Image

ക്രിസ് കൊല്ലൂരിക്കു നിയുക്ത ഗവർണർ ന്യൂ ജേഴ്‌സി ഗതാഗത ഏജൻസികളുടെ ഇരട്ട ചുമതല നൽകി (പിപിഎം)

Published on 10 January, 2026
ക്രിസ് കൊല്ലൂരിക്കു നിയുക്ത ഗവർണർ ന്യൂ ജേഴ്‌സി ഗതാഗത ഏജൻസികളുടെ ഇരട്ട ചുമതല നൽകി (പിപിഎം)

എൻജെ ട്രാൻസിറ്റ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഇന്ത്യൻ അമേരിക്കൻ ക്രിസ് കൊല്ലൂരിയോട് ന്യൂ ജേഴ്‌സി ടേൺപൈക് അതോറിറ്റി ചുമതല കൂടി വഹിക്കാൻ നിയുക്ത ഗവർണർ മൈക്കി ഷെറിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടു ഗതാഗത ഏജൻസികളുടെയും ചുമതല ഹൈദരാബാദ് സ്വദേശിയായ കൊല്ലൂരിക്കു കൈവന്നു. 

സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഈ നിയമനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഷെറിൽ പറഞ്ഞു. ടേൺപൈക്കിന്റെ അധിക ചുമതലയിൽ അദ്ദേഹത്തിനു പ്രതിഫലം $1 ആയിരിക്കും.

സംസ്ഥാനത്തെ എല്ലാ ഗതാഗത ഏജൻസിയിലും പ്രവർത്തിച്ച കൊല്ലൂരിക്കു പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടെന്നു ഷെറിൽ ചൂണ്ടിക്കാട്ടി.

2026 വേൾഡ് കപ്പ് നടക്കുമ്പോൾ പതിനായിരക്കണക്കിനു സന്ദർശകർ ന്യൂ ജേഴ്സിയിലേക്കു എത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി. കൊല്ലൂറിയുടെ നേതൃത്വം ബസിലും ട്രെയിനിലും റോഡുകളിലും സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും.

കൊല്ലൂരി പറഞ്ഞു: "ടേൺപൈക്കും എൻജെ ട്രാൻസിറ്റും ഒന്നിച്ചു പ്രവർത്തിക്കുന്നതിലാണ് ന്യൂ ജേഴ്സിയുടെ വിജയം."

ഗേറ്റ്‌വെ ഡെവലപ്മെന്റ് കമ്മീഷൻ സി ഇ ഓ എന്ന നിലയിൽ $16.1 ബില്യന്റെ ഹഡ്‌സൺ ടണൽ പ്രോജക്ടിന്റെ ചുമതല കൊല്ലൂരി വഹിച്ചിട്ടുണ്ട്.

Sherrill Taps Kolluri to lead NJ TRANSIT, Turnpike

Join WhatsApp News
dan daniel 2026-01-10 15:36:14
congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക