Image

സാംകുട്ടിയായി ബേസിൽ ; ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്‌

Published on 29 December, 2025
സാംകുട്ടിയായി ബേസിൽ ;  ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്‌

ബേസിൽ ജോസഫ് ആദ്യമായി നിർമ്മാതാവാകുന്ന സിനിമ ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി (സാംബോയ്) എന്ന കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ബേസിൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ ഗെറ്റപ്പിലുള്ള ബേസിലിന്റെ മാസ് അവതരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.


ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ വൈകാതെ പുറത്തിറങ്ങുമെന്നാണ് സൂചന. 2026 ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. കോളേജ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു മാസ്, കളർഫുൾ ക്യാമ്പസ് എന്റർടെയ്‌നറായിരിക്കും അതിരടി എന്നാണ് ക്യാരക്ടർ പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസറും നൽകുന്ന സൂചന.

 ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്. വ്യത്യസ്ത സ്വഭാവങ്ങളുള്ള മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവും സംഘർഷങ്ങളും ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ.

ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ആദ്യ ചിത്രം കൂടിയാണിത്. 

സമീർ താഹിർ, ടൊവിനോ തോമസ് എന്നിവർ സഹനിർമാതാക്കളാണ്. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും അതിരടി പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക