Image

ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ; ചരിത്രം കുറിച്ച് പ്രഭാസിന്റെ 'രാജാ സാബ്'

Published on 11 January, 2026
ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ; ചരിത്രം കുറിച്ച് പ്രഭാസിന്റെ  'രാജാ സാബ്'

ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് സിംഹാസനം ഇന്നും തനിക്ക് അവകാശപ്പെട്ടതാണെന്ന് പ്രഭാസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദ രാജാ സാബ്' ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചു. 

ഒരു നടന്റെ തുടർച്ചയായ ആറ് സിനിമകൾ ആഗോളതലത്തിൽ ആദ്യദിനം തന്നെ 100 കോടിയിലധികം നേടുക എന്നത് ഇന്ത്യൻ സിനിമയിൽ ഇതിനുമുമ്പ് ആരും കൈവരിക്കാത്ത നേട്ടമാണ്. ആ റെക്കോർഡ് ഇനി പ്രഭാസിന്റെ പേരിൽ കുറിക്കപ്പെടും. ഹൊറർ-കോമഡി വിഭാഗത്തിൽ എത്തിയ ഈ ചിത്രം വിമർശകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയെങ്കിലും, ആരാധകരുടെ ആവേശം അതിനെയെല്ലാം മറികടന്നു.

ചിത്രത്തിന്റെ പടയോട്ടം തുടങ്ങിയത് വ്യാഴാഴ്ച രാത്രി നടന്ന പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെയായിരുന്നു. അതിൽ നിന്ന് മാത്രം 9.15 കോടി രൂപ ചിത്രം സ്വന്തമാക്കി. വെള്ളിയാഴ്ച ഔദ്യോഗികമായി റിലീസ് ചെയ്തപ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 54.15 കോടി രൂപയും ചിത്രം വാരിക്കൂട്ടി. വിദേശ വിപണികളിൽ നിന്ന് ലഭിച്ച 26 കോടി കൂടി ചേർത്തപ്പോൾ ആദ്യദിനം തന്നെ ചിത്രം 100 കോടി കടന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക