
വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും, തന്റെ പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നുവെന്നും ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. അതിനെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം.
കേരളത്തില്‍ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത് എന്ന് പറഞ്ഞ സജി ചെറിയാന്‍, കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കാലത്ത് ഒരിക്കല്‍ പോലും വര്‍ഗീയ കലാപം നടന്നിട്ടില്ലെന്നും പറഞ്ഞു.