Image

വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ ജനപ്രതിനിധി മലയാളി (പിപിഎം)

Published on 10 January, 2026
വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ ജനപ്രതിനിധി മലയാളി (പിപിഎം)

ന്യൂ യോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ ആദ്യ സൗത്ത് ഏഷ്യൻ ജനപ്രതിനിധിയായി മലയാളിയായ അനന്ത് നമ്പ്യാർ സ്ഥാനമേറ്റു. ഡിസ്‌ട്രിക്‌ട് 7ൽ നിന്നാണ് ആദ്യത്തെ ഹിന്ദു കൂടിയായ അദ്ദേഹം 68% വോട്ട് നേടി ജയിച്ചത്.

ദീർഘകാലമായി ലാർച്മണ്ടിൽ താമസിക്കുന്ന നമ്പ്യാർ നേരത്തെ മാമാറോനെക് ടൗൺ കൗൺസിൽ അംഗമായിരുന്നു. സ്കൂൾ ബോർഡിലും അദ്ദേഹം പ്രവർത്തിച്ചു. 

അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർകാർഡ്, സിങ്ക്‌റണി ഫിനാൻഷ്യൽ എന്നിങ്ങനെ സാമ്പത്തിക സ്ഥാപനങ്ങളിൽ രണ്ടു പതിറ്റാണ്ടോളം നേതൃസ്ഥാനത്തു തന്നെ നമ്പ്യാർ പ്രവർത്തിച്ചിട്ടുണ്ട്.

Nambiar is Westchester’s first South Asian county legislator

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക