Image

ഇറാൻ ബന്ധത്തിന്റെ പേരിൽ ഇന്ത്യ യുഎസിന് 25% തീരുവ കൂടി നൽകണം -- മൊത്തം 75% (പിപിഎം)

Published on 13 January, 2026
ഇറാൻ ബന്ധത്തിന്റെ പേരിൽ ഇന്ത്യ യുഎസിന് 25% തീരുവ കൂടി നൽകണം -- മൊത്തം 75% (പിപിഎം)

ഇറാനുമായി ബന്ധമുള്ള രാജ്യങ്ങൾക്കു 25% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇന്ത്യ നൽകേണ്ടി വരുന്ന തീരുവ 75% ആയി ഉയരും.  

ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഇന്ത്യയും ചൈനയും ഉൾപ്പെടുന്നു. മറ്റു രണ്ടു രാജ്യങ്ങൾ യു എ ഇ, തുർക്കി എന്നിവയാണ്.

ടെഹ്റാനിലെ ഇന്ത്യൻ എംബസി നൽകുന്ന കണക്കനുസരിച്ചു 2024-25ൽ ഇന്ത്യ ഇറാനിലേക്ക് $1.24 ബില്യൺ കയറ്റുമതി നടത്തി. ഇറക്കുമതി ചെയ്തത് $0.44 ബില്യൺ. അതായത് മൊത്തം $1.68 ബില്യൺ വ്യാപാരം നടന്നു: 14,000-15,000 കോടി രൂപ.

ഏറ്റവുമധികം കയറ്റുമതി ചെയ്ത ഉത്പന്നങ്ങളിലൊന്ന് ഓർഗാനിക് കെമിക്കലുകൾ ആയിരുന്നു: $512.92 മില്യൺ. പഴവർഗങ്ങൾ, നട്ട്സ് എന്നിവ $311.60 മില്യൺ. എണ്ണകൾ, മിനറൽ ഇന്ധനങ്ങൾ, ഡിസ്റ്റിലേഷൻ ഉത്പന്നങ്ങൾ എന്നിവ $86.48 മില്യൺ.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു 50% തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്. പുതിയ തീരുവകൾ കൂടി വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ കൂടുതൽ ബാധിക്കും. വ്യാപാര കരാർ ആവട്ടെ, നീണ്ടു നീണ്ടു പോവുകയാണ്.

പുതിയ തീരുവ ഉടൻ നിലവിൽ വന്നുവെന്നു ട്രംപ് വ്യക്തമാക്കി.

Trump slaps 25% extra tariff on countries linked to Iran

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക