
വേനലും വർഷവും വസന്തവും
മാറി മാറി എത്തുന്നു ധരണിയിൽ,
നിത്യവും നമ്മെ അനു നയിച്ചീടുവാൻ,
പുതിയ നാമ്പുകൾമുളച്ചു കൊണ്ടീവിധം
ഈ വിശ്വ തീരങ്ങളിൽ ഹരിതാഭ നിറയ്ക്കുന്നു.
മാറണം കാലുഷ്യ മനസ്സുകൾ
വിതയ്ക്കണം കരുതലിൻ സ്നേഹതീർത്ഥ ങ്ങളാ ലിനിയും.
പൊട്ടിച്ചിടേണം വർഗ്ഗീയ വിഷത്തിൻ
കൽഭരണികളൊന്നോന്നായി,.
ജ്വലിക്കുന്ന സൗഹാർദ്ദ രശ്മികൾ
നിറയെ നിറയ്ക്കണം മാനവഹൃദയത്തിലെന്നു മെന്നും.
ലഹരിക്കു പിന്നിലെ ലഹരി യാവാൻ
മുതിരരുത് മർത്യരെ.
നിറ മാർന്ന ജീവിത സൂനങ്ങൾവിടർത്തി ടേണം ഭൂമിയിൽ.
സമത്വഗാഥകൾ ഉയരട്ടെ വാനിൽ
പുതു വർഷപുലരിയിൽ
സ്നേഹ സാന്ത്വനത്തിൻ കുളിർ സ്പർശമായിടാം
നമുക്കൊരുമിച്ചി ത്തിരി നേരമെങ്കിലും.