
ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്നും അങ്ങിനെ റഷ്യയോ ചൈനയോ അതിനു ശ്രമിക്കുന്നതു തടയാൻ കഴിയുമെന്നും പ്രസിഡന്റ് ട്രംപ്. ഗ്രീൻലൻഡിനു അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡെന്മാർക്കിനു ഗ്രീൻലൻഡ് എളുപ്പവഴിയിലോ കഠിനമായ വഴിയിലൂടെയോ കൈമാറ്റം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. "ഗ്രീൻലൻഡിന്റെ ഉടമസ്ഥത യുഎസിന് ആയിരിക്കണം. അപ്പോൾ നമുക്ക് അതിനെ പ്രതിരോധിക്കാൻ കഴിയും. പാട്ടത്തിനെടുത്താൽ അതു സാധ്യമല്ല."
സൈനിക നടപടി പരിഗണനയിൽ ഉണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് നേരത്തെ പറഞ്ഞിരുന്നു.
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലെ 57,000 താമസക്കാർക്ക് ആളൊന്നുക്ക് $100,000 നൽകാമെന്ന നിർദേശം യുഎസ് മുന്നോട്ടു വച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റഷ്യയിൽ നിന്ന് 1867ൽ അലാസ്‌കയും ഫ്രാൻസിൽ നിന്നു 1803ൽ ലൂയിസിയാനയും വാങ്ങിയതിനേക്കാൾ ഏറെ വലിയ ഇടപാടാവും ഇത്.
എന്നാൽ ഗ്രീൻലൻഡിനു വിലയിട്ടിട്ടില്ലെന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് കൂടി നടത്തുന്ന ട്രംപ് പറഞ്ഞു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ അടുത്തയാഴ്ച്ച ഡെന്മാർക്കിന്റെ രോഷാകുലരായ നേതാക്കളെ കാണുന്നുണ്ട്.
ഡെന്മാർക്കിനെ തനിക്കു ഇഷ്ടമാണെന്നു പറഞ്ഞ ട്രംപ് പക്ഷെ ഗ്രീന്ലന്ഡിന്റെ മേൽ അവർക്കു ഉടമസ്ഥാവകാശം ഇല്ലെന്നു വാദിച്ചു.
Trump insists US should own Greenland