Image

ഈ ബംഗാളി ചരിത്രമായി... യൂട്യൂബില്‍ 50 ലക്ഷo കാഴ്ച്ചക്കാര്‍.

Published on 20 January, 2026
 ഈ ബംഗാളി ചരിത്രമായി... യൂട്യൂബില്‍ 50 ലക്ഷo കാഴ്ച്ചക്കാര്‍.

യൂട്യൂബില്‍ 50 ലക്ഷo  കാഴ്ചക്കാരുമായി ജോബി വയലുങ്കലിന്റെ  ബംഗാളി വന്‍ ഹിറ്റിലേക്ക് കുതിക്കുന്നു.
യൂട്യൂബില്‍ ഒരു മലയാള സിനിമ  ആദ്യമായി വെറും 4 ആഴ്ചകൊണ്ട്  50 ലക്ഷo  കാഴ്ചക്കാരെയാണ് ജോബി വയലുങ്കലിന്റെ  ബംഗാളി സ്വന്തമാക്കിയത്.

2025 ല്‍ ജനുവരിയില്‍ തിയേറ്ററില്‍ റിലീസായ 'മിസ്റ്റര്‍ ബംഗളി ദി റിയല്‍ ഹീറോ' അന്ന് അത്രക്ക് ശ്രദ്ധിച്ചില്ല . ജോബി വയലുങ്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അരിസ്റ്റോ സുരേഷും ജോബി വയലുങ്കലും  അഭിനയിച്ച ഈ സിനിമ ഇപ്പോള്‍ യൂട്യൂബില്‍ വന്‍ വിജയമായികൊണ്ടിരിക്കുന്നു.യൂട്യൂബ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു വ്യൂ ഒരു മലയാള സിനിമക്ക് കിട്ടുന്നത് .സിനിമയുടെ ഈ വലിയ വിജയത്തില്‍ സംവിധായകന്‍ ജോബി വയലുങ്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു . ഈ സിനിമയുടെ വന്‍ വിജയം കണ്ട്  പലരും തങ്ങളുടെ  സിനിമകളും  യുട്യൂബില്‍ അപ്ലോഡ്  ചെയ്യാന്‍ തയ്യാറാകുന്നു .

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒരു ബീവറേജ്ജും  കുടി ഒരു കൊച്ചു ഗ്രാമത്തില്‍ ഉണ്ടാക്കുന്ന പുലിവാലുകളാണ് സിനിമയുടെ ഇതിവൃത്തം . കോട്ടത്തറ എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകനായ ബംഗാളിക്ക് കൈവന്ന എട്ടു കോടിയുടെ സ്വത്ത് .പിന്നീട് ഈ എട്ടു കോടി അടിച്ചെടുക്കാനുള്ള ആ നാട്ടുകാരുടെ നെട്ടോട്ടവും ഈ സിനിമയെ കൂടുതല്‍ ജനങ്ങളിലേക്ക് ആകര്‍ഷിച്ചു . ചിത്രത്തില്‍ ബംഗളിയായി അരിസ്റ്റോ സുരേഷിനോപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കല്‍ എന്നിവര്‍ക്ക് പുറമെ  കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഹരിശ്രീ മാര്‍ട്ടിന്‍, കൊല്ലം ഭാസി എന്നിവവരും ഇവരെ കൂടാതെ നിരവധി താരങ്ങളും  ഈ സിനിമയില്‍ അഭിനയിക്കുന്നു.

പി ആര്‍ ഒ-എ എസ് ദിനേശ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക