
കുമാര മേനോൻ എന്തായാലും പ്രസിഡണ്ട് ആവണ്ട..... ഒരല്പം പുച്ഛം കലർന്ന സ്വരത്തിലാണ് നേതാവ് അത് പറഞ്ഞത്
അർജുനൻ ആയാലും ഗണേശനായാലും ആശ്രപ്പ് ആയാലും കുമാരൻ പ്രസിഡണ്ട് ആവരുത് അതൊരു വാശിയായിരുന്നു
ഒരൊറ്റ ആൾബലത്തിലാണ് ഈ അഹങ്കാരമെല്ലാം എന്ന് തൽക്കാലം അദ്ദേഹം മറന്നിരുന്നു
ഇനി ആരെയും പറ്റിയില്ലെങ്കിൽ അഞ്ചുവർഷം പച്ച കൊടിയുടെ കൈത്താത്ത മത്സരിക്കട്ടെ
സംവരണ വാർഡിൽ നിന്ന് ജയിച്ചാള്
ഇപ്പൊ അങ്ങനെ പ്രസിഡണ്ടാവണ്ട...
അങ്ങനെ ആണെങ്കിൽ പ്രസിഡണ്ട് സംവരണം വരുന്ന കാലത്ത് ആയിക്കോട്ടെ
പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ദിനം അടുത്തുവന്നു ......
എല്ലാരും നെഞ്ചിടിപ്പടക്കിപ്പിടിച്ചിരുന്നു ആരാവും പ്രസിഡണ്ട് എല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു
നേതാവതാ കടന്നുവരുന്നു നമ്മുടെ പ്രസിഡൻറ് കുമാരൻ തന്നെ ഉറക്കെ പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് നടന്നു കുമാരൻ പ്രസിഡണ്ടായി...
അത്ഭുതത്തോടെ എല്ലാവരും നേതാവിനെ നോക്കി നേതാവ് അപ്പോൾ ഒരു വിജയ പുഞ്ചിരി തൂകി രാഷ്ട്രീയം നിങ്ങൾക്ക് അറിയില്ല മക്കളെ എന്നപോലെ
ഈ പ്രസ്ഥാനത്തെയും നിങ്ങൾക്കറിയില്ല മക്കളെ, ഞങ്ങൾ അങ്ങനെയാണ് കലഹിക്കും പിന്നെ ഒരുമിക്കും
_____________________________
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ്... ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ എഴുത്തുകാരൻ ഉത്തരവാദിയല്ല.
Read More: https://www.emalayalee.com/writer/141