Image

ഭൂമി സ്വർഗ്ഗം (കവിത: ജയൻ വർഗീസ്)

Published on 18 January, 2026
ഭൂമി സ്വർഗ്ഗം  (കവിത: ജയൻ വർഗീസ്)

അങ്ങങ്ങാകാശത്തിൻ

അജ്ഞാത തീരത്ത്

ആരെയും മയക്കുന്ന

സ്വർഗ്ഗമുണ്ടോ ?  

തങ്ക പത്രങ്ങളും

നക്ഷത്രപ്പൂക്കളും

ചന്തം വിടർത്തും

ചെടികളുണ്ടോ ?

തേനൂറുമരുവികൾ

ക്കരികിലായ് നുരയുന്ന

ലഹരിയിൽ ഉലയുന്ന

മുലകളുണ്ടോ ?

ചിറകുകൾ കുടയുന്നോ -

രരയന്ന നടയുമായ്

പുണരുന്ന മാലാഖ - ത്തരുണിയുണ്ടോ ?

അവളുടെ മൃദു ചുണ്ട്

മൊഴിയുന്ന സംഗീത  

ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ?

പുളകങ്ങൾ പൂക്കുന്ന

വഴി താണ്ടിയെത്തുമ്പോൾ

അവിടെയൊരപ്പാപ്പൻ

ദൈവമുണ്ടോ ?

തലവരയെഴുതിയ

തടിയനാം ഗ്രന്ഥച്ചുരുൾ

വിടരുമ്പോൾ നരകമോ

നൻ നാകമോ ?

നരകത്തിൽ ഉണരുമോ

പിടയുന്ന മനുഷ്യന്റെ

തെറിവിളിയഭിഷേകം :

“ ഭൂമി സ്വർഗ്ഗം “ 

Join WhatsApp News
Jayan Varghese 2026-01-18 07:57:11
ലിപ്സ്റ്റിക്കിൽ പൊതിഞ്ഞു വച്ച വായ്‌നാറ്റം പോലെ, പ്രണയത്തിൽ പൊതിഞ്ഞു വച്ച വ്യഭിചാരം പോലെ, സുഗന്ധത്തിൽ പൊതിഞ്ഞു വച്ച ശവനാറ്റം പോലെ കുറെ സത്യങ്ങൾ ലോകത്തു കളിച്ചു പുളച്ചു നടക്കുന്നുണ്ട്. പറഞ്ഞാൽ അപ്പൻ അമ്മയെ കൊല്ലും, പറഞ്ഞില്ലെങ്കിൽ അപ്പൻ പട്ടിയിറച്ചി തിന്നും എന്നതാണ് നില ? എന്ത് ചെയ്യും ? ജയൻ വർഗീസ്.
Jayan Varghese 2026-01-18 08:08:32
കവികൾ കവിതകൾ എഴുതുന്നത് നിർത്തി വരുന്നു. കപികൾ കവതകൾ എഴുതുന്നത് തുടർന്നു വരുന്നു. എന്ത് ചെയ്യും ? ജയൻ വർഗീസ്.
Sunil 2026-01-18 16:44:21
Hey Jayan Varghese, don't make fun of our heaven and hell. I am a priest and a pastor. This is our bread and butter. We live by selling tickets to heaven. We also get rewards for saving my people from falling into hell. All my congregants are happy with their chances of getting into heaven and their chances of not going into hell. More than that me and my friends who are pastors and priests are very, very happy because we saved a lot of lambs from slipping into hell.
നിങ്ങൾ സൃഷ്‌ടിച്ച നിങ്ങളുടെ ദൈവം 2026-01-18 20:30:20
ഞാൻ ദൈവം, സൃഷ്ടി സ്ഥിതി സംഹാരകൻ. നൂറ്റാണ്ടുകളായി കപികൾ പരിണമിച്ച്ക വിയായപോലെ, നിങ്ങളുടെ ഭാവനയിൽ തൂലികയിൽ പരിണമിച്ചു ദൈവമായവൻ. ആണോ പെണ്ണോ എന്നെനിക്കറിയില്ല എനിക്ക് പു-ലിംഗമില്ല സ്ത്രീ-ലിംഗവുമില്ല. ഞാനൊരു നപുംസകമോ അതും അറിയില്ല. ഇല്ല സ്നേഹിത ആകാശത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമില്ല നരകവുയമില്ല അത് പച്ച കള്ളം. ഒരു കള്ളം ആയിരം പ്രാവശ്യം പറഞ്ഞു നോക്കൂ. അത് സത്യമാകും നിങ്ങളുടെ പ്രസിഡണ്ടിനെപ്പോലെ. അവിടെ നക്ഷത്ര പൂക്കളില്ല, 'കല്പദ്രുമ'ത്തിന്റെ കൊമ്പുമില്ല വിടരാൻ. ചെന്തൊണ്ടി തോൽക്കുന്ന അധരങ്ങളുള്ള, 'തേൻറോസ' കുണ്ടികളുള്ള, തടിച്ച മുലകളുള്ള മാലാഖമാരില്ല എല്ലാം കല്ലുവച്ചനുണ. ന്യുഡ് ക്ളബുകൾ ഇല്ല, സ്ട്രിപ്പ് ഡാൻസ് ഇല്ല വ്യഭിചാര ശാലകൾ ഇല്ല, പാപം ചെയ്തു രക്ഷിക്കപ്പെടാൻ പറ്റിയ ഒരു സ്ഥലവുമില്ല വെറും ബോറൻ സ്ഥലം. ഇവിടെ എന്നോടൊപ്പം ആയിരം വര്ഷം താമസിക്കാം എന്ന് പറയുന്നത് ആനക്കള്ളം. പോക്കറ്റടിക്കാർ പറഞ്ഞു പരത്തുന്ന വെടി വെറും വെടി. സുഹൃത്തേ എന്നെ രക്ഷിക്കൂ. ആ ഭൂമിയിൽ ജീവിച്ചു കൊതിമാറിയില്ല. അതിന് മുൻപേ അവർ എന്നെ ദൈവമാക്കി ഈ പറുദീസയിൽ കയറ്റി ഇരുത്തി. പറുദീസ! അത് വേറൊരു കള്ളം രക്ഷിക്കൂ ഞാൻ നിങ്ങളെയുംകൊണ്ട് ഗഞ്ചാഗ്രഹങ്ങളിൽ, മദ്യശാലകകളിൽ കൊണ്ടുപോകാം. അവിടെ സുരസുന്ദരികളോടൊപ്പം ആനന്ദ നൃത്തമാടം ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാം എന്നെ ഒന്ന് രക്ഷിക്കൂ. എന്നെ ദൈവമാക്കിയ തൂലികയാൽതന്നെ എന്നെ സ്വന്തന്ത്രനാക്കു ഈ പ്രതികരണകോളത്തിൽ നടക്കുന്ന യുദ്ധം (റജി vs മാത്തുള്ള) യുദ്ധം അവസാനിക്കട്ടെ ഇവിടെ ഒരു മണ്ണാങ്കട്ടയും ഇല്ല. ഒരു ബോറൻ സ്ഥലം
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-19 05:50:14
to 2026-01-18 29:30:20 : - ഞാൻ യുദ്ധമല്ല ചെയ്യുന്നത്, വീട്ടിൽ നിന്ന് ഭാര്യ യും പിള്ളാരും ഇറക്കി വിടില്ലെന്നു -----ണ്ടി - ക്ക്‌ ഉറപ്പുള്ളവരോട് സംശയങ്ങളാണ് ചോദിക്കുന്നത്. ആർക്കും മനസ്സിലായില്ലേ??? അങ്ങനെ (കു) ണ്ടിക്ക് ഉറപ്പുള്ള ആർക്കും ഉത്തരം പറയാം. ങ്ങും, ഇച്ചിര പുളിക്കും. ആർക്ക് വേണമെങ്കിലും എന്റെ 13 ചോദ്യങ്ങൾക്കു ഉത്തരം പറയാം. ദൈവം ഇല്ലെന്ന് തെളിയിക്കുന്നത് എന്റെ ജോലി അല്ല. അതിനു എന്നെ കിട്ടില്ല. ഉത്തരങ്ങൾ ഉണ്ടെങ്കിൽ പറ. അല്ലെങ്കിൽ വിട്ടു പോ..... ഇത്‌ വായിക്കുന്ന ഓരോരുത്തനെയും വെല്ലു വിളിക്കുന്നു...... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-19 05:57:07
മാത്തുള്ളാഹ് എ ടെ ഇര അല്ല, ശത്രു അല്ല, യുദ്ധക്കുറ്റ വലിയും അല്ല. അങ്ങനെ ഒരു narration ഉണ്ടാക്കി എടുത്താൽ നിങ്ങളെല്ലാം രക്ഷപ്പെടും. അതു വേണ്ടാ.. അങ്ങനെ ഇപ്പം എണക്കത്തിൽ -- ണയ്ക്കണ്ടാ. മാത്തുള്ളാഹ് നെ നിങ്ങൾ വെറുതേ വിടൂ. തന്നം പിന്നം തത്തമ്മ വർത്തമാനം പറയുന്നവരെ എന്തിനാ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഡാഷിനു പിറന്ന ആർക്കും എന്റെ ചോദ്യങ്ങളെ നേരിടാം. പറ്റുമോ??? പുതിയ narration അതു ഏതായാലും i am not going to buy it. Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-19 06:45:48
ഇന്നു മുതൽ , എന്റെ അവിശുദ്ധ വേദ പുസ്തക ചോദ്യ പരമ്പര തുടങ്ങുന്നു , ആർക്കും ന്യായവും യുക്തവും വ്യക്തവും ആയ ഉത്തരം സ്വന്തം പേരിൽ മായം ചേർക്കാതെ പറയാം. പേര് വെളിപ്പെടുത്താൻ സാധനത്തിനു ബലം ഇല്ലാത്ത ഭീരുക്കൾ ഈ വഴി വരണ്ടാ... നേരത്തേ അങ്ങ് പറഞ്ഞേക്കാം. മാത്തുള്ള യുടെ ഉത്തരം സ്വീകരിക്കില്ല. എല്ലാ ആഴ്ചയും തിങ്കളും വെള്ളിയും 2 ചോദ്യങ്ങൾ വീതം. ഏതെങ്കിലും ദൈവ സംബന്ധമായ വാർത്തയുടെ അടിയിൽ ആയിരിക്കും ചോദ്യദ്വയം. ഒന്നുകൂടി പറയാം, സ്വന്തം പേരിൽ, ന്യായം ആയിരിക്കണം, യുക്തം ആയിരിക്കണം, വ്യക്തവും ആയിരിക്കണം ഉത്തരങ്ങൾ. മാത്തുള്ള യുടെ കളികൾ ഒത്തിരി ഞാൻ കണ്ടതാണ്. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക