
വിവാഹം ജീവിതത്തിന്റെ അവസാനമല്ല എന്ന് തിരിച്ചറിയുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് നടി മഞ്ജു വാര്യര്‍. കേരള വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' കാമ്പെയിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മഞ്ജുവിന്റെ അഭിപ്രായപ്രകടനം.
വിവാഹം കഴിക്കണമോ, വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണമെന്ന് പെണ്‍കുട്ടികള്‍ ഇന്ന് ഉറച്ചുവിശ്വസിക്കുന്നു. അതിലുപരി മക്കളുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താന്‍ കാണുന്നതെന്നും മഞ്ജു പറഞ്ഞു. സമൂഹം പോസിറ്റീവായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും ആവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്നും മഞ്ജു വ്യക്തമാക്കി. ഇതിനായി വനിതാ കമ്മീഷന്റെ 'പറന്നുയരാം' പോലുളള പദ്ധതികള്‍ വലിയ സഹായമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.