Image

കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)

Published on 17 January, 2026
കണ്ണുനീര്‍ (കവിത:  ലാലി ജോസഫ്)

ഓര്‍ത്തു പോയൊരു നിമിഷം,
മെല്ലെ കണ്ണുനീര്‍
കവിളുകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍
കുറയുമോ ഹ്യദയഭാരം?
ഹ്യദയമഴ പെയ്യൂന്നത് കണ്ണിലൂടെയല്ലേ….

കടല്‍ സൂര്യതാപമേല്‍ക്കുമ്പോള്‍
കനലായി, പിന്നെ 
മഴതുള്ളിയായി താഴെ പതിക്കുന്നു.
ഹ്യദയത്തില്‍ വികാരം കനലായാല്‍,
കണ്ണുകളെ കഴുകി കണ്ണുനീരായി മാറും

വെയില്‍ മഴ 
പ്രക്യതിയുടെ വികാരമാണെങ്കില്‍
കണ്ണീര്‍ മഴ 
മനുഷ്യ വികാരങ്ങളെ ചാലിച്ച
ഉപ്പു രസമാണ് 
അത് സന്തോഷമാകാം, 
സങ്കടമാകാം

ഉള്‍ ഉരുകുമെങ്കിലും
കണ്ണുകള്‍ സന്തോഷിക്കും, 
കാരണം അവയെ
കഴുകിയെടുക്കുന്നുണ്ടല്ലോ കണ്ണുനീര് 
എന്നാലും 
എന്‍ കൊച്ചു ജീവിതത്തില്‍ കണ്ണുനീര്‍ വേണ്ട
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക