23 07:57:41
നല്ല ലേഖനം . പിന്നെ ജെയിംസേ അമേരിക്കൻ പ്രെസിഡെന്റ്സ് മാത്രമല്ല ഈ വിഷയത്തിൽ മുൻപന്തിയിൽ. പല ഫ്രഞ്ച് പ്രെസിഡന്റ്‌സ്‌മാർക്‌ മിസ്ട്രെസ്സ്സ് ഉണ്ടായിരുന്നു. François Mitterrand മരിച്ചപ്പോൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാനായി ഭാര്യയും, മിസ്ട്രെസ്സും എത്തിയത് ഫ്രഞ്ച് ജനതയെ ധര്മസങ്കടെത്തിലാക്കി .
Reader 2026-01-23 15:19:47
Hey I am innocent. It is not is not me. It is the testosterone, which God gave me free. So if you want to find fault, look at God.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക