
അനുകരണീയം മൂന്നു കാര്യങ്ങളും
അരുതാത്തതാമീ ഒരു കാര്യവും
നന്മ പ്രമാണമിതനുസരിചീടില്‍
സന്മനസ്സില്‍ നിറഞ്ഞീടുന്നു ശാന്തി!
യാത്ര ചെയ്തീടുക നീതിയിന്‍ പാതയില്‍
കാരുണ്യ ഭാവം പകര്‍ന്നു നല്‍കു
ചിന്തകളില്‍ അഹംഭാവതില്ലാതെ
സന്തതം താഴ്മയോടെ വസിക്ക!
ദോഷം മറ്റുള്ളവര്‍ ചെയ്തുവെന്നാകിലും
കോപം ജ്വലിച്ചിടല്ലേ മനസ്സില്‍
പ്രതികരിച്ചീടുകെ ശാന്തമായപ്പോള്‍
പ്രതികാരം എന്നൊരാ ചിന്തയോര്‍ക്കാതെ
ആവശ്യമില്ല ദൈവത്തിനു നേര്‍ച്ചകള്‍
ആയിരമാം നിന്‍ പ്രാര്‍ത്ഥന എന്തിനു
നിശ്ചയം കര്‍മ്മങ്ങളാകുന്നു ശ്രേഷ്ഠം
നിന്നിലെ നന്മകളേറെ പ്രസാദം!
**********
Note: Written by inspiration from some passages in the Holy Bible.
Read More: https://www.emalayalee.com/writer/132