Image

മൗനം (കവിത: രാജീവൻ കാഞ്ഞങ്ങാട്)

Published on 10 January, 2026
മൗനം (കവിത: രാജീവൻ കാഞ്ഞങ്ങാട്)

മൗനം
ഒരു ശൂന്യതയല്ല,
വാക്കുകൾ വിശ്രമിക്കുന്ന
ഒരു ഇടവേളയാണ്.

അവിടെ
കരയാത്ത കണ്ണീരും
പറയാതെ പോയ പ്രണയവും
ഒരുമിച്ച് നിൽക്കും.

ചില മൗനങ്ങൾ
കുരുക്കുപോലെ
നെഞ്ചിൽ മുറുകും,
ചിലത്
താലോലമായി
ആത്മാവിനെ ശാന്തമാക്കും...

രാത്രി പോലെ
എല്ലാം മറച്ചുവെച്ച്
നക്ഷത്രങ്ങൾ മാത്രം
വെളിപ്പെടുത്തുന്ന
ഒരു സത്യം...!

മൗനം
ശബ്ദത്തേക്കാൾ
ആഴമുള്ളതാണ്....! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക