Image

രാജേട്ടൻ തുടങ്ങി രാജേഷ് ഇങ്ങെടുത്തു (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 30 December, 2025
രാജേട്ടൻ തുടങ്ങി രാജേഷ് ഇങ്ങെടുത്തു (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

തൊള്ളായിരത്തി എൺപതിൽ രൂപം കൊണ്ട ഭാരതീയ ജനത പാർട്ടി ആദ്യത്തെ ഇരുപതു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇന്ത്യയിലെ കുറെയധികം സംസ്‌ഥാനങ്ങളിലും അധികം വൈകാതെ ഇന്ത്യ രാജ്യത്തിന്റെ തന്നെ ഭരണം കൈവശപ്പെടുത്തിയെങ്കിലും കേരളത്തിൽ ബി ജെ പിയ്ക്കു ഒരനക്കം വച്ചു തുടങ്ങിയത് തൊണ്ണൂറ്റി നാലിൽ ബി ജെ പി യുടെ മുതിർന്ന നേതാവും മുൻ എം എൽ എ യും ആയ അടുപ്പക്കാരും സഹപ്രവർത്തകരും രാജേട്ടൻ എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന ഒ രാജഗോപാൽ രാജ്യസഭാ അംഗം ആയതോടു കൂടിയാണ് 
.                              
ജന്മം കൊണ്ടു പാലക്കാട്‌ കാരൻ ആയ രാജഗോപാൽ ബി ജെ പി രൂപം കൊള്ളുന്നതിനു മുൻപ് എ ബി ജെ എസ് ൽ പ്രവർത്തിച്ചു ചെറുപ്പക്കാരൻ ആയിരിക്കുമ്പോൾ തന്നെ തൊള്ളായിരത്തി എഴുപതിൽ പാലക്കാട്‌ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു തന്റെ കഴിവ് തെളിയിച്ചതാണ് 
.                             
തന്റെ പൊളിറ്റിക്കൽ കരിയറിലെ ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും ആയി ഒൻപതു തെരഞ്ഞെടുപ്പുകളെ നേരിട്ട രാജേട്ടൻ അതിൽ എഴിലും മത്സരിച്ചത് അഭിഭാഷകവൃദ്ധിയും കൂടി രാഷ്ട്രീയത്തിന് ഒപ്പം കൊണ്ടുപോയി തന്റെ കർമ്മ ഭൂമിയായി തെരെഞ്ഞെടുത്ത തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു 
.                            
തൊണ്ണൂറ്റി ഒൻപതിൽ ആദ്യമായി തിരുവനന്തപുരത്തു നിന്നും ലോക്സഭയിലേയ്ക്കു മത്സരിച്ചു ഒന്നര ലക്ഷത്തിൽ അധികം വോട്ടുകൾ രാജഗോപാൽ പിടിച്ചതോടെ ആണ്‌ ബി ജെ പി യിലെ ബുദ്ധി ജീവികൾക്കു തിരുവനന്തപുരം ബി ജെ പിയ്ക്കു വളരെ സാധ്യത ഉള്ള ജില്ലയാണെന്നു മനസ്സിലായത് 
.                            
തിരുവനന്തപുരം പിടിക്കാൻ രാജാഗോപാലിനെ തന്നെ മുന്നിൽ നിർത്തി പയറ്റി തുടങ്ങിയ ബി ജെ പി കേന്ദ്ര നേതൃത്വം അതിന്റെ ആദ്യ പടിയായി തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തൊണ്ണൂറ്റി ഒൻപതിലെ വാജ്‌പേയ് ഗവണ്മെന്റിൽ സഹ മന്ത്രിയാക്കി റെയിൽവേ ഉള്ളപ്പെടെ ഉള്ള വകുപ്പുകൾ നൽകി 
.                              
ബി ജെ പി തനിക്കു നൽകിയ കനാകാവസരം വളരെ നന്നായി പ്രയോജനപ്പെടുത്തിയ രാജഗോപാൽ തന്റെ വകുപ്പുകളിൽ നിന്നും കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തിനും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരമാവധി നൽകി. അതിൽ എടുത്തു പറയേണ്ടത് അമൃത എക്സ്പ്രസ്സ്‌ തുടങ്ങി പുതിയതായി കുറെയധികം ട്രെയിൻ സർവീസ് കേരളത്തിന്‌ അനുവദിച്ചതാണ്. ഇതുമൂലം കേരളത്തിലേയ്ക്കു വരുകയും പോവുകയും ചെയ്യുന്ന യാത്രക്കാരുടെ യാത്രക്ലേശം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു 
.                                   
രാജേട്ടൻ കേന്ദ്രമന്ത്രി ആയിരുന്ന രണ്ടായിരത്തി നാലിനു ശേഷമാണു തിരുവനന്തപുരവും പാലക്കാടും കാസർഗോഡും ഉൾപ്പെടെ ഉള്ള ജില്ലകളിൽ നിന്നും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി യ്ക്കു കുറേശേ ആയി മെമ്പർമാരെ കിട്ടി തുടങ്ങിയത് 
.                              
രണ്ടായിരത്തി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ അങ്കത്തിനു ഇറങ്ങിയ രാജേട്ടൻ ഇടതു വലതു മുന്നണികളെ ഞെട്ടിച്ചു കൊണ്ടു വൻ തോതിൽ വോട്ടുപിടിച്ചു പാലക്കാടിനെ ബി ജെ പി യുടെ എ പ്ലസ് മണ്ഡലം ആക്കിയത് കൊണ്ടാണ് താമസിയാതെ പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ ബി ജെ പി അധികാരത്തിൽ വന്നത് 
.                              
തൊണ്ണൂറ്റി ഒൻപതിൽ നേടിയതിനേക്കാൾ ഒരുലക്ഷത്തിൽ അധികം വോട്ടാണ് രാജഗോപാൽ രണ്ടായിരത്തി നാലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നേടിയത് 
.                           
അതിന് ശേഷം നടന്ന ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പി രണ്ടക്കത്തിൽ താഴെ പോയിട്ടില്ല 
.                            
പിന്നീട് കുറച്ചു കാലം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും രണ്ടായിരത്തി പതിനാലിൽ കോൺഗ്രസിന്റെ അതികായനും സിറ്റിംഗ് എം പി യും ആയിരുന്ന വിശ്വ പൗരൻ ശശി തരൂരുമായി നേർകുനേർ ഏറ്റുമുട്ടി ഇടതു മുന്നണി സ്‌ഥാനാർഥിയെ മൂന്നാം സ്‌ഥാനത്തേയ്ക്കു തൂക്കി എറിഞ്ഞു രാജേട്ടന് നിസാര മാർജിനാണ് തിരുവനന്തപുരതിന്റെ എം പി സ്‌ഥാനം നഷ്ടപ്പെട്ടത് 
.                               
പക്ഷേ രാജേട്ടൻ പരാജയപ്പെട്ടെങ്കിലും ബി ജെ പി തിരുവനന്തപുരം ജില്ലയിൽ അതോടു കൂടി നിർണായക ശക്തി ആയി മാറി. നേമത്തു വോട്ടിംഗ് നിലയിൽ ഒന്നാം സ്‌ഥാനത്തു വന്ന ബി ജെ പി മറ്റ് ചില മണ്ഡലങ്ങളിൽ രണ്ടാമത് എത്തി 
.                            
തിരുവനന്തപുരം ജില്ലയിൽ നിയമസഭ ഉപതെരെഞ്ഞെടുപ്പുകൾ വന്നാൽ ബി ജെ പി യ്ക്കു രാജേട്ടൻ അല്ലാതെ മറ്റൊരു സ്‌ഥാനാർഥിയെ പറ്റി ചിന്തിക്കുവാൻ പറ്റില്ലായിരുന്നു. മത്സരിച്ചെടുത്തെല്ലാം അദ്ദേഹം ബി ജെ പി യുടെ വോട്ടു വർധിപ്പിച്ചു കൊണ്ടിരുന്നു 
.                              
ജീവിതത്തിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയം ഒരു വെല്ലുവിളി ആയി എടുത്തിരുന്ന ഒ രാജഗോപാൽ എന്ന ബി ജെ പി യുടെ ദേശീയ നേതാവ് ഒടുവിൽ തന്റെ എൺപത്തി ഏഴാം വയസ്സിൽ കേരള രാഷ്ട്രീയത്തിൽ ചരിത്രം എഴുതി. രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്തു മത്സരിച്ച രാജേട്ടൻ ഇരു മുന്നണികളിലെയും എതിരാളികളെ ശങ്കുമുഖം കടലിലേയ്ക്കു വാരി എറിഞ്ഞു ഏഴായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു തന്റെ അലക്കി തേച്ച കാവി ജ്യൂബയുടെ മുകളിൽ ഒരു കാവി ഷാൾ അണിഞ്ഞു കേരള നിയമസഭയുടെ പടികൾ ഓടികയറി 
.                      
ഒ രാജഗോപാൽ എന്ന ഇതിഹാസത്തിന്റെ അരുമ ശിഷ്യൻ ആയ ബി ജെ പി യുടെ യുവ നേതാവ് വി വി രാജേഷ് മുപ്പതു വർഷത്തിൽ അധികമായി തിരുവനന്തപുരം കേന്ദ്രമായി ബി ജെ പി യ്ക്കു വേണ്ടി അഹോരാർത്ഥം പ്രവർത്തിച്ചു ഒരുപാടു സമരങ്ങൾ നയിച്ച പരിചയ സമ്പന്നൻ ആണ്‌ 
.                         
ഏഷ്യാനെറ്റ്‌ തുടങ്ങിയ കാലം മുതൽ അതിലെ അന്തി ചർച്ചയിൽ ബി ജെ പി യ്ക്കു വേണ്ടി പ്രതിരോധം തീർക്കുമ്പോഴും തന്റെ സംഭാഷണം മാന്യതയിൽ നിന്നുകൊണ്ട് ആവണം എന്ന് രാജേഷിനു നിർബന്ധം ഉണ്ടായിരുന്നു 
.                       
രാജേട്ടനിൽ നിന്നും തുടങ്ങിയ പോരാട്ടം ഇപ്പോൾ തിരുവനന്തപുരം മേയർ ആയി ബി ജെ പി യുടെ യുവ പോരാളി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വീണ്ടും ഒരു ചരിത്രം ആവർത്തിക്കുകയാണ് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക