
അമേരിക്കന്‍ മലയാളി കൂട്ടായ്മയിലെ രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര മേഖലയിലെ നിറസാന്നിദ്ധ്യവും തൊണ്ണൂറുകളുടെ ആരംഭത്തില്‍ അമേരിക്കയില്‍ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാര്‍നൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയില്‍ തീയേറ്ററുകളില്‍ മലയാള സിനിമയുടെ പ്രദര്‍ശനത്തിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചു കൊണ്ടാണ് ജീ സിനിമാസിന്റെ സാരഥി ജീമോന്‍ ജോര്‍ജ്ജ് മലയാള സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്.

ജീ സിനിമാസ് എന്ന നിര്‍മ്മാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോന്‍ ജോര്‍ജ്ജ് എന്ന നിര്‍മാതാവ് എത്തുമ്പോള്‍ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 'ശുക്രന്‍' എന്ന റൊമാന്റിക് കോമഡി ത്രില്ലര്‍ സിനിമ. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ശുക്രനില്‍ യുവ താരങ്ങളായ ബിബിന്‍ ജോര്‍ജ്ജ്, ഷൈന്‍ ടോം ചാക്കോ, ചന്ദുനാഥ്, എന്നിവര്‍ നായകന്മാര്‍ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഡിസംബര്‍ 13 ന് നടന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആര്‍ക്കൊക്കെ ശുക്രന്‍ ഉദിക്കും എന്ന ക്യാപ്ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴ് മുതല്‍ ശുക്രന്‍ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു. ഇത് പല പ്രമുഖ വാര്‍ത്താ ചാനലുകളിലടക്കം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഉടന്‍ തീയേറ്ററുകളില്‍ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിര്‍മാതാവ് ജീമോന്‍ ജോര്‍ജ്ജും മറ്റ് അണിയറ പ്രവര്‍ത്തകരും. വന്‍ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു. ശുക്രന്റെ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടന്‍ തന്നെ ഉണ്ടാവും. ജീമോന്‍ ജോര്‍ജ്ജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുന്നു.