
ശിവകാർത്തികേയനുമായി മത്സരം ഇല്ലെന്ന് തമിഴ് നടൻ ജീവ. തന്റെ പുതിയ ചിത്രമായ 'തലൈവൻ തമ്പി തലമയിൽ' എന്ന ചിത്രത്തിന്റെ പ്രചാരണ വേളയിലാണ് ജീവയുടെ പ്രതികരണം.
ശിവകാർത്തികേയനുമായി മത്സരം ഇല്ലെന്ന് പറഞ്ഞ ജീവ, മറിച്ച് തന്റെ അതേ കാലഘട്ടത്തിൽ വന്ന മറ്റ് നടന്മാരായ രവി മോഹൻ, സിമ്പു, ധനുഷ് തുടങ്ങിയവരോടാണ് തന്റെ മത്സരം എന്നും വ്യക്തമാക്കി. അതേസമയം ചില നടന്മാരുടെ മാർക്കറ്റിംഗ് ടീമിനോട് തനിക്ക് മത്സരമുണ്ടെന്നും ജീവ പറഞ്ഞു. ചില മാർക്കറ്റിംഗ് ടീമുകൾ പ്രതിനിധീകരിക്കുന്ന നടന്മാരാണ് തമിഴ് സിനിമയിലെ അടുത്ത സംഭവം എന്ന് പ്രചരിപ്പിക്കാൻ അവർ അത്ര വലിയ പരിപാടികളാണ് നടത്തുന്നത് എന്നും ജീവ കൂട്ടിച്ചേർത്തു.
ശിവകാർത്തികേയൻ നായകനായി ജനുവരി 10-ന് എത്തിയ ' പരാശക്തി'ക്ക് പിന്നാലെയാണ് ജീവയുടെ ചിത്രമായ 'തലൈവൻ തമ്പി തലമയിൽ' ജനുവരി 15-ന് റിലീസ് ചെയ്തത്.