Image

സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എം.പി. ഗാർനെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

അബി നെല്ലിക്കല്‍, എഡ്മന്റണ്‍ കാനഡ Published on 19 January, 2026
സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എം.പി. ഗാർനെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

എഡ്മന്റൺ: ഷെർവുഡ് പാർക്ക്–ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എം.പി. ഗാർനെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. ‘Building Your Future’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ–ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.പി. മറുപടികൾ നൽകി.

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം.പി., രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി സെക്രട്ടറി ജോർജി ചെറിയാൻ സ്വാഗതപ്രസംഗം നിർവഹിച്ചു, MGSOSA യൂത്ത് സ്പിരിച്ചുവൽ അഡ്വൈസർ ഡോ. ജോബിൻ ചാക്കോ സംവാദ സെഷൻ മോഡറേറ്റ് ചെയ്തു. പള്ളി വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രഷറർ ജിമ്മി എബ്രഹാം, സുറിയാനി ഓർത്തഡോക്സ് സഭ കാനഡ കൗൺസിൽ അംഗം എബി നെല്ലിക്കൽ എന്നിവർ ചേർന്ന് എം.പി.ക്ക് ദേവാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി മെറിൻ ഷിജോ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

ഇടവകാംഗങ്ങളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-19 07:02:19
(അ)വിശുദ്ധ വേദ പുസ്തകത്തിലെ (ദുർ) വാക്യങ്ങളെ അധികരിച്ച് വിശുദ്ധ റെജീസിന്റെ 2 ചോദ്യങ്ങൾ : - (പരമ്പര -ഒന്ന്) (01/19/2026) (a). സ്വന്തം കുഞ്ഞിനെ ദൈവത്തിനു നര ബലി നൽകണമെന്ന് ഇന്നത്തെ കാലത്ത് ന്യൂയോർക്കിലെ ഏതെങ്കിലും മാതാപിതാക്കൾ രാത്രിയിൽ ദൈവത്തിന്റെ അശരീരി കേൾക്കാറുണ്ടോ.? (b). എല്ലാം മുന്നമേ അറിയുന്നവനായ ദൈവത്തിന് അബ്രഹാമിന്റെ മനസ്സ് അറിയാൻ ഇങ്ങനെ ഒരു പരീക്ഷണം നടത്തേണ്ടിയതിന്റെ ആവശ്യം എന്ത്.?? ശുഭം!!!
ജെ. മാത്യു 2026-01-19 13:18:59
എലിയും തൊലിയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത ഡപ്പള്ളി റെജിയന്മാർക്ക് വിശുദ്ധവാക്യം ദൂർവാക്യമായി തോന്നുക സ്വാഭാവികമാണ്.സാത്താന്റെ അടിമത്വത്തിലായതാണതിന്റെ കാരണം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-21 00:00:46
(അ) വിശുദ്ധ വേദ പുസ്തകത്തിലെ (ദുർ) വാക്യങ്ങളെ അധികരിച്ച് (വി) റെജീസിന്റെ ബുധനാഴ്ചയിലെ 2 ചോദ്യങ്ങൾ : - (പരമ്പര- ഒന്ന്) (ലക്കം 2 ) 01/21/2026. (a). ഏശുവിന് ഇപ്പോൾ ജീവനുണ്ടോ, ഏതു ലോകത്തിന്റെ ഏക, രക്ഷകൻ ആണ് അദ്ദേഹം ? (b). ആന്റി biotic ആണോ, അതോ ഏശു ആണോ രോഗങ്ങൾ സൗഖ്യമാക്കുന്നത് ?? ശുഭ ദിനം !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക