Image

പാലാ കെ.എം.മാത്യു സ്‌മാരക ബാലസാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

Published on 13 January, 2026
പാലാ കെ.എം.മാത്യു സ്‌മാരക ബാലസാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

കോട്ടയം അറിവു തേടിയുള്ള അന്വേഷണമാണു ജീവിതമെന്നു : പഠിപ്പിച്ച ഗുരുതുല്യനായിരുന്നു പാലാ കെ.എം.മാത്യുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സ തീശൻ. പാലാ കെ.എം.മാത്യുവിന്റെ ജന്മദിന സമ്മേളനവും ഫൗ ണ്ടേഷൻ്റെ ബാലസാഹിത്യ പുര സ്ക‌ാര സമർപ്പണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹൻദാസ് തകിടിക്കു പ്രതിപക്ഷ നേതാവ് പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

കേരള ഹൈക്കോടതി ജസ്‌റ്റിസ് വി.ജി.അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാ ധാകൃഷ്ണൻ എംഎൽഎ, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി.ജോസഫ്, കെ.സുരേ ഷ് കുറുപ്പ്, പബ്ലിക് ലൈബ്രറി പ്രസിഡൻന്റ് ഏബ്ര ഹാം ഇട്ടിച്ചെറിയ, കുര്യൻ ജോയി, വി.ബി.ബിനു, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കു മാർ, രാജഗിരി കോളജ് പ്രിൻസിപ്പൽ ഡോ. ലാലി യൂജിൻ, എക്സ‌ിക്യൂട്ടീവ് ഡയറക്‌ടർ സോമു മാത്യു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സുകുമാ രൻ മൂലക്കാടിനെ ആദരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക