Image

ലോകകപ്പ്: അമേരിക്ക വീസ സംവിധാനം വേഗത്തിലാക്കുന്നു

സ്‌പോര്‍ട്‌സ് ലേഖകന്‍ Published on 22 January, 2026
ലോകകപ്പ്: അമേരിക്ക വീസ സംവിധാനം വേഗത്തിലാക്കുന്നു

ലോക കപ്പ് ഫുട്‌ബോളിന് എത്തുന്ന വിദേശികള്‍ക്കായി അമേരിക്ക വീസ നടപടികള്‍ വേഗത്തിലാക്കും. ലോകത്തിലെ 80 ശതമാനം രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് 60 ദിവസത്തിനകം വീസ കിട്ടാനുള്ള ക്രമീകരണങ്ങള്‍  ചെയ്യുന്നുണ്ട്. എന്നാല്‍ വീസ നടപടികള്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ജനുവരി 20ന് 'ഫിഫ പാസ്' എന്ന പുതിയ സംവിധാനം തുടങ്ങി.

ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് 26 വീസ(FWC 26 VISA) എന്ന പുതിയ സംവിധാനത്തിനായി യു.എസ്. കോണ്‍സുലേറ്റുകളില്‍ 500 സ്റ്റാഫിനെ അധികം നിയമിക്കും. ടിക്കറ്റ് ഉറപ്പായവര്‍ക്കെല്ലാം വീസയ്ക്ക് അപേക്ഷിക്കാം. അഭിമുഖങ്ങളും മറ്റും പഴയതുപോലെ നടക്കും. എല്ലാം വേഗത്തിലാകുമെന്നു മാത്രം. ജൂണ്‍ 11 നാണ് ലോകകപ്പ് തുടങ്ങുക.
ചരിത്രത്തിലേക്കും വിപുലവും മഹത്തായതുമായ ലോകകപ്പ് ആണ് അമേരിക്ക ലക്ഷ്യമിടുന്നത്. അവിശ്വസനീയമായി ലോകകപ്പ് മാറ്റാനാണ് ട്രമ്പ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ലോകകപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെ ടുക്കുന്ന ലോകകപ്പാണ് യു.എസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുക. 78 മത്സരങ്ങളാണ് യു.എസില്‍ നടക്കുക. ഫൈനല്‍ ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലാണ്. വീസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്ന് പറയുമ്പോഴും പല രാജ്യക്കാര്‍ക്കും ട്രമ്പ് ഭരണം ഏര്‍പ്പെടുത്തിയ വിലക്കില്‍ എന്തെങ്കിലും ഇളവുകിട്ടുമെന്ന് പറയുന്നില്ല.

റഷ്യ 2018 ല്‍ ലോകകപ്പ് നടത്തിയപ്പോള്‍ ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം അതിനൊപ്പം വീസയും  അനുവദിച്ചിരുന്നു. 2022 ല്‍ ഖത്തര്‍ ലോകകപ്പിലും ഏതാണ്ട് ഇതുപോലെയായിരുന്നു ക്രമീകരണം. എന്നാല്‍ യു.എസില്‍ നിന്ന് ആരും ടിക്കറ്റിനൊപ്പം വീസ പ്രതീക്ഷിച്ചിട്ടില്ല. രാജ്യത്തിന്റെയും രാജ്യ അതിര്‍ത്തികളുടെയും സുരക്ഷയാണു പരമപ്രധാനമെന്ന് യു.എസ്. വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ പോലെ പല രാജ്യങ്ങള്‍ക്കും കളി കാണാന്‍ അവസരം കിട്ടുക എളുപ്പമായിരിക്കില്ല. മെക്‌സിക്കോയും കാനഡയും വീസ കാര്യത്തില്‍ പരസ്യമായിട്ടൊന്നും പറഞ്ഞിട്ടുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക