
ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റ ശേഷം യുഎസ് 100,000 വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടു കടത്തുന്നതും എച്-1 ബി വിസകൾ നിയന്ത്രിക്കുന്നതും ഈ നടപടികളുടെ ഭാഗമാണ്.
"അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കയും രാജ്യത്തിൻറെ പരമാധികാരം കാത്തു സൂക്ഷിക്കയും ചെയ്യുന്നതിനേക്കാൾ വലിയ മുൻഗണന ട്രംപ് ഭരണകൂടത്തിനില്ല," ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
മുൻ വർഷങ്ങളിൽ റദ്ദാക്കിയിരുന്ന വിസകളെ അപേക്ഷിച്ചു ഈ വർഷം കുത്തനെ കൂടിയെന്ന് അദ്ദേഹം പറഞ്ഞു. 2024നു ശേഷം 150% വർധനയാണ് ഉണ്ടായത്. ഇതൊരു റെക്കോർഡ് തന്നെ. പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ കൂടുതൽ കർശനമായ നിരീക്ഷണം കൊണ്ടാണ് ഈ വർദ്ധന ഉണ്ടായത്.
അക്രമം, മോഷണം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചെയ്ത വിദേശിയരെ നാടു കടത്തിയിട്ടുണ്ട്. യുഎസിൽ ജീവിക്കുന്ന എല്ലാ വിദേശീയരും ഈ രാജ്യത്തിൻറെ നിയമങ്ങളെ ആദരിക്കും എന്ന് ഉറപ്പു വരുത്തും. അമേരിക്കൻ പൗരന്മാർക്കു ഭീഷണി ഉയർത്തുന്നവരെ പുറത്താക്കും.
Trump revoked over 100,000 visas