Image

തരംഗമായി ‘ജനനായകൻ’ ട്രെയിലർ; വിജയിയുടെ മകളായി മമിത ബൈജു

Published on 03 January, 2026
 തരംഗമായി  ‘ജനനായകൻ’ ട്രെയിലർ; വിജയിയുടെ മകളായി മമിത ബൈജു

വിജയിയുടെ സിനിമാ ജീവിതത്തിലെ അവസാന അധ്യായമായ ‘ജനനായകന്റെ’ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മാസിനും ആക്ഷനും ഇമോഷനും തുല്യ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പക്കാ ‘ദളപതി പാക്കേജ്’ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പോലീസ് വേഷം ഉൾപ്പെടെയുള്ള വ്യത്യസ്ത ഗെറ്റപ്പുകളിൽ വിജയ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മലയാളികളുടെ പ്രിയതാരം മമിത ബൈജു ചിത്രത്തിൽ വിജയിയുടെ മകളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സാമൂഹിക ഉത്തരവാദിത്തവും ജനകീയ വികാരങ്ങളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ ആഗോളതലത്തിൽ ടിക്കറ്റ് ബുക്കിംഗിലും വലിയ കുതിപ്പാണ് ദൃശ്യമാകുന്നത്. പൊങ്കൽ റിലീസായി ജനുവരി 9-ന് ചിത്രം തിയേറ്ററുകളിലെത്തും.

ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക