Image

പ്രണാമം (കവിത: ദീപ ബിബീഷ് നായര്‍)

Published on 10 January, 2026
പ്രണാമം (കവിത: ദീപ ബിബീഷ് നായര്‍)

മണ്ണിനെയറിഞ്ഞ മഹാനുഭാവാ
നിൻ സ്മൃതികളിലാത്മ പ്രണാമം

ഹരിതയറ്റു വീഴുമീ ഭൂവിൽ നിന്നും
നിത്യതയിലേയ്ക്ക് നീ ചേക്കേറവേ

അനുഭവച്ചൂടിലിന്നുരുകുന്നു കേരളം
പ്രളയത്തിലായുരുൾപൊട്ടലിലും

ജൈവവൈവിധ്യത്തിൻ നാരായ മണ്ണിൻ്റെ
വേരുകളൊന്നായ് പറിച്ചീടവേ

പശ്ചിമഘട്ടവും തകരുന്നു നമ്മളോ
പാരിനെയല്ലോ പഴിച്ചിടുന്നു

ലോലമീ ഭൂവിൻ്റെയാത്മാവറിയാതെ
പ്രകൃതിയാമമ്മയെ നോവിക്കവേ

പുറകിലായുണ്ടിന്ന് വ്യതിയാനസൂചികൾ
ഉരുകുന്ന ഭൂമിയായ് വർഷമായി

(അന്തരിച്ച പ്രകൃതിസ്നേഹിയായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ മാഷിന് പ്രണാമം)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക