Image

ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്കു 10% ആയി കുറച്ചു ട്രംപ് ഉത്തരവിട്ടു (പിപിഎം)

Published on 10 January, 2026
ക്രെഡിറ്റ് കാർഡ് പലിശ ഒരു വർഷത്തേക്കു 10% ആയി കുറച്ചു ട്രംപ് ഉത്തരവിട്ടു (പിപിഎം)

ക്രെഡിറ്റ് കാർഡ് കമ്പനികൾ പലിശ നിരക്ക് ഒരു വർഷത്തേക്ക് 10% ആയി പരിമിതപ്പെടുത്തണമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ആവശ്യപ്പെട്ടു. ഈ മാസം 20 മുതൽ അത് നടപ്പാക്കണം.  

ക്രെഡിറ്റ് കാർഡ് കമ്പനികൾ 20-30% വരെ ഉയർന്ന പലിശ വാങ്ങി അമേരിക്കൻ ജനതയെ കശാപ്പു ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. 'ഉറക്കം തൂങ്ങി' ജോ ബൈഡനാണു അതനുവദിച്ചതെന്നു അദ്ദേഹം ആരോപിച്ചു.

"യുഎസ് പ്രസിഡന്റ് എന്ന നിലയ്ക്ക്, 2026 ജനുവരി 20 മുതൽ ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് ഒരു വർഷത്തേക്കു 10% ആക്കി പരിമിതപ്പെടുത്താൻ ഞാൻ ആവശ്യപ്പെടുന്നു. വൻ വിജയമായ ട്രംപ് ഭരണകൂടത്തിന്റെ ഒന്നാം വാർഷിക ദിനവുമാണ് അന്ന്."

ട്രംപ് അധികാരമേറ്റ ശേഷം നവംബറോടെ പലിശ 21% വരെ കുറഞ്ഞിരുന്നു.

Trump sets 10% limit on credit card interest

 

 

Join WhatsApp News
Sunil 2026-01-10 12:04:58
You can only suggest that to Credit Card Companies, Mr. President. Your past shows that you are never a true conservative. Now you are becoming a Mamdani. The market will decide the interest rate. Interest rate will depend upon the credit rating of the individual.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക