
ഹരിഹരസുതനെ അയ്യപ്പാ…
അവലംബം നീയേ സ്വാമിയേ…
മോഹിനിപുത്രാ… മണികണ്ഠാ
സ്വാമിയേ അയ്യപ്പാ ശരണം ശരണം
ആയിരം കർപ്പൂരം ഒന്നിച്ച് തെളിക്കാം
സാഫല്യമേകണേ അടിയങ്ങൾക്ക്
അന്നദാനപ്രഭുവായ അയ്യനേ…
സ്വാന്തനം നൽകും പരമാത്മാവേ
തിരുവാഭരണം ചാർത്തി
ജ്വലിച്ചു നിൽക്കും ശാസ്താവേ…
ജഗത്തിൻ പെരുളായി വിളങ്ങും
നിർമ്മലരൂപാ അയ്യപ്പാ ശരണം നീയേ
പതിനെട്ടാം പടിയിൽ
പുണ്യമൊഴുകും മന്ത്രവുമായി
ഇരുമുടി ചുമന്നെത്തും
ഭക്തഹൃദയം നീ കാക്കണേ
മകരവിളക്കിൻ പൊൻനാളിൽ
കരുണാവർഷം ചൊരിയണേ
കലിയുഗ ദുഃഖം നീക്കിടുവാൻ
ശബരിമലനാഥാ വരണമേ
വ്രതശുദ്ധിയിൽ വളരുന്ന
വിശ്വാസദീപം കാത്തിടണേ
ലോകമെങ്ങും ശാന്തി പകരാൻ
ലോകപാലകാ അയ്യപ്പാ
ശരണം ഘോഷം ഉയരുമ്പോൾ
ശങ്കകൾ എല്ലാം അകലട്ടെ
അഭയം നല്കും കർത്താവേ
സ്വാമിയേ അയ്യപ്പാ ശരണം