Image

മോൾ മാത്യു ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Published on 31 December, 2025
മോൾ മാത്യു ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

മയാമി : ഏത് പ്രതികൂലസാഹചര്യങ്ങളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിട്ട് ജീവിതവിജയം കൈവരിച്ച മോൾ മാത്യു മയാമി മലയാളി അസോസിയേഷൻ പ്രതിനിധിയായി സൺ ഷൈൻ റീജിയനിൽ നിന്ന് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. മയാമി മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ആയ മോൾ മാത്യു കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട് .

അമേരിക്കയിൽ കുടിയേറി ആതുരസേവനം പ്രൊഫെഷനാക്കിയെങ്കിലും , പിന്നീട് ബിസിനസ്സിലേക്കും , ഫാം ടൂറിസത്തിലേക്കും മാറുകയായിരുന്നു . അമേരിക്കയിൽ ഉടനീളമുള്ള മലയാളികൾ സൗത്ത് ഫ്ലോറിഡയിൽ എത്തിയാൽ  മോൾ മാത്യുവിന്റെ ഫാം സന്ദർശിച്ചാണ് മടങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവസാനിധ്യമാണ് മോൾ മാത്യു .

ഫോമയുടെ നാഷണൽ കമ്മറ്റിയിൽ ഒരു മികച്ച സ്ത്രീ സാന്നിധ്യമായി മാറാൻ മോൾ മാത്യൂവിന് കഴിയുമെന്ന് ഏവരുടെയും പിന്തുണ നൽകണമെന്നും മയാമി മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

മോൾ മാത്യു ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക