Image

ക്രിസ്മസ് മുഖമുദ്രകൾ (കവിത: എ.സി.ജോർജ്)

Published on 20 December, 2025
 ക്രിസ്മസ് മുഖമുദ്രകൾ (കവിത: എ.സി.ജോർജ്)

  ആഴിയിലെങ്ങും മാനവ  കോപതാപങ്ങൾ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും
ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി 
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി
സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും 
ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ 
മുഴങ്ങട്ടെ  ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിർമല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സൽകർമ്മങ്ങൾ
അതാകട്ടെ ഇ  ക്രിസ്മസ് രാപ്പകൽ ആഘോഷ മുഖമുദ്രകൾ.

 

കൃസ്തുമസ് രചനകൾ

പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)

പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)

A thrill of hope and light – for our life in darkness (Rev. Dr. John T. Mathew) 

 

Join WhatsApp News
Mary Mandavathil 2025-12-21 02:11:29
ക്രിസ്തുമസ് മുഖമുദ്രകൾ: ഇതിലെ ഓരോ വരികളും വാക്കുകളും വളരെ അധികം അർത്ഥവത്തും ആശയ സമ്പുഷ്ടവും ആണ്. തുടക്കം തന്നെ ആഴിയിൽ എങ്ങും, അതായത് സർവ്വ ലോകർക്കും, അല്ലാതെ ക്രിസ്ത്യാനിക്ക് മാത്രമുള്ളതല്ല ഈ ക്രിസ്തുമസ് കാലം ദിനങ്ങൾ എന്ന് കവി വ്യക്തമാക്കുന്നു. എല്ലാവർക്കും, അനുഭവിക്കാവുന്ന, ആസ്വദിക്കാവുന്ന, ഉൾക്കൊള്ളാവുന്ന ഒരു കാലമാണ് ക്രിസ്മസ് കാലം. മതങ്ങൾക്ക്, മതിലുകൾക്കും അപ്പുറം ശാന്തിയും സമാധാനവും എന്നും ഓർമ്മിപ്പിക്കുന്ന ഉൾക്കൊള്ളേണ്ട സൽഗുണങ്ങളെപ്പറ്റി ഈ കവിതയിൽ കൂടി നമ്മളെ - ലോകത്തുള്ള എല്ലാ മാനവരെയും ഒരേ ചരടിൽ കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്നു. അമിതമായ ദേശഭക്തി ഓരോ ഓരോ ദേശവാസികളും പ്രകടിപ്പിച്ചാൽ, എന്തായിരിക്കും ഫലം?. വിശേഷങ്ങൾ തമ്മിലുള്ള യുദ്ധം വ്യക്തികൾ തമ്മിലുള്ള യുദ്ധം, കേരളം എന്ന് കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ എന്ന പഴയ സന്ദേശവുമായി ഓരോ രാജ്യക്കാരും ഇടപെട്ടാൽ എന്തായിരിക്കും സ്ഥിതി. അതിനാണ് അമിത ദേശഭക്തി എന്ന് പറയുന്നത്. ചില ഭരണാധികാരികൾ അവരുടെ ഭരണം നിലനിർത്താൻ ഏകാധിപതികൾ ആകാൻ, അവരുടെ ഭരണത്തിന്റെ തെറ്റുകൾ മൂടി വയ്ക്കാൻ ഇത്തരം മുദ്രാവാക്യങ്ങൾ ഇറക്കിയേക്കാം. എന്നാൽ ഈ കവിതയിലെ സന്ദേശം, ആശയം, രാജ്യങ്ങൾ തമ്മിൽ മതങ്ങൾ തമ്മിൽ യാതൊരുവിധത്തിലുള്ള വേലിക്കെട്ടുകൾ ഇല്ലാതെ ഒരുമിച്ച് പ്രവർത്തിക്കണം ചിന്തിക്കണം ആഘോഷിക്കണം. അപ്രകാരം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. . എല്ലാവർക്കും സന്മനസ്സുകൾ ഉണ്ടായിരിക്കണം എന്നുകൂടെ ചെറിയ കവിത ഉൽപ്പാദിപ്പിക്കുന്നു. ക്രിസ്ത്യാനികളുടെ ക്രിസ്തുമസ് സംബന്ധമായ ഉണ്ണി മിശിഹായുടെ പിറവിയും മറ്റു ഉള്ള മതസങ്കല്പങ്ങൾക്കും മറ്റു മേലെ കവിഭാവന സഞ്ചരിച്ചിരിക്കുന്നു. ക്രിസ്ത്യൻ സങ്കൽപ്പത്തിലെ എടുത്താൽ പോലും ജീസസ് ക്രൈസ്റ്റ് പിറന്നത് ക്രിസ്ത്യാനിക്ക് വേണ്ടി മാത്രമായിരുന്നില്ല പ്രസ്തുത സർവ്വലോക മനുഷ്യ രക്ഷയ്ക്കായിരുന്നു എന്നാണല്ലോ വിശ്വസിക്കുന്നതും പറയുന്നത്. അതിനാൽ ഒരു ചൈതന്യവും ചോർന്നു പോകാത്ത രീതിയിൽ എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ചെറിയ കവിത. എഴുത്തുകാരനും പ്രസാധകർക്കും ക്രിസ്തുമസ് ആശംസകൾ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-21 03:53:46
Mary Mandavathil - നോട്... യേശു മാത്രമല്ലല്ലോ സർവ്വലോക മനുഷ്യർക്കുമായി ജനിച്ചിട്ടുള്ളത്. ശ്രീ കൃഷ്ണൻ, അള്ളാഹു, ബുദ്ധൻ, യഹോവ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത "ആൾ ദൈവങ്ങൾ" എല്ലാം തന്നെ ഭൂമിയിലെ മനുഷ്യർക്ക്‌ വേണ്ടിയാണു ജനിച്ചത് ; ജനിപ്പിച്ചത്. പക്ഷേ സത്യ വേദ പുസ്തകം വ്യക്തമായി ഊന്നി ഊന്നി പറയുന്നു - "യേശുക്രിസ്തുവിലൂടെ മാത്രമേ മനുഷ്യർക്ക്‌ രക്ഷ ഉള്ളൂ" എന്ന്‌. "ഭൂമിക്കു മീതെ ആകാശത്തിനു താഴെ മറ്റൊരുത്തനിലും രക്ഷ ഇല്ലാ" എന്ന്. ജീവിച്ചിരിക്കുന്ന ഏക രക്ഷകൻ. മറ്റെല്ലാ ദൈവങ്ങളും വെറും സങ്കൽപ്പ സൃഷ്ട്ടികൾ. വെറും myth. Math വച്ചു നോക്കിയാൽ യേശു മാത്രം. അതിനാൽ ക്രിസ്തുമസ് ക്രിസ്തിയാനിക്ക് മാത്രം ; വിജാതീയർക്കും പുറം ജാതിക്കാർക്കും ഉള്ളതല്ല. യേശു ഒരു class-ന്റെ ദൈവം ആണ്. യേശുവിൽ വിശ്വസിച്ച്, വായ കൊണ്ട് ഏറ്റു പറഞ്ഞ്, യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്നവന് മാത്രമേ യേശുവിന്റെ രക്ഷ കിട്ടൂ , യേശുവിന്റെ സ്വർഗ്ഗത്തിൽ seat കിട്ടൂ , അവനെ മാത്രമേ യേശു രക്ഷിക്കൂ. 'യേശുവിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷപ്പെടും'. അല്ലാത്ത കുടുംബത്തിന്റെ കാര്യം കട്ടപ്പൊക. സംശയം ഉണ്ടെങ്കിൽ ശ്രീ. മാ ത്തുള്ളയോടും ചോദിക്കാം. അദ്ദേഹം ക്രിസ്ത്യൻ മർമ്മങ്ങളെ പറഞ്ഞ് തരും. ഒരു പ്രത്യേക Class-ന്റെ രക്ഷകൻ മാത്രമാണ് യേശു. എന്റെ ഈ പ്രതികരണം മുകളിലത്തെ mary യുടെ കമെന്റിന്റെ comment മാത്രമായി കാണുക. ac-യുടെ കവിതയെ കുറിച്ചുള്ള നിരൂപണം അല്ലാ. മനുഷ്യരുടെ രക്ഷക്കായി ഒരാൾ ജനിക്കണോ? ങേ 🤔🤔??. മനുഷ്യരുടെ രക്ഷക്കായി ഒരാൾ മരിക്കണോ 🤔🤔🤔???. ചത്തിട്ട് ചാടി എഴുന്നേൽക്കണോ ഒരാൾക്ക് വീണ്ടും വരാൻ. 🤔🤔🤔🤔????. എന്തോ ഒരു പന്തി കേട് feel ചെയ്യുന്നു. കുറേ മൃഗങ്ങൾ എന്തായാലും മരിക്കും - യേശു ജനിക്കുമ്പോഴും, യേശു മരിക്കുമ്പോഴും, യേശു ചാടി എഴുന്നേൽക്കുമ്പോഴും.ആ യേശു മനുഷ്യരെ രക്ഷിക്കും, മൃഗങ്ങളെ കൊല്ലും. ചൊവ്വായിലും നെപ്ട്യൂണിലും, യുറാനസിലും ഏതു തരം യേശു ആയിരിക്കും ജനിച്ചിട്ടുണ്ടാവുക.?? ലക്ഷക്കണക്കിന് ജീവി വർഗ്ഗങ്ങളുള്ള ആമസോൺ മഴക്കാടുകളിൽ ഏതു തരം യേശു ആയിരിക്കും ജനിച്ചിട്ടുണ്ടായിരിക്കുക?? Subway-ലെ homeless ആളുകൾ ക്രിസ്സമസ്സ് ആഘോഷിക്കുമോ??? ഇന്ത്യയിലെ സെന്റിന്ൽ ദ്വീപിലെ മനുഷ്യർ ഏതു തരം ക്രിസ്മസ് ആയിരിക്കും ആഘോഷിക്കുക ഈ വർഷം??? പെന്റെ കുസ്താ വർഗ്ഗക്കാർ എന്താണ് ഒരുതരം ക്രിസ്മസ്സും ആഘോഷിക്കാത്തത്???? ങേ 🫣🫣🫣 Rejice ജോൺ
Chandra Menon 2025-12-21 19:53:45
അപ്പോൾ ഇവിടെ പ്രഗൽഭനായ നെടുങ്ങാടപ്പള്ളി സാർ മുഖ്യവിഷയമായ ഈ കവിതയെ പറ്റിയുള്ള അഭിപ്രായം അല്ല എഴുതിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹം ഇവിടെ നിരൂപണം ചെയ്തിരിക്കുന്നത് അല്ലെങ്കിൽ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് കവിതയെപ്പറ്റി മേരി മണ്ഡപം എഴുതിയ പ്രതികരണത്തെ ആധാരമാക്കിയാണ് എഴുതിയത്. എന്താണെങ്കിലും കവിതയിലോ, മേരി മണ്ഡപത്തിന്റെ അഭിപ്രായത്തിലോ പ്രത്യേകമായി ഒരു അപാകതയും ഞാൻ കാണുന്നില്ല. എസി ജോർജിന്റെ കവിതയിലെ, മേരി മണ്ഡപത്തിന്റെ പ്രതികരണത്തിലോ ഒന്നും ക്രിസ്തുവിൽ മാത്രമേ രക്ഷയുള്ളൂ എന്ന് പറയുന്നില്ല. ഒരു മതത്തെയും പ്രത്യേകമായി വിമർശിക്കുന്നില്ല അതുപോലെ ആക്സിലേഷിക്കുന്നുമില്ല. ക്രിസ്മസ് പോലും - അതുപോലെ ഇതര മതസ്ഥരുടെ ആഘോഷങ്ങൾ പോലും പറ്റുമെങ്കിൽ, നിർബന്ധമില്ല, ഓരോരുത്തരുടെ സന്ദർഭവും സൗകര്യവും പോലെ ആഘോഷിക്കുക. മനുഷ്യൻ ദോഷകരമായ, ലോകത്തിനു ദോഷകരമായ, യുദ്ധം തുടങ്ങിയ ഒഴിവാക്കണം എന്നൊക്കെയുള്ള നല്ല സന്ദേശം അല്ലേ ഇതിൽ ഉള്ളത്. മതസ്പർദ്ധ വളർത്തുന്ന ഒന്നും ഇവിടെയില്ല. ലോക സമസ്ത സുഖിനോ ഭവന്തു, നെടുങ്ങാടപ്പള്ളി സാർ, Mathulla Sar, സംഘപരിവാർ ആശയം മാത്രമേ ശരി ഉള്ളൂ എന്ന് എപ്പോഴും പറയുന്ന സുരേന്ദ്രൻ നായർ സാർ അങ്ങനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കണം, എല്ലാ നല്ല ആശയങ്ങളും ഉൾക്കൊള്ളണം എന്നുമാത്രമല്ലേ ഇവിടെ പറഞ്ഞിട്ടുള്ളൂ. ഒന്ന് ചിന്തിക്കൂ. ഞാൻ മേലത്തെ ഒരു ന്യൂസ് വായിച്ചു. രാം നാരായണൻ ഭഗേല്‍ എന്ന് താഴ്ന്ന ജാതിക്കാരനായ ഒരു തൊഴിലാളി ജോലി അന്വേഷിച്ചു പാലക്കാട് എത്തി ആർഎസ്എസ് സംഘപരിവാർ നീ ബംഗാളി അല്ലടാ എന്ന് ചോദിക്കാം അവനെ തല്ലിക്കൊന്നു. ഈ പൈശാചിക പ്രവർത്തിയെ നീതീകരിക്കാൻ പറ്റുമോ? അതുപോലെ അമേരിക്കയിൽ ജോലി തേടുന്ന ഒരു ഇന്ത്യക്കാരനെ ഇന്ത്യൻ അല്ലേ എന്നും പറഞ്ഞ് തല്ലിക്കൊന്നാൽ ? justify ചെയ്യാൻ പറ്റുമോ?. അതിനാലാണ് പറയുന്നത്, ഈ കവിത, അമിത ദേശീയത, മതത്തിന്റെ വേലിക്കെട്ടുകൾ, കുറേയൊക്കെ സഹകരണം എന്നൊക്കെ. കൂടുതൽ വിവരിക്കുന്നില്ല. കവിതയിൽ ഓരോ വരികളും വായിക്കുക. Mary വളരെ അസ്സലായി ഈ ചെറിയ കവിതയെ നിരൂപണം ചെയ്തിട്ടുണ്ട്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 00:04:46
to Chandra Menon : -ഒന്ന് കൂടി വ്യക്തമാക്കാം. 1) a.c ജോർജിനു ഏതു വിഷയത്തെ കുറിച്ചും അദ്ദേഹത്തിന്റെ മനോ സങ്കല്പത്തിനനുസരിച്ചു കവിത എഴുതാം. 2) ആ കവിതയെ കുറിച്ച് Mary മണ്ഡവത്തിലിനു അവരുടെ IQ അനുസരിച്ച് ആസ്വാദനമോ, വിമർശമോ എഴുതാം. പക്ഷേ : - യേശു സർവ്വ ലോകത്തിനും വേണ്ടി , എല്ലാവർക്കും വേണ്ടി ജനിച്ചു എന്നത് Mary -യുടെ ഒരു ആഗ്രഹചിന്തയാണ്. ബൈബിളിൽ നേരേ വിപരീതമായാണ് എഴുതിയിരിക്കുന്നതെന്നു ബൈബിൾ വായിച്ചവർക്ക് അറിയാം. അതു പോലെ യുദ്ധത്തിന്റെ ഒരു കൈപ്പുസ്തകമാണ് ബൈബിൾ ; അതുപോലെ ലക്ഷണമൊത്ത ഒരു porn പുസ്തകവും. സഹകരണം എന്ന വാക്ക് വേദ പുസ്തകത്തിന്റേതല്ല.Isolation ആണ് ക്രിസ്തിയനിയുടെ മുഖ മുദ്ര. Exclusion ആണ് ക്രിസ്തിയാനിയുടെ മുഖ മുദ്രയും പാദമുദ്രയും. ഇന്നത്തെ (2025) ധാർമ്മീക നിലവാരം അനുസരിച്ചു , നല്ല മനസ്സിന്റെ ഉടമകളായ a. c യും mary - യും താന്താങ്ങളുടെ ആഗ്രഹങ്ങളാണ് പ്രകടിപ്പിച്ചത് ; അതു വളരെ നല്ലത്. പക്ഷേ, വേദ പുസ്തകത്തിൽ അങ്ങനെ ഒരു വരി പോലുമില്ല എന്നാണ് ഞാൻ പറഞ്ഞത്. യേശുവിൽ വിശ്വസിച്ച് സ്നാനപ്പെടാത്ത ഒരു ഊളയും രക്ഷപ്പെടാൻ പോകുന്നില്ല എന്നാണ് അറുത്തു മുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. അക്കാര്യം ഒന്നുകിൽ മുകളിലുള്ള രണ്ടു പേരും നാട്ടുകാരെ പറ്റിക്കാൻ കൗശല പൂർവ്വം മറച്ചു വച്ചു എഴുതി, അല്ലെങ്കിൽ അവർ രണ്ടു പേരും ജീവിതത്തിൽ ബൈബിൾ വായിച്ചിട്ടേ ഇല്ലാ. അവരുടെ പേരാണ് "നാമധേയ ക്രിസ്തിയാനികൾ". ദയവായി ബൈബിളിൽ ഇല്ലാത്ത കാര്യം ഉണ്ടെന്ന് കള്ളം പറഞ്ഞ് മനുഷ്യരെ പറ്റിക്കരുതേ, കബിളിപ്പിക്കരുതേ.. ഒന്ന് കൂടി പറയാം : യേശുവും യഹോവയും ലോകത്തിൽ വന്നത് തങ്ങളുടെ തിരഞ്ഞെടുത്ത ജനത്തിന് വേണ്ടിയാണ്. സ്നാനപ്പെടാതെ യേശുവിന്റെ ഏഴ് അയൽപ്പക്കത്തു എത്താമെന്നു പോലും ആരും സ്വപ്നം കാണണ്ട. യുദ്ധം എങ്ങനെ ചെയ്യണമെന്നും ഏറ്റവും കൂടുതൽ ആളുകളെ എങ്ങനെ കൊല്ലാമെന്നും ബൈബിൾ വ്യക്തമായി പറയുന്നു. യേശുവിൽ വിശ്വസിക്കാത്തവൻ എല്ലാം നശിച്ചു മുടിഞ്ഞു പോകും, അവർ നിത്യ നരകത്തിനു അവകാശികളാകും. ഞാൻ മുകളിൽ എഴുതിയിരിക്കുന്ന ഏതെങ്കിലും ഒരു വരി തെറ്റാണെന്നു ആർക്കെങ്കിലും പറയാമെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യാം. കൂടെ 9 കോടി ഭാരത രൂപയും. ഞാൻ എഴുതിയതിനെ പറ്റി വേണം പറയാൻ. വിഷയം മാറ്റരുത്. വീണ്ടും പറയുന്നു, ac ജോർജിന്റെ കവിത ഞാൻ വായിച്ചില്ല. വായിക്കാം പിന്നെ. ഓരോരുത്തരുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും പറയുന്നതിൽ തെറ്റില്ല, പക്ഷെ അതു വേദ പുസ്തകത്തിന്റെ പഠിപ്പിക്കലിന് "കടക വിരുദ്ധമാണ്". Rejice ജോൺ
Mathuktty Thecknal 2025-12-22 05:04:46
സുഹൃത്തേ ACG യുടെ ഈ കവിതയും, മേരി മണ്ഡപത്തിന്റെ പ്രതികരണവും ശരിയായി വായിച്ച് മനസ്സിലാക്കുക. ഒരു ബൈബിളിനെയും പൂർണമായി ആധാരമാക്കിയോ, അതുപോലെ അച്ഛന്മാരും മേൽപ്പട്ടക്കാരും പറയുന്നത് മുഴുവനായി ആധാരമാക്കിയോ, സംഘികളും, ക്രിസംഘികളും പറയുന്ന ഒന്നിനെ പോലും പൂർണമായി ആധാരമാക്കിയല്ല ഈ കവിത. ബൈബിളിൽ നിന്നും, അച്ഛന്മാരിൽ നിന്നും മറ്റും പോസിറ്റീവായ, എടുക്കേണ്ടത് മാത്രം എടുത്ത് അതിനെ ആധാരമാക്കി മാത്രം സർവ്വലോക മതസ്ഥരെയും രാജ്യങ്ങളെയും എല്ലാം ഒരേ നിലയിൽ കണ്ടുകൊണ്ട് എഴുതിയ മാനവ സ്നേഹ ദൂത് മാത്രമാണ് ഈ കവിത. ശ്രീ ജോർജിനെ എനിക്കറിയാം. അദ്ദേഹവുമായി ഈ കവിതയെ പറ്റി ഞാൻ ചർച്ച ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞത് കവിത മാത്രമല്ല എൻറെ എല്ലാ എഴുത്തുകളെയും നിങ്ങൾക്ക് സ്വതന്ത്രമായി വിമർശിക്കാം നിരൂപണം ചെയ്യാം . അതിൽ വളരെ സന്തോഷം മാത്രമേ ഉള്ളൂ. സത്യത്തിൽ വിമർശനമാണ് എഴുത്തുകാരനെ വളർത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ ആരും ചൊറിഞ്ഞു ഒരു തരി പോലും പോകേണ്ടതില്ല. അതുപോലെ അദ്ദേഹത്തിൻറെ കൃതികൾ കുറ്റമറ്റതാണെന്നും അദ്ദേഹത്തിന് പോലും അഭിപ്രായമില്ല.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 09:37:56
യേശുവിന്റെ 'intro' തന്നെ ചോരപ്പുഴയിലൂടെ നീന്തി വരുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എത്ര പിഞ്ചുകുഞ്ഞുങ്ങളുടെ തലകൾ വാളിനാൽ വെട്ടി വീഴ്ത്തപ്പെട്ടു ബെത്‌ലഹേമിൽ ഉണ്ണി ജാതനായപ്പോൾ.!!!!യഹോവയ്ക്കും ചോര തന്നെ മൃഷ്ട്ടാന്നം.( bbq കൊതിയൻ.) യേശു ജനിച്ചാലും ചത്താലും പാവം മിണ്ടാപ്രാണികളുടെ ചോര ചീറ്റും, തലകൾ വെട്ടി അരിയും. പരിസ്ഥിതി-മൃഗ സ്നേഹികൾക്ക് മിണ്ടാട്ടം മുട്ടും. Rejice john
Nainaan Mathullah 2025-12-22 12:45:54
Appreciate Mr. A.C. George for the beautiful poem which is very timely at this Christmas time. We have discussed all these points Regis raised here before. Regis is raising the same issues again. Is it to mislead readers? First and foremost, Bible is given to those who believe in it. It is not for an atheist to interpret it. It is the responsibility of Church to interpret it. If you have questions, you can ask. If you take one verse from Bible and interpret it, without seeing related verses elsewhere, you will go astray, and mislead others. God asks you what right you have to take my words in your mouth. There must be a reason why Regis not yet open to the truth in the Bible. May be through his questions here in the comment column, many will come to believe in Jesus. God’s ways are mysterious. Those who have other religious books, they will be judged based on those books only. God will not judge you for things you don’t know. Jesus died for the sin of the whole mankind. Thus, the door for salvation is open to all. Just because a person got baptized doesn’t mean he/she is saved. Just saying, I believe is not enough- need to practice Jesus’ teaching. Besides, salvation has three stages- Past, present and future tense. When baptized, the first step only completed. Next you live a life according to it, which is in present tense. You are working your way to salvation. Salvation is complete with redemption only, which is yet to come with the second coming of Jesus. Then only, one find for sure, if saved. Just taking one verse and interpreting it is not right. Two people read the Bible, and one accepts Jesus as Savior, and the other rejected. Just because you didn’t accept Jesus in this life time doesn’t mean you won’t be saved through Jesus. If you believe, yes, sure you will be saved. If not, God can interact with your spirit after physical death. At the end all will have to admit Jesus as savior, and bow before him. If you accept Jesus in this life time, the privileges are many. They are members of the Church, which is the Bride of Christ in eternity. That doesn’t mean they are the only one there in eternity. Although, you will be saved if you believe in Christ, salvation is a gift from God. Many who never heard about Jesus proclaim in eternity that salvation is a gift from God. In the story Jesus says, those on the right side, many of them never heard of Jesus in their life time. But they all did well. Salvation is different from rewards. All get rewards according to their work. However salvation is a gift from God. Apostle Paul wrote that he has no right to judge people outside the Church, and it is the right of God to judge them. Better not to put your hands on the authority of God. If you take all the people ever lived from Adam, and Eve, a tiny fraction only got chance to hear about Jesus and accept Jesus in their lifetime. Consider all the people in the five continents before and after Jesus’ birth. Only a tiny fraction got chance to hear about Jesus before death. They lived a life according to their conscience. Most didn’t have any books to read or even scripts to write for their language. Even now many languages there that has no script to write, and Bible never got translated. Last judgment, nobody is asked their religion. Those who did good according to their knowledge based on their scriptures, and if no scriptures, follow right and wrong according to their conscience will face the last judgment. Jesus said that all will resurrect and those who did good will go to eternal life, and those who did badly to damnation. We all do good and bad. The best thing to do is to repent about the bad we did, and try not to repeat it. Faith in Jesus can cleanse you of your sins when you repent about it. Because of this, there is no judgment for those who believe in Jesus. What God has planned for humanity is Vasudhaiva Kutumbakam (वसुधैव कुटुम्बकम्) is a Sanskrit phrase meaning "the world is one family. All types of positions will be there. Christ is the head of the family, Church as the bride, some as children, some as friends, some as servants depending on what you deserve. It is a mystery that words can’t explain well.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 13:31:45
ഞാൻ നമിക്കുന്നു ശ്രീ മാത്തുള്ളയെ.ഒരു കെട്ടുകഥ real ആണെന്ന് ധരിച്ചു പോയ പാവം മാത്തുള്ള. എങ്ങനെ പറ്റുന്നു മാത്തുള്ളേ ഇങ്ങനെ ഒരു സ്വപ്ന ലോകത്തിൽ ജീവിക്കാൻ? വിശ്വസിക്കുന്നവർക്ക് മാത്രം കാണാൻ പറ്റുന്ന യേശു. ഒരു കൊട്ട കമഴ്ത്തി വച്ച് ഒരു മാസം അതിനോട് ഒന്ന് പ്രാർത്ഥിച്ച് നോക്കൂ, മാത്തുള്ളയുടെ 80 ശതമാനം കാര്യങ്ങളും സാധിച്ചു കിട്ടും. അതാണ് വിശ്വാസം. വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. വിശ്വസിക്കണം. അല്ലാഹു, യേശു, കൃഷ്ണൻ, യഹോവ, ബുദ്ധൻ ആരിൽ വിശ്വസിച്ചാലും മാത്തുള്ളയ്ക്ക് same റിസൾട്ട്‌ കിട്ടും. ഒന്ന് പരീക്ഷിച്ചു നോക്കുന്നോ?? എത്ര നാൾ ഈ ഉടായിപ്പു തട്ടിപ്പ് പരിപാടിയുമായിങ്ങനെ നടക്കും മാത്തുള്ളേ??? കള്ള നോട്ട് real ആണെന്നും വിചാരിച്ച് എത്ര നാൾ പോക്കറ്റിൽ ഇട്ടോണ്ട് നടക്കും മാത്തുള്ളേ? ങേ? കോവിഡ്, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, വിമാന അപകടം....... ഇത്രയ്ക്കും ശുദ്ധനായി പോയല്ലോ മാത്തുള്ളേ താങ്കൾ. യേശു പോലും മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങളാണ് മാത്തുള്ള ന്യായീകരണ factory യിൽ ചുട്ടെടുക്കുന്നത്, വെളുപ്പിക്കുന്നത്. കഷ്ട്ടം. ഇപ്പോൾ യേശു എവിടെയുണ്ട്? Rejice
Nainaan Mathullah 2025-12-22 14:43:24
Is it a trick not to give the nine crores promised? Ha! Ha! Ha! At least give some of the money to 'emalayalee' or a charity. When you stand for judgement, it will help- 'muttadikkathe irikkan'
Sunil 2025-12-22 14:58:10
The world is one family. I love it Matthullah. But your God Jehovah is asking me to kill my wife. My most beautiful loving wife, because she refuses to worship him. Also that bastard wants me to kill my two brothers and sisters because they refuse to worship him. Matthulah, I do not want to go to heaven worshipping such a God.
Vayanakaaran 2025-12-22 16:30:09
ശ്രീ റെജിസ് മതി മതി. ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ വിശ്വാസം കൈവിടില്ല. നിങ്ങൾ നിങ്ങളുടെ ബോധ്യം കൈവിടില്ല. അതുകൊണ്ട് ഈ വിഷയം നമുക്ക് വിടാം. ഇത് ഒരു പുണ്യമാസമായി ജനം കൊണ്ടാടുന്നു. ശരിയാണ് കുറെ മിണ്ടാപ്രാണികൾ കൊല്ലപ്പെടും. എന്ത് ചെയ്യാം. അങ്ങനെയല്ലേ ഇത് വരെ നടന്നു വന്നത്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ മനുഷ്യരായി പിറന്നആർക്കും കഴിയില്ല ചുറ്റിലും സന്തോഷത്തിന്റെ മണികിലുക്കങ്ങൾ കേൾക്കുന്നു. കുഞ്ഞുങ്ങൾ സാന്റാ ക്ളോസിനെ കാത്തിരിക്കുന്നു. യേശുദേവൻ പറഞ്ഞപോലെ എല്ലാവരെയും സ്നേഹിക്കുക. മാത്തുള്ള മാത്തുള്ളയുടെ വഴിക്ക്, റെജിസ് റെജിസിന്റെ വഴിക്ക്. ജനം അവരുടെ വഴിക്ക്. അങ്ങനെ എന്നെങ്കിലും വഴികൾ കൂട്ടിമുട്ടുമ്പോൾ വീണ്ടും സമാധാനം പുലരും.
M.R. Rapai 2025-12-22 18:29:35
ഹലോ ആരൊക്കെയാണ് ഇവിടെ താത്തികവും, ആശയപരവുമായ ദിബേറ്റ് വേദിയിൽ. ഡിബേറ്റ് കോഴക്കണമെങ്കിൽ നല്ല ഷഡി ഒക്കെ ഇട്ട് ഗോദയിൽ ആശയങ്ങൾ വലിച്ചെറിഞ്ഞ് എതിരാളിയെ മുട്ടുകുത്തിക്കുക. സംഗതി സമാധാനപരമായിരിക്കണം. പ്രതികരണ കോളമാകുന്നത് കൊണ്ട് കുഴപ്പമില്ല. ഫിസിക്കലായി മുറിവേൽക്കുക ഇല്ലല്ലോ. ആശയപരമായ വടംവലിയും ആകാം. കവിതയിലെ ശീർഷകത്തിൽ പറയുന്ന പോലെ ഇതൊക്കെ ക്രിസ്മസ് മുഖമുദ്ര ആകാം. വായനക്കാരനായ ഞാൻ ഇതൊക്കെ വായിച്ചു രസിക്കുകയാണ്. You people made my day. ആശയ അടിപിടി നടത്തിയാലും അവസാനം പരസ്പരം കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു വേണം പിരിയാൻ. അതൊക്കെയാണ് മേലെ എഴുതിയ കവിതയിലെ ഉള്ളടക്കവും കവി പറയുന്നതും. അമേരിക്കയിലുള്ള ചില ആർഎസ്എസ് സംഘപരിവാർ പ്രതിഭകളെയും ഈ കവിത ഒന്ന് ചൊല്ലി കൊടുത്ത് അവരെ ഒരുതരം സെക്കുലർ ചിന്താഗതിക്കാരാക്കാൻ പറ്റുമോ എന്ന് നോക്കുക.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 18:43:40
ശ്രീമാൻ 'വായനക്കാരാ' , യേശു ഡിസംബർ 25 നു ജനിച്ചു എന്ന് എങ്ങനെ ഉറപ്പിച്ചു , ആര് ഉറപ്പിച്ചു????? ഡിസംബർ എങ്ങനെ പുണ്യം ചെയ്ത മാസമായി??? ദൈവം ഇല്ലാ എന്ന് തെളിയിക്കുന്നത് എന്റെ 'ജോലിയേ' അല്ലാ ; ഉണ്ടെന്ന് ആരെങ്കിലും പറയുമ്പോൾ 'എങ്കിൽ ഒന്ന് കാണിച്ച് താ' എന്ന് യാചിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. വിശ്വസിച്ചോട്ടേ, ആരും എന്തിലും വിശ്വസിച്ചോട്ടേ, അതിൽ എന്ത് തെറ്റ്?? യുറാനസിന്റെ ഉത്തര ധ്രുവത്തിൽ ഒരു 'സയനോ ബാക്റ്റീരിയ' ഇന്നും ജീവിച്ചിരിക്കുന്നു, ഭൂമിയിലെ എല്ലാവരെയും ആ ബാക്റ്റീരിയ രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ആ ബാക്റ്റീരിയയോട് ദിവസവും പ്രാർത്ഥിക്കുന്നുണ്ട്, ആ ബാക്റ്റീരിയ എന്നെ ഒരു ദിവസം അങ്ങോട്ടേക്ക് കൊണ്ട് പോകും. ഇങ്ങനെയൊക്കെ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നതിൽ അങ്ങയുടെ അഭിപ്രായം പറയൂ. ആ ബാക്റ്റീരിയ നവംബർ മാസത്തിലെ ഒരു വെളുത്ത വാവ് ദിവസമാണ് ഉണ്ടായത്. നവംബർ പുണ്യ മാസമാണ് എന്ന് ഞാൻ പറഞ്ഞാൽ???? വായനക്കാരന് രക്ഷപെടാൻ ഈ ഒരു ബാക്റ്റീരിയ മാത്രമേ പ്രപഞ്ചത്തിൽ ഉള്ളൂ എന്ന് ഞാൻ പറയുമ്പോൾ വായനക്കാരൻ എന്ത് മറുപടി പറയും???? വിശ്വസിച്ചാൽ മതി, ഏതു കല്ലും ദൈവമായി തീരും. ഞാൻ വിശ്വസിക്കുന്ന ആ കല്ല് മാത്രമേ ദൈവം ആയിട്ടുള്ളൂ, ബാക്കി കല്ലുകളെല്ലാം myth ആണ്. ആ സത്യം എന്റെ കല്ല് ഒരു പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്ന് ഞാൻ പറഞ്ഞാലോ വായനക്കാരാ???? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 18:55:24
ഇത്രയൊക്കെ സുനിൽ ഇംഗ്ലീഷിൽ എഴുതിയിട്ടും, എന്നെങ്കിലും ശ്രീ മാത്തുള്ള ശ്രീ സുനിലിനെ ഒരു ചെറിയ sentence കൊണ്ടെങ്കിലും എതിരിടാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലാ 🤣🤣🤣.!!!ചൊറിയാൻ ചെന്നാൽ സുനിൽ മാന്തി വിടും. ഇളക്കി മാറ്റാനാവാത്ത വിധത്തിൽ എടുത്തിട്ട് ഭിത്തിയിൽ ഒട്ടിക്കും.🤣🤣🤣🤣 കഷ്ട്ടം മാത്തുള്ളേ, കഷ്ട്ടം. എന്റെ പുറകേ ഇങ്ങനെ കൂടാതെ, ആ സുനിലിനോട് നല്ല രണ്ടു വർത്തമാനം പറയൂ, സ്വർഗ്ഗം സന്തോഷിക്കും. 💪💪 Rejice ജോൺ
Nainaan Mathullah 2025-12-22 21:19:53
Regis questions are entirely different now. Previous questions forgotten for the time being. What happened to the 9 crores? The new questions are not worth it to offer it? ?Sunil, if he asks anything of substance, I will respond. He makes statements without any supporting evidence.
Vayanakaaran 2025-12-22 21:48:19
പ്രിയ റെജിസ് ഒന്നിനും തെളിവുകളില്ല എല്ലാം നമ്മൾ ആഘോഷിച്ചുവരുന്ന വിശേഷങ്ങൾ. അപ്പം തിന്നാൽ പോരെ എന്തിനു കുഴിയെണ്ണുന്നു എന്ന് ചോദിക്കുന്നില്ല. എന്തിനാണ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് നമ്മൾ അന്വേഷിക്കുന്നത്. ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാൽ അവർക്ക് അതിനുള്ള ന്യായങ്ങൾ ഉണ്ട് അത് നമ്മൾ അനുവദിച്ചുകൊടുക്കണം. താങ്കൾ പറയുന്ന ബാക്ടീരിയ താങ്കളെ രക്ഷിക്കട്ടെ യേശുദേവനെ 2000 വർഷത്തിൽ ഏറെയായി ജനം വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വചനങ്ങൾ ജനങ്ങൾക്ക് ആശ്വാസമരുളുന്നുണ്ട്. ഒരു മുസ്‌ലിം യുവതി ആഹ്വനം ചെയ്തിരിക്കുന്നു ഇന്ത്യയെ കീഴ്‌പ്പെടുത്തി മുസ്‌ലിം രാജ്യമാക്കാൻ എല്ലാവരും ആയുധ പരിശീലനം നേടുക. യേശുദേവൻ പറഞ്ഞു നിങ്ങൾക്ക് സമാധാനം. ഈ ലോകത്തിലെ 90 ശതമാനം ജനങ്ങൾ കൃസ്തുമതം കൊണ്ട് രക്ഷപ്പെട്ടു. കൃസ്തു ദേവനാണോ എന്നൊന്നും അന്വേഷിക്കേണ്ട. അദ്ദേഹത്തിന്റെ വചനങ്ങൾ അനുസരിച്ഛ് ജീവിച്ച ജനത ലോകത്തിനു നന്മയെ ചെയ്യുന്നുള്ളു. ശ്രീ രെജിസ് ഇനി തർക്കം മതിയാക്കുക. താങ്കൾ ബാക്ടീരിയലെക്ക് മാത്തുള്ള യേശുവിലേക്ക് എല്ലാവര്ക്കും സമാധാനം. എല്ലാവര്ക്കും മനോഹരമായ സന്തോഷകരമായ കൃസ്തുമസ് ആശംസകൾ. എം ആർ റപ്പായിയോട് ഒരു വാക്ക് ഇന്ത്യയിലെ radical Hindus ചെയ്യുന്നുവെന്ന് മാപ്രകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഇവിടെയുള്ള ഹിന്ദുക്കളെ സംഘി എന്ന് വിളിക്കരുത്. എല്ലാവരും എത്രയോ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. ഒരു മത്തായി ചേട്ടൻ വന്നു ഹിന്ദു വിരോധം വിളമ്പിയപ്പോൾ കുറെ പേര് അതേറ്റു പാടി. നമുക്ക് ഹിന്ദു കൃസ്ത്യൻ സാഹോദര്യം ഉറപ്പിച്ച് മുന്നോട്ട് പോകാം. ഇവിടെ ആരും സംഘിയല്ല. ഭാരതാംബയുടെ പടം വയ്ക്കുന്നതും, സ്‌കൂൾ കുട്ടികൾ രാഷ്ട്ര സ്നേഹം തുളുമ്പുന്ന ഗീതം ചൊല്ലുന്നതും തെറ്റില്ല എന്ന് പറഞ്ഞാൽ ഒരാൾ സംഘിയാകില്ല. അമരമാകണമെന്റെ രാഷ്ട്രംവിശ്വവിശ്രുതിനേടണം) എന്ന് പാടിയാൽ എന്ത് ദോഷം ശ്രീമാൻ റപ്പായി. സ്നേഹിക്കുക, പരസ്പരം മനസിലാക്കുക ശാന്തി, സമാധാനം. നമ്മൾ കൃസ്ത്യാനികളും ഹിന്ദുക്കളും ഒക്കെ ജയ് ഭാരതമാതാ എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അത് പറയുന്നവരെ സംഘിയാക്കുന്നത് രാഷ്‌ടീയക്കാരുടെ കാപട്യമാണ്. അവരുടെ ഇരയാകരുത്. നമ്മൾ ഈ ദേശത്ത് സ്നേഹത്തോടെ കഴിയുക.
ജെ. മാത്യു 2025-12-22 22:30:52
യേശുവിന്റെ intro യിലെ ചോരപ്പൂഴതന്നെ വ്യക്തമാക്കുന്നത് റെജിയന്മാരിൽ കുടികൊള്ളുന്ന അതെ ആത്മാവ് പണ്ട് ഹേറോദാസിലും കുടികൊണ്ടിരുന്നു എന്നതാണ്. യേശുവിന്റെ ജനനം സകലസ്രിഷ്ടികൾക്കും നന്മ പ്രദാനം ചെയ്യുന്നെന്കിൽ റെജിയന്മാർക്ക് അത് പേടിയുടെയും പരിഭ്രമത്തിന്റെയും നാളുകളാണ്. ചിലർക്ക് കുരിശിനെപ്പേടിയാണ് അതുപോലെ യേശുവെന്ന് കേൾക്കുന്നതുതന്നെ റെജിയന്മാരിൽ പരിഭ്രമം ഉളവാക്കുന്നു. ഹേറോദാസിന് തന്റെ സിംഹാസനം നഷ്ടപ്പെടുമെന്നുള്ളഭയം ആണെന്കിൽ റെജിയന്മാർക്ക് തന്റെ അനുയായികൾ ആരെന്കിലും ദൈവത്തിന്കലേക്ക് തിരിയുമോ എന്നഭയമാണ്.അത്യുന്നതത്തിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്ക് മാത്രം സമാധാനം റെജിയന്മാർക്കല്ല.
റെജീസ് നെടുങ്ങാ ട പ്പള്ളി 2025-12-22 22:41:32
ജയ് ഭാരത മാതാ എന്ന് ഒരായിരം വട്ടം ഞാൻ പറയാമല്ലോ എനിക്ക് അതിനു സന്തോഷമേ ഉള്ളൂ. എന്റ പൂർവീകർ ഹിന്ദുക്കൾ ആണ് എന്ന് പറയുന്നതിന് എനിക്ക് എതിരില്ല, ഹൈന്ദവരുടെ ഒന്നിൽ കൂടുതലുള്ള ദൈവ സങ്കല്പമാണ് കറച്ചു കൂടി മാന്യമായ സങ്കല്പം എന്ന് പറയുന്നതിന് എനിക്ക് മടി ഇല്ലാ. പക്ഷേ പൊന്നപ്പൻ വെള്ളം കള്ള് ആക്കി, പൊന്നപ്പൻ ഉണ്ടായത് ആണിന്റെ ബീജം കൂടാതെ ആണ്, പൊന്നപ്പൻ ഹിന്ദു ദൈവങ്ങളേ കാൾ ശ്രേഷ്ടൻ ആണ്, പൊന്നപ്പൻ ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ ഉണ്ടാക്കി, പൊന്നപ്പൻ ഒറ്റയ്ക്കാണ് ഇക്കണ്ടതെല്ലാം ഉണ്ടാക്കിയതു, പൊന്നപ്പൻ പാപ രഹിതൻ ആണ്, പൊന്നപ്പൻ ചത്തിട്ട് ചാടി എഴുന്നേറ്റു, പോന്നപ്പനിൽ കൂടി മാത്രമേ രക്ഷ ഉള്ളൂ,പൊന്നപ്പൻ ഒന്ന് കൂടി വരും എന്നൊക്കെയുള്ള കിഴവി കഥകൾ ആരെങ്കിലും പറയുമ്പോൾ അതു തനി അമ്മൂമ്മ കഥ ആണ് എന്ന് പറയാനുള്ള തന്റെടവും എനിക്ക് ഇല്ലാതില്ല.നിന്റെ പൊന്നപ്പൻ മറ്റെല്ലാ ദൈവങ്ങളെ പോലെ ഒരു ദൈവം വലിയ decoration വേണ്ടാ എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷേങ്കിൽ ക്രിസ്ത്യാനി ആയ ഒരുത്തൻ മറ്റെല്ലാ ദൈവങ്ങളെയും പുച്ഛിക്കുകയും അവന്റെ പൊന്നപ്പൻ മാത്രമാണ് ദൈവമെന്ന മാർക്കടമുഷ്ട്ടിയിൽ ശടിച്ചു നിൽക്കുകയും ചെയ്യുന്നു ഈ 2025- ലും. അതു തനി 916 വർഗ്ഗീയത ആണ് എന്നാണ് ഞാൻ പറയുന്നതും. എന്നാൽ ഇപ്പറഞ്ഞതിനു ഒരു കടുക്‌ മണിയോളം തെളിവ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇവന്മാർ തന്തയ്ക്കു വിളിക്കുകയും ചെയ്യും. ന്താ കഥ ന്റെ വായനക്കാരാ..... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-22 22:50:01
എന്റെ ഒറ്റ ചോദ്യം മാത്തുള്ള : - ദൈവം ഉണ്ടോ?? Yes/ no, yes ആണെങ്കിൽ ഏതു ദൈവം. യേശു ഉണ്ടോ, yes/ no. Yes ആണെങ്കിൽ Where?? Postal address / e-mail address/ phone number?? ഉരുളരുത് മാത്തുള്ളേ.. അപ്പോൾ മറ്റു ദൈവങ്ങളോ??? അവരുടെ ശരിക്കും ഉള്ളതാണോ? ഏതു അവയവം ആണ് ഇത്‌ മനസ്സിലാക്കാൻ മാത്തുള്ളയെ സഹായിച്ചത്??? ഇപ്പോൾ എന്റെ bet തുക 10 കോടി ഭാരത രൂപാ. ഉത്തരം ഉണ്ടോ? മറു ചോദ്യങ്ങൾ ഉത്തരങ്ങൾ ആയി സ്വീകരിക്കില്ല. മെഴുകൽ പാടില്ല. പ്രാക്ക് പാടില്ല, തന്തയ്ക്കു വിളിക്കരുത്. നന്ദി മാത്തുള്ള Rejice
റെജീസ് നെടുങ്ങാ ഡ ppally 2025-12-22 22:54:41
Happy Christmas Mr. J. Mathew. & a Healthy Newyear. Rejice John
ജെ.മാത്യു 2025-12-23 00:08:32
പൊന്നപ്പൻ എന്തിനാണാവോ കല്യാണം കഴിക്കാൻ പള്ളിയിൽ പോയത്. ഒരു രജിസ്റ്ററാഫീസിൽ വച്ച് ഒരു ഹാരം പരസ്പരം കൈമാറിയാൽ മതിയായിരുന്നില്ലെ. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക, എന്നാൽ നീയും നിന്റെ കടുംബവും രക്ഷപ്രാപിക്കും. ആകാശത്തിൻകീഴെ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട മറ്റൊരു നാമവുമില്ല എന്ന് വിശ്വസിക്കാൻ എനിക്ക് അവകാശം ഉണ്ട്. അതെന്റെ fundamental rights ആണ്. അതിനെ ചോദ്യം ആർക്കും അവകാശമില്ല. അതുപോലെ വിശ്വസിക്കാത്തവർക്ക് അതിനും അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആരും വരുന്നില്ല. അതുകൊണ്ട് എനിക്ക് എന്റെവിശ്വാസം. തനിക്ക് തന്റെ വിശ്വാസം. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-23 00:54:52
to വായനക്കാരൻ : -ഞാൻ പറഞ്ഞല്ലോ വായനക്കാരാ, wishful thinking എല്ലാവർക്കും ആകാം, അത് ജീവിതത്തിന്റെ ഭാഗമാണ്.സങ്കൽപ്പ ലോകത്തിലെ രാജ കുമാരനും രാജകുമാരിയും കല്പിത കഥാ പാത്രങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞാൽ മതി. അതാണ് സാമാന്യ ബുദ്ധി. പക്ഷേ ജീവിതകാലം മുഴുവൻ ഒരു isolated bubble parallel world -ൽ രമിക്കുന്നവർക്ക് മനോ നിലയിൽ തകരാർ ഉണ്ടെന്നാണ് യുറാനസിലെ ബാക്റ്റീരിയ ഉപമയിലൂടെ ഞാൻ പറഞ്ഞത്. ഒന്നിനും തെളിവില്ലെന്നു സമ്മതിച്ചു കഴിഞ്ഞാൽ പ്രശ്നം ഒന്നുമില്ല. അത്രയും സമ്മതിച്ചാൽ മതി. പക്ഷേ ഒരാളും അങ്ങനെ സമ്മതിക്കില്ല. അങ്ങനെ സമ്മതിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്തിയാനിയെ വായനക്കാരൻ കണ്ടിട്ടുണ്ടോ?? ഇല്ലാ!!!! ഭൂമിയിലെ നാല് basic നിയമങ്ങളെ മറികടന്ന് ഒരു അത്ഭുതവും സംഭവിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു, പക്ഷേ ക്രിസ്ത്യാനി പറയുന്നു യേശു ഇപ്പോഴും അത്ഭുതങ്ങൾ ചെയ്യുന്നുണ്ടെന്ന്. എന്നാൽ ഒന്ന് കാണിച്ച് തരൂ എന്നേ ഞാൻ പറയുന്നുള്ളൂ. വിശ്വാസം, അതല്ല എല്ലാം. വിശ്വസിച്ച് നിലവിൽ വരുത്താൻ കഴിയുന്നതാണ് ദൈവം. ആ ദൈവം നമ്മോടു സംസാരിക്കും, ആ ദൈവത്തെ നമുക്ക് തൊടാം,കെട്ടിപ്പിടിക്കാം, നമുക്ക് ആ ദൈവത്തോടും സംസാരിക്കാം. പക്ഷെ ഈ ക്രിസ്തിയനിയുടെ ഭാര്യയോ മകളോ സഹോദരിയോ പരിശുദ്ധ ആത്മാവിനാൽ ഗർഭിണി ആയെന്നു പറഞ്ഞാൽ അവൻ പിച്ചാത്തി എടുത്തു കുത്തി മലർത്തും. അതാണ് വിശ്വസിയുടെ അടിയുറച്ച വിശ്വാസം. തെളിവില്ലാതെ അവൻ റോഡ് പോലും cross ചെയ്യില്ല. എല്ലാത്തിനും അവനു തെളിവ് വേണം, Top സാങ്കേതിക വിദ്യയുടെ സഹായവും വേണം. എന്നാൽ ഞാനോ നിങ്ങളോട് പറയുന്നു ഊക്കും ഉപദേശവും ഒരുമിച്ച് വേണ്ടാ എന്ന്. Fkcu u dgo എന്ന്.🤣🤣🤣🤣that's all your Honour.🙏🙏🙏 Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-23 04:42:10
to വായനക്കാരൻ : - യേശു എല്ലാവർക്കും വേണ്ടി ജനിച്ചു ഈ മാസത്തിൽ, എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവർക്കും വേണ്ടി മരിച്ചു, എല്ലാവർക്കും വേണ്ടി വീണ്ടും വരും... സമ്മതിച്ചു. അവിടൂന്നു അരുളിച്ചെയ്തു - നിങ്ങൾ പരസ്പ്പരം സ്നേഹിപ്പീൻ, നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പീൻ.... സമ്മതിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞ യേശുവിനു ,ആ സാത്താനെ ഒരു നിമിഷം ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്താൽ തീരാവുന്ന പ്രശ്നം അല്ലാ ഉള്ളോ ഈ ഭൂമിയിൽ ങേ? അപ്പോൾ സാത്താനും നല്ലവനാകും, നമ്മളും രക്ഷപ്പെടും. അപ്പോൾ ഈ നരകം നിത്യമായി maintain ചെയ്യുന്നതിന്റെ ചെലവ് കുറയ്ക്കുകയും ചെയ്യാമല്ലോ അല്ലേ, എന്താ യേശുവിനു തന്റെ ഏറ്റവും വലിയ ശത്രുവായ സാത്താനെ ഒന്ന് ഒരു നിമിഷം സ്നേഹിച്ചാൽ??? സാത്താനും സന്തോഷമാകുമല്ലോ, പിന്നെ സാത്താൻ ഇല്ലല്ലോ. യേശുവിന്റെ ഏറ്റവവും പ്രധാന കല്പന യേശു തന്നേ follow ചെയ്യുന്നില്ല,... ന്താ ല്ലേ.... 🫣🫣🫣 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-23 09:55:27
to വായനക്കാരൻ : - അല്ലെങ്കിൽ തന്നെ ദൈവം ഉണ്ടോ ഇല്ലയോ എന്ന വിഷയം ഞാൻ ,ഒരു പെന്തോ അടിമയായ,വിശ്വാസിയായ ശ്രീ മാത്തുള്ളയോട് ചർച്ച ചെയ്യേണ്ടിയ ആവശ്യമേ ഇല്ലാ. കാരണം മാത്തുള്ള ദൈവത്തെ കൂടെ കൂട്ടി കൊണ്ട് വന്നാണ് സംസാരം/ എഴുത്ത് തുടങ്ങുന്നതു തന്നെ. അപ്പോൾ ദൈവം ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമേ അല്ലാ. മറിച്ച് ഞാൻ എപ്പോഴും ചോദിക്കുന്നത് - എങ്ങനെയാണ്, എനിക്കില്ലാത്ത ഏത് അവയവം കൊണ്ടാണ് , ദൈവം ഉണ്ടെന്നു മനസ്സിലാക്കിയത്, അത് ഏത് ദൈവം ആണ് - ഇത്രയുമേ ഉള്ളൂ.അതിനുള്ള ഉത്തരം വേണം തരാൻ. (1) ഏത് ദൈവം ആണ് ? (2) എങ്ങനെ മനസ്സിലായി ?? (3) ഏതു അവയവം കൊണ്ടാണ് അത് മനസ്സിലാക്കിയത് ??? ചോദ്യങ്ങൾ Clear ആയെന്ന് കരുതുന്നു. ഒച്ചയും ബഹളവും ഉണ്ടാക്കാതെ , മാത്തുള്ളയ്ക്കു ഉത്തരം ഉണ്ടെങ്കിൽ, precise ആയി പറയാം.. മെഴുകാതിരിക്കണം. മറു ചോദ്യങ്ങൾ, കൊനഷ്ട്ട് ചോദ്യങ്ങൾ, കുടുക്ക് ചോദ്യങ്ങൾ ഞാൻ എടുക്കില്ല. Rejice ജോൺ
Nainaan Mathullah 2025-12-23 15:42:05
Stupid questions! Waste of time reading these comments. If you are not a critically thinking person, you can get brainwashed by such lies. Same thing Hitler did in Germany to turn Germans against Jews. Propaganda! I believe, somebody else is writing these comments for Regis, and he is getting paid for using his name in the comment column. Otherwise who has the time to post all these comments here? Such questions and statements not coming from a single mind as the statements are contradictory. Several minds must be thinking for Regis and posting comments here as part of the propaganda game. Beware! 'Jagratha!'
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-23 17:46:31
ആദ്യം നിരീശ്വര വാദി, പിന്നെ alcoholic, ഇപ്പോൾ ghost writer... മാത്തുള്ളാ...എന്താ മാത്തുള്ളാ ഇങ്ങനെ???.. 👹👹👹 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-23 18:01:12
മുകളിലത്തെ എന്റെ മൂന്ന് simple സംശയങ്ങൾക്ക് മനുഷ്യർക്ക്‌ മനസ്സിലാകുന്ന രീതിയിൽ ചുരുക്കം വാക്കുകളിൽ 'വായനക്കാരൻ' ഉത്തരം തരണം. - ദൈവം ഉണ്ടോ,ഏതു ദൈവം, എങ്ങനെ മനസ്സിലായി, ഏത് അവയവം കൊണ്ട് മനസ്സിലാക്കി? Plz Rejice
vayanakaaran 2025-12-23 20:00:37
ശ്രീ റെജിസ് നിങ്ങൾ ജീനിയസ് (genius ). നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ എനിക്ക് കെല്പില്ല. ഡോക്ടർ മാത്തുള്ള സാറിനു കഴിയുമായിരിക്കും ഞാൻ പറഞ്ഞത് നമുക്ക് ഒന്നും തെളിയിക്കാൻ കഴിയില്ല എന്നാണ്. എനിക്ക് എന്നായിരുന്ന ശരിയെന്നു മനസിലാക്കുന്നു. ഡിസംബർ 25 യേശുദേവന്റെ ജനനം നടന്നുവെന്ന് വല്ല്യമ്മച്ചി പറഞ്ഞു. കുഞ്ഞുനാൾ തൊട്ട് അതുകേട്ട് വളർന്നു. അതിൽ ഇപ്പോഴും വിശ്വാസം. പള്ളിയിൽ പോയി.വീട്ടിലും പ്രാർത്ഥിച്ചു. അദ്ദേഹം ഉണ്ടോ ഇല്ലയോ എന്നൊന്നും ആലോചിച്ചില്ല. അപ്പച്ചന് പണമുണ്ടായിരുന്നു. അതുകൊണ്ടു സുഖമായി ജീവിച്ചു പഠിച്ചു അമേരിക്കയിൽ വന്നു അത്ര തന്നെ എന്തിനാണ് ദൈവം ഉണ്ടോ എന്നൊക്കെ അന്വേഷിക്കുന്നത് എന്ന് വിനയപൂർവം ചോദിച്ചതാണ്. താങ്കൾ ബുദ്ധിപൂർവം ജീവിക്കുന്നു അത് തുടരുക. പിന്നെ മാത്തുള്ളയുമായുള്ള സംവാദം വേണ്ടെന്നു തോന്നി അതുകൊണ്ടു എഴുതി. മാത്തുള്ള ഒരു തീവ്ര വിശ്വാസി ആണെന്ന് തോന്നുന്നു. അല്ലാതെ അദ്ദേഹം ഒരു ചീത്ത മനുഷ്യൻ ആകില്ല ശരിയാണ് യഥാർത്ഥ വിശ്വാസി വേറൊരാളെ കള്ളുകുടിയൻ, നിരീശ്വരൻ, കാശ് കൊടുത്ത് എഴുതിയ്ക്കുന്നവൻ എന്നൊന്നും പറയില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കുക. പിന്നെ ജീസസ് സാത്താന് ഉമ്മ കൊടുക്കില്ലെന്നാണ് വല്ലമ്മച്ചി പറഞ്ഞതിൽ നിന്നും മനസ്സിലാക്കുന്നത്. യേശു വീണ്ടും വരും സാത്താനെ ചങ്ങലക്കിടും. ശ്രീ റെജിസ് നമുക്ക് ആളുകളെ നമ്മുടെ ചിന്തയിലേക്ക് പ്രത്യേകിച്ച് മതത്തിൽ നിന്നും കൊണ്ടുവരിക പ്രയാസമാണ്.താങ്കൾ സുഖമായി ജീവിക്കുക.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-24 12:07:07
ഹോഹോഹോ, എന്നാലും എന്റെ മാത്തുള്ളേ എന്തൊക്കെ ചാപ്പകൾ ആണ് താങ്കൾ എന്റെ മേൽ കുത്തി വച്ചിരിക്കുന്നത്? ഇനി എന്തൊക്കെയാണോ ആ ആവനാഴിയിൽ എനിക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്?? ഇങ്ങനെ യൊക്കെ ഒരു മനുഷ്യ ജീവി മറ്റൊരു ഹോമോ സാപ്പിയനെ തുല്യം ചാർത്താമോ?? മാത്തുള്ള എല്ലാ ദിവസവും മാത്തുള്ളയുടെ എഴുത്തിലൂടെ ദൈവത്തെ ട്രോളി കൊണ്ടിരിക്കുന്നു. വേറേ ആരുടേയും സഹായം ഇല്ലാതെ ദൈവത്തെ പൊളിച്ച് അടുക്കുന്നുണ്ട് മാത്തുള്ള. അമ്മാതിരി കാര്യങ്ങളാണ് മാത്തുള്ള സ്വ ജീവിതത്തിലൂടെ ദിനേനെ ചെയ്തുകൊണ്ടിരിക്കുന്നത്. നമോവാകം. എന്റെ പണി കുറഞ്ഞു 💪💪. ഏതായാലും മാത്തുള്ള യേശുക്കുഞ്ഞിന്റെ happy birthday ആഘോഷിക്കില്ല. അത് മാത്തുള്ളയ്ക്കു ദൈവ നിന്ദ ആണ്. എന്നാൽ ഞാൻ പറയുന്നു - "Happy Chrismas Mr. Mathulla" ഇത്‌ എന്നോടു തിരിച്ചു പറഞ്ഞെന്നെങ്ങാനും മാത്തുള്ളയുടെ പള്ളിക്കാരെങ്ങാനും അറിഞ്ഞാൽ അന്ന് മാത്തുള്ളയെ അവർ ചവിട്ടി പുറത്താക്കും. ലോകം മുഴുവൻ ഒന്നായി യേശു പൈതലിന്റെ ജന്മദിനം വിശുദ്ധമായി ആഘോഷിക്കുമ്പോൾ മാത്തുള്ള അതിനെ ശപിക്കുന്നു. ഇതാണ് വിശ്വാസി യുടെ അവസ്ഥ, ഗതികേട്. Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-24 12:38:43
ac ജോർജ് ഉൾപ്പെടെയുള്ള സർവ്വ ലോക ജനത ജാതിമത ഭിന്നത കൂടാതെ യേശുപ്പയ്തലിന്റെ ദിവ്യ ജനനം ആഘോഷിച്ചു തിമിർക്കുമ്പോൾ, മാത്തുള്ള ഉൾപ്പെടുന്ന ഒരു ന്യൂനാൽ ന്യൂനപ്പക്ഷം പേർ അതിൽ നിന്നും വിട്ട് നിന്ന് അതിനെ എതിർക്കുകയും ശപിക്കുകയും ചെയ്യുന്നു. കതകടച്ച് വീടിനുള്ളിൽ കയറി ഒരു കരിദിനമായി ആചരിക്കുന്നു. ന്താ ല്ലേ..??? സർവ്വ ജനങ്ങൾക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് ഉണ്ടാകുവാനുള്ള മഹാ സമാധാനം ഇതാ ഇന്ന്‌ ഉണ്ണി ഈശോയുടെ പിറവിയിൽ കൂടെ ആഗതമായിരിക്കുന്നു. മാത്തുള്ളയും കൂട്ടരും ഉൾപ്പെടുന്ന പെന്റെ കുസ്താ സാത്താൻ കൂട്ടം അതിനെ ധിക്കരിക്കുന്നു, ഇത്‌ ദൈവ നിന്ദ അല്ലാതെ മറ്റെന്താണ്. HAPPY CHRISTHMASS to all ഇ. malayalee personnel & readers, writers and sponsors. 💪💪🌹🌹🌹🌹🌹 റെജീസ് ജോൺ
Sunil 2025-12-24 14:34:50
I didn't know that Matthullah is Pentecostal. Pentecostal is a fellowship and not a Christian Church. Brethren is an assembly and not a Christian Church. A Christian Church must be One, Holy, Catholic and Apostolic. Rejice, I have seen some video of Pentecostals doing Carrol songs including a Santa.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-24 15:26:34
അതേ സുനിലേ, പെന്റെ കുസ്താ തന്നെ ഒരു നൂറായിരം അവാന്തര വിഭാഗങ്ങൾ ഉണ്ട്. 99 cent stores-പോലെ നോക്കുന്നിടത്തെല്ലാം കിളിർത്തു നിൽപ്പുണ്ട്. അവരിൽ ആരെങ്കിലും easter / christmas ആഘോഷിച്ചാൽ അവർ ആ കൾട്ടിൽ നിന്നും പുറത്താകും. അവർ സ്വയം isolate ചെയ്ത് ഒരു bubble ഉണ്ടാക്കുന്നു. അതിൽ porn കണ്ട് ആസ്വദിക്കുന്നവരെ പോലെ യേശുവിൽ താദാത്മ്യപ്പെടുന്നു.അവരെ സംബന്ധിച്ച് വെളിയിലെ ലോകം സാത്താന്യമാണ്. പക്ഷേ അവരുടെ ഭാര്യമാരും മക്കളും മെഡിക്കൽ field ൽ ജോലിയും ചെയ്യും. Cutting the roots, eating the fruits. ഏറ്റവും പുതിയ cell ഫോണിലാണ് അവർ ദുർസുവിശേഷം ലോകം മുഴുവനും പരത്തുന്നത്. ഒരു പഠിപ്പും ഇല്ലാത്ത പൊട്ട പാസ്റ്റർ ആണ്ഈ ലോകത്തിലെ അവരുടെ ദൈവം.ആ പാസ്റ്റർ ആ കുടുംബങ്ങളെ high jack ചെയ്യും.3000 വർഷം പഴക്കമുള്ള പുസ്തകം അവരെ നയിക്കും. ഇതാണ് ഒരു typical പെന്റെ കുസ്താ വിശ്വാസി. ഇപ്പോൾ next gen ആരാധനയും തുടങ്ങിയിട്ടുണ്ട്. നല്ല best light & sound show, with music ang big LED screen. Rejice
രസികൻ വലിയിടം 2025-12-24 15:37:19
സ്ത്രീ ആഭരണങ്ങൾ ധരിച്ചാൽ പുരുഷന് കാമം ഉണ്ടാകും. സ്ത്രീ മുഴുവനായി മറച്ച് നടന്നില്ലെങ്കിൽ പുരുഷന് കാമം ഉണ്ടാകും..അങ്ങനെ പുരുഷന്മാർ എല്ലാം തീരുമാനിക്കുന്നു. സ്ത്രീ വെറും അടിമ... പാവം തോന്നും ഈ സ്ത്രീകൾ കാതിലെയും കഴുത്തിലെയും ആഭരണങ്ങൾ ഉപേക്ഷിച്ച് വിധവകളെപോലെ (സാധാരണ കാരന്റെ സങ്കല്പം) നടക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ഇരകൾ. അവർ കരുതുന്നത് കർത്താവ് അല്ലെങ്കിൽ നബി ക്ക് വേണ്ടിയാണെന്നാണ്. മാത്തുള്ള ഇക്കാര്യത്തിൽ മൗനം പാലിക്കും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-24 16:29:19
ശ്രീ രസികൻ, കൃഷ്ണൻ പെണ്ണുപിടിയൻ ആണെന്നാണ് പെന്റെ കുസ്ത പറഞ്ഞു പരത്തുന്നത്. എന്നാൽ യേശുവിന്റെ മണവാട്ടി മാരുടെ എണ്ണം 16008- ന്റെ എത്രയോ സഹസ്ര മടങ്ങാണ്. സഭ മൊത്തം ക്രിസ്തുവിന്റെ മണവാട്ടി ആണ്. (കന്യാ സ്ത്രീകൾ ഉൾപ്പെടെ.) യേശു ആരാ മോൻ, കൃഷ്ണൻ പോകാൻ പറ. ആഭരണങ്ങൾ ഉപേക്ഷിച്ചാലും bmw, bungalow, medical ജോലി, മൃഷ്ട്ടാന്ന ഭോജനം, വലിയ bank balance, ഇതിനൊന്നും ഒട്ടും കുറവില്ല. അര ഗ്രാം പൊന്ന്- അത് മഹാ പാപം. മാത്തുള്ള ഇന്ന്‌ ബന്ദ് ആചരിക്കുകയാണ്. ക്രിസ്മസ് അല്ലേ? അവർക്കു അത് പാപം ആണ്. പെണ്ണുങ്ങൾ ഇല്ലെങ്കിൽ സഭ വളരില്ല. പെണ്ണുങ്ങളെ ഇത്‌ പോലെ പൊട്ടികൾ ആക്കുന്ന മറ്റൊരു സഭ ലോകത്തിൽ ഇല്ലാ പെന്റെ കുസ്താ പോലെ. 🤮🤮🤮🤮🤮. എന്റെ 10 ഭാരത കോടി രൂപാ. ഏത് ദൈവം? ഇപ്പോൾ എവിടെ ഉണ്ട്, ഏത് അവയവം കൊണ്ട് അറിഞ്ഞു??? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-24 16:41:26
എന്നെ 'ജീനിയസ് ' എന്ന് അഭി സംബോധന ചെയ്ത വായനക്കാരനു ഇരിക്കട്ടേ ഈ വർഷത്തെ മഹാമനസ്‌കതയ്ക്കുള്ള അവാർഡ്. ഞാൻ നമിക്കുന്നു.🙏🙏🙏 Thank you very kindly. ഒരു ആരോഗ്യക്ഷമതയുള്ള വർഷം ആയിരിക്കട്ടേ 2026 താങ്കൾക്ക്. റെജീസ്
Sudhir Panikkaveetil 2025-12-24 17:24:14
ചോദ്യങ്ങൾ ചോദിക്കുന്നതാണ് ബുദ്ധി ഉത്തരങ്ങൾ കണ്ടെത്തുന്നതല്ല. ശ്രീ റെജിസ് ജീനിയസായതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഞാൻ വായനക്കാരനോട് യോജിക്കുന്നു.
Mathai Pathalathil 2025-12-24 19:31:34
ഇവിടെ ക്രിസ്തുമസിനെ പറ്റി മറ്റു പല കാര്യങ്ങളെപ്പറ്റി ചർച്ചകളും തർക്കങ്ങളും ജീനിയസുകൾ അടിപൊളിയായി നടത്തുന്നു. എന്നാൽ ഇന്ത്യയിൽ പലയിടത്തും ക്രിസ്ത്യാനികളെയും ന്യൂനപക്ഷങ്ങളെയും, ക്രിസ്മസ് ആഘോഷങ്ങളെയും അവിടുത്തെ ഭൂരിപക്ഷമത വർഗീയവാദികൾ, ആക്രമിക്കുന്നു. അറ്റാക്ക് ചെയ്യുന്നു. . അത് ശരിയോ തെറ്റോ പറയൂ? അത്തരം വർഗീയവാദികൾ അമേരിക്കയിലും ഇവിടുത്തെ സ്വാതന്ത്ര്യത്തിന്റെ മത സ്വാതന്ത്ര്യത്തിന്റെ ഗുണങ്ങൾ ആവോളം ആസ്വദിക്കുന്ന, മുത്തിക്കുടിക്കുന്നു. മത തീവ്രവാദികൾ അമേരിക്കയിലും വന്ന അഴിഞ്ഞാട്ടമായി. അവരെ നിയന്ത്രിക്കണം. എല്ലായിടത്തും എല്ലാവരും മതസ്വാതന്ത്ര്യം അനുഭവിക്കട്ടെ. ഉത്സവങ്ങൾ ന്യായമായ രീതിയിൽ ഇന്ത്യയിലും അമേരിക്കയിലും ലോകത്ത് എല്ലായിടത്തും ഏതു മതത്തിന്റെതാണെങ്കിലും നടക്കട്ടെ. വായനക്കാരുടെയും ചിന്തകരുടെയും അഭിപ്രായം കേൾക്കാൻ താല്പര്യപ്പെടുന്നു. Merry xmas & Happy new year
Nainaan Mmathullah 2025-12-24 20:45:28
Back scratching will not help readers learn anything new. Anyone can ask the same question repeatedly. Their intention is not to learn. As I mentioned before, waste of time, energy, comment column space. In love there is criticism. We criticize friends, children, relatives because we love them. We are not criticizing them personally but what they did or their ideas. Jesus called King Herod a fox, meaning the Fox like character-'Kausalam'. John the Baptist called scribes who came to baptized with him, children of vipers. Bible says to rebuke your friends earnestly lest their sin fall on your head. I didn't call Regis drunkard. It is a habit of many to put words in my mouth or, saying things I didn't say. Regis contradictory statements made me think that he is under the influence of some drugs. I called Regis an atheist as dictionary called a person that doesn't believe in God is an atheist. Regis stated many times here he doesn't believe in God. Couple of times he said, he is a free thinker. Once he said Science is his God. He makes contradictory statements. That is the reason, I think several are writing and posting comments for him. Any how, we had a very productive debate this year. Wish all friends a Merry Christmas!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-25 00:00:04
യേശുവും യാഹും ഒക്കെ ഉണ്ടെന്നും അവർ ഇങ്ങനൊക്കെ പറഞ്ഞെന്നും എങ്ങനെ മാത്തുള്ളയ്ക്കു മനസ്സിലായി? അതാണ് എന്റെ ചോദ്യം? ദൈവം മനുഷ്യ ബുദ്ധിക്കും അപ്പുറം ആണെങ്കിൽ , ആ കാര്യം ഏത് അവയവം കൊണ്ടാണ് അങ്ങനെ ആണെന്ന് മനസ്സിലായത് ? അങ്ങനെ ആണെങ്കിൽ ദൈവത്തെ അന്വേഷിക്കുന്നത് ദൈവത്തിന്റെ will നു എതിരല്ലേ? ദൈവ നിന്ദ അല്ലേ? എന്റെ 10 കോടി ഭാരത രൂപാ ചോദ്യങ്ങൾ - ഏതു ദൈവം, ഇപ്പോൾ എവിടെ, ഏതു അവയവം ആണ് ഇതൊക്കെ മനസ്സിലാക്കാൻ സഹായിച്ചത്???മാത്തുള്ള xmas ആഘോഷിക്കുമോ? ഈ വർഷം തന്നെ ഒരു തീരുമാനം ഉണ്ടാകണം. I dont want to drag these dirty questions in to the new year. Rejice
Ram Mathew Koya 2025-12-25 00:21:10
ശ്രീമാൻ ജോർജിന്റെ കവിത പരാജയപ്പെട്ടു എന്ന് പറയുന്നതിൽ വിഷമമുണ്ട്. കവിത നല്ലതാണ്. പക്ഷെ അതിന്റെ മഹത്തായ, വിശാലമായ ആശയം വായനക്കാർ മനസ്സിലാക്കിയില്ല. കവി ആഗ്രഹിച്ചത് കലഹം ഇല്ലാത്ത,യുദ്ധങ്ങൾ ഇല്ലാത്ത മത വെറികളും വേലിക്കെട്ടുമില്ലാത്ത ഒരു ലോകമാണ്.ഇവിടെ എന്താണ് സംഭവിച്ചത് ഒരു മത്തായി പാതാളത്തിൽ നിന്നും വന്നു ശുദ്ധ വർഗീയത വിളമ്പി. നാട്ടിൽ ഹിന്ദുക്കൾ കൃസ്താനികളെ ഉപദ്രവിക്കുന്നു അതെ സമയം ഇവിടെയുള്ളവർ അമേരിക്കയുടെ ഗുണങ്ങൾ ആസ്വദിക്കുന്നു , മുത്തികുടിക്കുന്നു മത്തായി കൃസ്ത്യാനി ആയതുകൊണ്ട് അദ്ദേഹത്തിന് അതൊക്കെ മുത്തികുടിക്കാം പൊന്നു മത്തായി ചേട്ടാ നിങ്ങൾ ഇവിടെ ഇന്ത്യക്കാരനാണ് ഇവിടത്തെ നിയമം അനുസരിച്ച് ജീവിക്കുന്നവർക്ക് ഇവിടത്തെ ആനുകൂല്യങ്ങൾ കിട്ടും, പിന്നെ നാട്ടിൽ ഏതെങ്കിലും ഹിന്ദു സംഘടനകൾ കൃസ്തീയ വിശ്വാസക്കാരെ ഉപദ്രവിക്കുന്നതിനു ഇവിടെയുള്ള ഹിന്ദുക്കൾ എന്ത് പിഴച്ചു. ഇവിടെയുള്ളവർ അതിനുത്തരവാദിയാണെങ്കിൽ അമേരിക്ക ഗവണ്മെന്റ് അവരെ വെറുതെ വിടില്ല. നിങ്ങളുടെ സ്വന്തം അയല്പക്കകാരനായ ഒരു ഹിന്ദുവിനെ ഇങ്ങനെ അധിക്ഷേപിക്കാൻ നിങ്ങളുടെ മതമാണോ അധികാരം തന്നത്. ലജ്ജാവഹം ചേട്ടാ. നമ്മൾ ഇവിടെ ഒന്നായി കഴിയണം. നാട്ടിലെ പ്രശ്നങ്ങൾക്ക് നമ്മൾ ഒന്നായി പൊരുതണം. വെറുതെ വിദ്വേഷം പരത്തരുത്. ഹിന്ദുക്കളെ സംഘി എന്ന് വിളിക്കുന്ന നിങ്ങളെ എന്ത് വിളിക്കണം.ഒരു പേര് ശ്രീ റെജിസ് കണ്ടുപിടിക്കട്ടെ. പിന്നെ റെജിസ് അറിയുന്ന അറിവ് അദ്ദേഹം പറയുന്നു. മാത്തുള്ള അറിയുന്ന അറിവ് അദ്ദേഹം പറയുന്നു. നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങൾ പറയുന്നതിന് തെളിവ് നൽകാൻ കഴിയില്ല, അപ്പോൾ പിന്നെ പരസ്പരം ബഹുമാനിക്കുക വെല്ലുവിളികളും ചോദ്യങ്ങളും നിറുത്തുക ഓരോരുത്തർക്കും ഓരോ വിശ്വാസം. എ സി ജോർജ്ജ് സാറിനെ സന്തോഷിപ്പിക്കുക അദ്ദേഹം ആഗ്രഹിക്കുന്ന ലോകം നൽകുക. എല്ലാവര്ക്കും ഭക്തിസമ്പന്നമായ കൃസ്തുമസ്സും സമൃദ്ധിയുടെ പുതുവര്ഷവും നേരുന്നു. വീണ്ടും അപേക്ഷിക്കുന്നു ഇവിടെ ഒരു ഹിന്ദു-കൃസ്ത്യൻ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കരുത്.
നിരീശ്വരൻ 2025-12-25 00:30:48
തുടക്കം തന്നെ ശരിയല്ല. 'ആഴി' (ഊഴി, പൂഴി എന്നൊക്ക കേട്ടിട്ടുണ്ട്ക, വി വെള്ളത്തിലായിരുന്നോ എന്ന് സംശയമുണ്ട് ) എന്നാൽ കടൽ സമുദ്രം എന്നൊക്കയാണ് അർഥം. അത് ശരിയാണെന്ന് മേരി മണ്ഡവത്തിൽ പറയുന്നു. ഒരു പക്ഷെ ലാസ്റ്റ് നെയിം ' മണ്ടത്തി ' എന്നായിരിക്കും. പിന്നെ കടലിൽ ഇറങ്ങി ഇരുന്നാൽ 'കോപതാപം' തണുത്തു അവസാനം വടിയായിരിക്കും. ആ അർത്ഥത്തിൽ ആഴി ശരിയായ പ്രയോഗമാണ് ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നലകാനല്ല ക്രിസ്തു വന്നെന്തെന്ന് ക്രിസ്തിയാനികളുടെ വേദപുസ്തകത്തിൽ പറയുന്നു. 'ഞാൻ പാപികളെ തേടിയാണ് വന്നെതെന്നു' യേശു പറയുന്നു. യേശുവിന്റെ കഥ വായിച്ചിട്ടുള്ളവർക്കറിയാം യേശു മിക്കവാറും സമയം കള്ളന്മാർ, വേശ്യകൾ, ടാക്സ് വെട്ടിപ്പ്കാർ, മീൻപിടുത്തക്കാർ എന്നിവരുടെ കൂടെയാണ് ചിലവഴിച്ചതെന്ന് . അങ്ങനെയാണെങ്കിൽ സന്മനസ്സുള്ളവരെ ഇവിടെ കുത്തി തിരുകിയതിൽ വലിയ അർഥം കാണുന്നില്ല. പിന്നെ ഇതെഴുതിയപ്പോൾ ഇങ്ങേര് ശ്വാസം വിട്ടിട്ടില്ല. കുത്തുമില്ല കോമയുമില്ലാത്ത ഒരു പോക്കാണ് - ഒരുപോക്കെന്നും പറയാം. പിന്നെ ഇദ്ദേഹം ഒരു ശുദ്ധ ഹൃദയനാണ്. പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ലോകമാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നം . പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല. പാപികൾ ഇല്ലെങ്കിൽ മതങ്ങൾ പട്ടിണിയാകും. യേശുവിന്റെ അഡ്ഡ്രസ്സ്‌ പോകും. പാസ്റ്ററിന്മാരുടെ കഞ്ഞികുടി മുട്ടും. എന്തായാലും ഇത് എഴുതിയ ആശാൻ മലയാളത്തിലെ മിക്ക വാക്കുകളും ഇവിടെ അടിച്ചുകേറ്റിയിട്ടുണ്ട്. ഇനി ന്യൂ ഇയറിന് എന്ത് ചെയ്യുമോ ആവൊ! നെടുങ്ങാടിപ്പിള്ള സാറിന് കവിത വലിയ പിടിയില്ലാത്ത ആളാണെന്ന് തോന്നുന്നു. ഗൂഢാർത്ഥങ്ങൾ മനസിലാക്കാനുള്ള കഴിവ് ഇല്ലെന്ന് ഇദ്ദേഹം പണ്ഡിതനായ രാജു തോമസ് എന്ന കവിയെ വിമർശിക്കന്നത് കണ്ടപ്പോൾ തോന്നി. അദ്ദേഹത്തിന്റെ കവിതകളിൽ അദ്ദേഹം വായിച്ചിട്ടുള്ള അറിവുകൾ കുത്തികേറ്റി ആകെ കുഴപ്പം ഉണ്ടാക്കുമെന്നാണ് ഇയാൾ പറയുന്നത്. അത് വായിച്ചപ്പോൾ വയലാറിന്റെ ഒരു ഗാനം ഓർമ്മ വന്നു . 'വീണപൂവേ വീണപൂവേ കുമാരനാശാന്റെ വീണപൂവേ' - കുമാരനാശാന്റെ വീണപൂവ് വായിച്ചിട്ടില്ലാത്തവർക്ക് - ഇതെന്ത് കുന്തമാണ് ഇയാൾ എഴുതിയിരിക്കുന്നതെന്നു തോന്നും - അപ്പോൾ എനിക്ക് തോന്നി നെടുങ്ങാടപ്പള്ളിക്ക് പറ്റിയ പണി - മാത്തുള്ളക്കിട്ട് പണി കൊടുക്കുന്നതാണ് നല്ലതെന്ന്. ഏകദേശം രണ്ടു ബില്യൺ ക്രിസ്താനികൾ ഒഴിച്ച് ബാക്കി ആറു ബില്യന്റെ കാര്യം കട്ടപ്പുക. എല്ലാം നരകത്തിൽ -നരകത്തിലാണെങ്കിൽ സ്ഥലമില്ല - ഇവിടുന്നു പോയ സർവ്വ പുണ്യാളന്മാരും അവിടെയുണ്ട്. പിന്നെ മാത്തുക്കുട്ടി തെക്കനാൽ മേരിക്കുട്ടി മണ്ടത്തിയുടെ ഭർത്താവാണെന്ന് തോന്നുന്നു. രണ്ടിനും ട്രമ്പിന്റെ IQ ആണ്. യേശുവിന്റെ പല ശിഷ്യന്മാരും എപ്സിറ്റീൻ ഫയൽ പൂർണ്ണമായി പുറത്തുവരുമ്പോൾ നഗ്നരായിരിക്കും. നൈനാൻ മാത്തുള്ള സായിപ്പ് വന്നിട്ടുണ്ട് . അദ്ദേഹത്തിന് ആഴി എന്നത് ഭൂമിയായിട്ടേ തോന്നു . കാരണം യേശു വെള്ളത്തിന്റെ മീതെ നടന്നിട്ടുള്ളത് കൊണ്ട് കടലെല്ലാം കരയായിട്ടേ തോന്നു. എന്തായാലും അദ്ദേഹത്തിനും ഈ കവിത ബ്യുട്ടിഫുളായിട്ടാണ് തോന്നിയിരുന്നത്. എന്തായാലും എല്ലാവരും അൽപ്പം കള്ളൊക്കെ അടിച്ചു ഈ ഒഴിവുകാലം ആസ്വദിക്ക് . നെടുങ്ങാടിക്ക് കള്ള് കിട്ടാൻ സാധ്യത ഇല്ലെങ്കിൽ മാത്തുള്ള പച്ചവെള്ളം വീഞ്ഞാക്കി തരും. ഈ അജ്ഞതയുടെ പടുകുഴിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗ്ഗമേ ഉള്ളു ഒരു നിരീശ്വരനാകു ഐ ലവ് യു ഓൾ .
Mohan Jose 2025-12-25 00:45:16
Not only back scratching, but also, but scratching, front scratching side scratching is not good and will not enrich or empower our skills or literature or moral values. Our Bishops get all kinds of scratches. That is why they think they are ominipotent and we people carry them on our shoulders. Not all Bishops, I mean MOST OF THEM.
Raju Thomas 2025-12-25 01:09:29
Yes, after all, we had very productive debates this year, as Dr. Mathulla sincerely wrote.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-25 05:14:09
കവിത to നിരീശ്വരൻ : - കവയ്ക്കാനറിയില്ലെങ്കിലും , എന്താണ് കവിതയെന്നും നല്ല കവിത ആണോ, പൊട്ട കവിത ആണോ എന്നും തിരിച്ചറിയാനുള്ള സാഹിതീ ബലം ഇന്ന്‌ എനിക്കുണ്ട്. ഈ 42 വർഷത്തെ ( ie,62-20=42) വായനാക്കരുത്ത് എനിക്ക് തന്ന പേശീബലം എന്നെ അത്രയ്ക്കും ശക്തിപ്പെടുത്തി യിട്ടുണ്ട് നന്മ തിന്മകളെ വേർതിരിച്ചറിയാൻ. ഗുഹ്യ-അർത്ഥങ്ങളോ, നേരർത്ഥങ്ങളോ വഴങ്ങുന്നതിൽ ഞാൻ ഏതു കൊടി കെട്ടിയ കവിയുടേയോ നിരൂപകന്റേയോ ഒപ്പത്തോളം തന്നേ എത്തുമെന്നും എനിക്ക് ബോധ്യമുണ്ട്. അതു കൊണ്ട് ഏതവ-ന്റെ (ളുടെ) യും കവിത ഇഷ്ട്ടപ്പെട്ടു അല്ലെങ്കിൽ എന്ത് കൊണ്ട് ഇഷ്ട്ടപ്പെട്ടില്ല എന്നു ഉച്ചത്തിൽ തന്നേ വിളിച്ചു പറയും ഞാൻ. അവ-ന് (ൾക്ക് ) എഴുതാനും അവതരിപ്പിക്കാനും ഉള്ള അവകാശം പോലെ, എനിക്ക് വായിക്കാനും വിലയിരുത്താനും ഉള്ള അവകാശവും ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. അതു കൊണ്ടാണ് ശ്രീ.രാജൂ തോമസിന്റെ കവിതയെ ഞാൻ 'ആദരവോടെ' നിഷേധിച്ചത്. ac യുടെ കവിതയെ , "കവിത" എന്നു വിളിക്കുന്നവനെ കെട്ടിയിട്ടു തല്ലണം എന്ന അഭിപ്രായമാണ് എന്റേത്? യാതൊരു ശങ്കയുമില്ല. 🤮 Rejice
Sree Bharath 2025-12-25 14:25:01
ചർച്ചക്കായി ഒരു പ്രധാന വിഷയം നാട്ടിലെ ഹിന്ദു തീവ്രവാദികൾ കൃസ്തീയ വിശ്വാസികളെ ഉപദ്രവിക്കുന്നതിനു നമ്മൾ ഇവിടെയുള്ള ഹിന്ദുക്കളെ സംഘി എന്ന് വിളിക്കണോ അവർ അമേരിക്കയുടെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നത് നിർത്താൻ ട്രമ്പിനോട് ആവശ്യപ്പെടണോ? നമ്മൾ ഹിന്ദുക്കളെ വെറുക്കണോ? ഏതെങ്കിലും ഹിന്ദു ഇവിടെ അമ്പലത്തിൽ പോകുന്നതിനോ വന്ദേ മാതരം പാടുന്നതിനോ നമ്മൾ എതിർക്കണോ ? മിക്ക വായനക്കാരുടെയും മനസ്സിൽ ഹിന്ദുക്കളോടുള്ള പകയുടെ പുക മണം അടിക്കുന്നുണ്ട് തീജ്വാല ആകുന്നതിനു മുന്നേ നമ്മൾ ചർച്ച ചെയ്തു സത്യം കണ്ടുപിടിക്കണം
നിരീശ്വരൻ 2025-12-25 15:16:24
തിയോളജിയിൽ ഡോക്ടറേറ്റ് കൊടുക്കുന്ന പരിപാടി നിറുത്തണം - സൂകര പ്രസവം പോലെയാണ് -തിയോളജി ഡോക്ടറിൻമാർ നടക്കുന്നത്- വിഡ്ഢികളെ പോക്കറ്റടിക്കാൻ പറ്റിയ ഒരു കിരീടമാണ് ഈ ഡോക്ട്രേറ്റ് - യേശു എന്ന വിദ്വാന് ഒരു ഡോക്ട്രേറ്റും ഇല്ലായിരുന്നു -മുക്കവൻ പത്രോസിനും ചുങ്കക്കാരൻ മത്തായിക്കും, സംശയരോഗി തോമാച്ചനും ഒന്നും ഡോക്ടറേറ്റ് ഇല്ലായിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. ഒരു ഡോക്ടറേറ്റ് എന്ന മുദ്ര തലയിൽ കുത്തി യാൽ വിഡ്ഢിത്തരം വിളമ്പാനുള്ള ലൈസെൻസ് അല്ല അത് - ഇതൊന്നും ഇല്ലാത്തവർ ഇത് ഒരു വലിയ കാര്യമായി പൊക്കി കൊണ്ട് നടക്കും - അവർ ഡോ എന്ന് വിളിക്കുമ്പോൾ ഉള്ളിൽ ഒരു സുഖം. അതുകൊണ്ടാണ് നമ്മളുടെ ഡേവിഡ് ( ഇദ്ദേഹവും എപ്‌സ്റ്റീൻ ഫയലിൽ ഉണ്ടായിരുന്ന ഒരാളാണ്. ബെത്ഷേബാക്ക് ഗർഭം ഉണ്ടാക്കി കൊടുത്ത ആളാണ്) പറഞ്ഞത് - 'ഒളിഞ്ഞിരിക്കുന്ന പാപങ്ങളെ ക്ഷമിക്കണം' എന്ന്. പിന്നെ റജീസ്‌ നെടുങ്ങ ഡ പ്പള്ളിയുടെ കവിത പാണ്ഢ്യത്തിത്തേയോ വായനാ പാരമ്പര്യത്തെയോ ഞാൻ ചോദ്യം ചെയ്യുന്നില്ല. കാരണം അതിനുള്ള അറിവ് എനിക്കില്ല- എന്നാലും 'ആഴി' എന്ന പൊട്ടത്തരം എഴുതി വിട്ടപ്പോൾ (വിദ്വാൻ രാജു തോമസ്സ് സാറിനും ആ വാക്ക് പിടികൂടാൻ കഴിയാതെപോയതിൽ സങ്കടമുണ്ട് ) തെറ്റിനെ പിടികൂടാതെ -അതിന്റെ മുകളിൽ നിന്ന് വിമർശനങ്ങൾ അഴിച്ചു വിടുന്നത് കണ്ടപ്പോൾ എഴുതിയതാണ്.- ആഴി എന്നതിന്റെ അർഥം ഞാൻ ഒരിക്കലും മറക്കില്ല -കാരണം ആ വാക്ക്‌ കാണുമ്പൊൾ ആഴിയിൽ ചാടണം എന്ന് തോന്നും - വിദ്വാൻ പരമേശ്വരൻ നായർ എന്റെ ചന്തിക്ക് പിടിച്ചു തിരുകിയതിന്റെ വേദന മാറിയിട്ടില്ല - എന്തായാലും ദൈവം എന്ന അഞ്ജതക്കെതിരെ പടവാൾ ചുഴറ്റുന്ന നെടുങ്ങാടിക്ക് എന്റെ അഭിനന്ദനം - വിഡ്ഢികളോട് യുദ്ധം ചെയ്യരുത് എന്ന് ഒരു എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട് . കാരണം അവർ നിങ്ങളെ വലിച്ചിഴച്ച് അവരുടെ കൂട്ടത്തിൽ ഒന്നാക്കും -അതുകൊണ്ട് സൂക്ഷിക്കണം. നൂറ്റാണ്ടുകളായി നമ്മുളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈ അജ്ഞതയിൽ നിന്ന് പുറത്തു വരണമെങ്കിൽ നിങ്ങൾ നിരീശ്വരനാകു - ആൾക്കൂട്ടത്തിൽ തനിയെ നടക്കു ഐ ലവ് യു ഓൾ
നാരദർ 2025-12-25 16:15:29
എവിടെപ്പോയി നൈനാൻ മാത്തുള്ള ഭക്തനും കവിയുമായ ജയൻ വറുഗീസ്, നിരൂപകനായ സുധീർ പണിക്കവീട്ടിൽ- ഇത് കവിതയാണ് ചവറാണോ എന്നൊന്ന് നിരൂപിക്കാൻ'.. പണ്ടൊരു വിദ്യാധരൻ ഉണ്ടായിരുന്നു അദ്ദേഹത്തെ ഇപ്പോൾ കാണുന്നില്ല.
Nainaan Mathullah 2025-12-25 16:44:10
'Manassine madhikkunna ethu chinthayum kavithayakaam'! There is a branch called 'Gadhya kavitha'. There was a time when to be called a 'kavitha' it needs to be in 'vrutham'. Is there anybody in the comment column who can write 'kavitha' following the rules of 'vrutham'? Stop looking for negative in anything and everything. Encourage writers to write more.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-25 17:32:06
ഒന്നാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത മാത്തുള്ള : നേരം വെളുത്തു മാത്തുള്ളേ കേറി വാ... കവിതയുടെ ചുക്കും ചുണ്ണാമ്പും തിരിയാത്തവർ, കവിതയിലെ വിത അറിയാത്തവർ.... Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-25 18:00:43
യഹോവയ്ക്കും യേശുവിനും അറപ്പും വെറുപ്പും ആകുന്നു കവിത, കൂത്ത്, തമാശ, അങ്ങനെ എല്ലാ കലാ രൂപങ്ങളും. മനുഷ്യൻ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും തിന്മ ആകുന്നു ബൈബിൾ പ്രകാരം. ഇന്നു വരെ , ചിരിക്കുന്ന ഒരു മുഖത്തോടെ യേശുവിനെയോ യഹോവയെയോ ആരെങ്കിലും കണ്ടിട്ടുണ്ടോ??? യുദ്ധം, രക്തം, പ്രാക്ക്, ശാപം, ന്യായ വിധി നരകം പുഴു, ക്ഷാമം, തീ, പട്ടിണി, അന്ത്യ ദിനം, രോഗം, ഇത്യാദി കാര്യങ്ങളിൽ ഡോക്ടറേറ്റ് ഉണ്ട് യഹോവയ്ക്കു. ഒരൊറ്റ പെന്റെ കുസ്താ കാരൻ ഒരു വർഷത്തിലെ ഏതെങ്കിലും പ്രത്യേക ദിവസം ആഘോഷിക്കുന്നതായി ആരെങ്കിലും കണ്ടിട്ടുണ്ടോ?? അവർക്കു ഈ ഭൂമി സാത്താന്റെ ബന്ധനത്തിലാണ്. വരുവാനുള്ള ലോകത്തിനു വേണ്ടി കാത്തിരിക്കുന്ന മണ്ടന്മാർ.ആഘോഷങ്ങളും സന്തോഷങ്ങളും പാപത്തിന്റെ പട്ടികയയിലാണ് ദൈവ മക്കൾക്ക്‌. വെറുതേ യഹോവയുടെ ശിക്ഷ വാങ്ങിച്ചു കൂട്ടരുതേ എന്റെ മാത്തുള്ളേ... Rejice ജോൺ
Kavikumar 2025-12-25 18:02:01
നാരദർ നാരായണ നാരായണ !! ത്രിലോകജ്ഞാനിയായ അങ്ങേക്കറിയാമല്ലോ മലയാളത്തിൽ കവിത മരിച്ചു എന്ന്. . വായിൽ തോന്നിയത് എഴുതി കയ്യടി വാങ്ങിക്കയാണ് മലയാളി എഴുത്തുകാർ, മനസിലാക്കുക ഇപ്പോൾ കവിതയില്ല.അത്പോലെ തന്നെ കഥകളും ആർക്കും മനസ്സിലാകാത്ത രചന അംഗീകരിക്കപ്പെടുന്നു.' ശ്രീമാൻ ജോർജ് ഒരു നല്ല ആശയം അദ്ദേഹത്തിനറിയുന്ന രീതിയിൽ എഴുതി. അതിനെ ഇന്നത്തെ സാഹചര്യത്തിൽ കവിതയെന്നോ ഗദ്യകവിതയെന്നോ വിളിക്കാം. റെജീസ് കെട്ടിയിട്ട് അടിക്കാൻ വരുന്നുണ്ട്. അടിയൻ നാട്ടു നടപ്പു പറഞ്ഞതാണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-25 19:16:05
വേദ പുസ്തക പ്രകാരം പൊട്ടച്ചൊല്ല്, കളി വാക്ക്, വെറിക്കൂത്ത് - ഇതിൽ പെടുന്നതാണ് കവിതയും കഥയും നോവലും സിനിമയും ഡാൻസും ഉൾപ്പെടെയുള്ള എല്ലാ കലാരൂപങ്ങളും.ഇവയെല്ലാം യഹോവയ്ക്കു വെറുപ്പ്‌ ആകുന്നു. ഈ ലോകത്തിന് അനുരൂപരായി ഡോക്ടറേറ്റ് എടുക്കുന്ന എല്ലാവരും ശപിക്കപ്പെട്ടവർ എന്നു വേദ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ. സ്വർഗ്ഗത്തിലെ ഡോക്ടറേറ്റ് എടുക്കണം.. ഈ ഭൂമിയിലെ വാസം ഒരു സത്രത്തിലെ താൽക്കാലീക താമസം മാത്രം. വേദ പുസ്തകം വായിക്കാനുള്ളതാണ്, പഠിപ്പിക്കാനുള്ളതല്ല. എല്ലാവർക്കും മർമ്മത്തെ ഗ്രഹിക്കാൻ തക്ക രീതിയിലാണ് ദൈവം പുസ്തകം പ്രസ്സിദ്ധീകരിച്ചത്. വ്യാഖ്യാനത്തിന്റെ ആവശ്യമേ വരുന്നില്ല. ദൈവം എഴുതിയതാണ്. ഒരു ബ്രോക്കർ -നെയും അയച്ചിട്ടില്ല ഇങ്ങോട്ടേക്കു. അപ്പോൾ പിന്നെ ബൈബിൾ സ്റ്റഡി നടത്തുന്ന എല്ലാവനും കോഞ്ഞാട്ട ആകും യഹോവയുടെ മുൻപാകെ. കവിത വായിക്കാനോ, അതു ആസ്വദിക്കാനോ, ദൈവ പൈതലിന് അനുവാദമില്ല. അതെല്ലാം സാത്താന്റെ പരീക്ഷണങ്ങൾ അത്രേ. കായിക മത്സരത്തിലോ, കലാ മത്സരത്തിലോ ദൈവ മക്കൾ പങ്കെടുക്കാൻ പാടില്ല. മുടി പിന്നരുത്, പൊന്ന് അണിയരുത്. മരുന്ന് ഉപയോഗിക്കരുത്. എല്ലാറ്റിലും പ്രാർത്ഥനയോടും സ്തോത്രത്തോടും ഇരിക്കുവീൻ. ബാങ്കിൽ fixed deposit പാടില്ല, വാക്‌സിൻ എടുക്കാൻ ഒട്ടുമേ പാടില്ല. ഇതൊരു കൂടാര വാസം മാത്രം. അതു കൊണ്ട് ശ്രീ മാത്തുള്ള ഇതിൽ നിന്നെല്ലാം - ഇമ്മാതിരി പേ ക്കൂത്തുകളിൽ നിന്നെല്ലാം - ഇനിമുതലെങ്കിലും വിട്ട് നിൽക്കണം. ക്രിസ്മസ് കാലത്ത് ഒരു പെന്തോ യുടെ വീട് സ്മശാനം പോലെ ഇരിക്കും. വെട്ടവും ഇല്ലാ, നക്ഷത്രവും ഇല്ലാ, അലങ്കാരങ്ങളും ഇല്ലാ. ആകെ ഒരു dark. വെട്ടം കണ്ടാൽ കിളി പോകുന്ന അൽപ്പൻ ദൈവം. Rejice john
Vayanakkaren 2025-12-25 21:11:39
ഈ കവിതയുടെ അടിയിൽ വരുന്ന പ്രതികരണങ്ങൾ, ഏതാണ്ട് 99% വും ഈ കവിതയെപ്പറ്റി അല്ല ചുമ്മാ കാടച്ചുള്ള ഒരു വെടിയാണ് എന്ന് തോന്നുന്നു. എന്തൊക്കെയോ എവിടെയൊക്കെയോ പ്രതികരണക്കാർ അലഞ്ഞു തിരിഞ്ഞ് പിച്ചും പേയും പറയുന്നു. എല്ലാവരും അല്ല കേട്ടോ? ആയിക്കോട്ടെ. എല്ലാം ഒരു ഗുഡ് സെൻസിനും തമാശയും നേരം പോക്കിലും എടുത്താൽ മതി. പിന്നെ A.C. ജോർജ്, ഈ കവിത മാത്രമല്ല എഴുതിയിട്ടുള്ളത്, അനേക കവിതകൾ, അനേക ലേഖനങ്ങൾ, അനേക ചിത്രീകരണങ്ങൾ, അനേകം നർമ്മങ്ങൾ, റിപ്പോർട്ടുകൾ, പുസ്തകങ്ങൾ എഴുതിയ, ഒരു പഴയ എഴുത്തുകാരൻ ആണ്. പഴയ വായനക്കാർക്ക് അത് അറിവുണ്ടായിരിക്കാം. എന്നാൽ പല പുതുമക്കാർക്കും ആ വിവരം അറിവ് ഉണ്ടായിരിക്കുകയില്ല. എഴുതിയത്, അല്ലെങ്കിൽ എഴുതുന്നത് അത് ജോർജ് എന്നല്ല ആരായാലും മുഴുവൻ perfect ആയിരിക്കണമെന്നില്ല. പിന്നെ ഏതൊരു കൃതി എടുത്താലും എൻറെ കാഴ്ചപ്പാട് അല്ലായിരിക്കാം മറ്റൊരു വ്യക്തിക്ക്. ശ്രീ ജോർജ് എൻറെ ഒരു സുഹൃത്താണ് ഞാൻ അറിഞ്ഞിടത്തോളം, ആരെങ്കിലും ഒക്കെ ഒന്ന് ചൊറിഞ്ഞു പൊക്കിയാൽ അങ്ങ് സ്വയം പൊങ്ങിപ്പോകുന്ന ഒരു വ്യക്തിയല്ല, അതുപോലെ ആരെങ്കിലും, അദ്ദേഹത്തിന്റെ കൃതികളെയോ അദ്ദേഹത്തെ തന്നെ ഇടിച്ച് താഴ്ത്തിയാലും, ഇകഴ്ത്തിയാലും തൂലിക ഉറയിൽ ഇട്ട് തകരുന്ന ഒരു മനുഷ്യനായി, തോൽക്കുന്ന ഒരു മനുഷ്യനായി എനിക്ക് തോന്നിയിട്ടില്ല. സംശയമുണ്ടെങ്കിൽ, അദ്ദേഹവുമായി നേരിട്ട് സംസാരിക്കുക ഡിബേറ്റിൽ ഏർപ്പെടുക. ഇവിടെ റാം മാത്യു കോയ എന്നുള്ള ഒരു വ്യക്തി " എ.സി .ജോർജിന്റെ കവിത പരാജയപ്പെട്ടു". എന്നൊരു അഭിപ്രായം എഴുതിയത് കണ്ടു. കവിതയോ സാഹിത്യ രചനയോ ഇവിടെ എഴുതിയത് ഒരു മത്സരത്തിനു വേണ്ടി അല്ല. എന്താണ് വിജയ പരാജയങ്ങളുടെ മാനദണ്ഡം?. ആരാണ് വിജയിപ്പിക്കുക ആരാണ് തോൽപ്പിക്കുക?. ഇത് ഏറെ ഏതെങ്കിലും തരത്തിലുള്ള കറക്കി കുത്ത് പരീക്ഷയാണോ?. ഈ കവിതയിലെ ആശയം, ക്രിസ്തുമസിന്റെ സന്തോഷം മതസൗഹാർദ്ദം തുടങ്ങിയവ ഒക്കെയാണ്. അത് ഉൾക്കൊള്ളേണ്ടവർക്കുള്ള ഉൾക്കൊള്ളാം. തള്ളിക്കളയേണ്ടവർക്ക് തള്ളിക്കളയാം. ഈ ക്രിസ്മസ് കാലത്ത്, ഇന്നലെയും ഇന്നും ഒക്കെയായി ആഘോഷിക്കുന്നവരെ വടക്കേ ഇന്ത്യയിൽ പല ഭാഗത്തും ആക്രമിക്കുന്നത് നമ്മൾ കണ്ടതാണല്ലോ. ഇതിലുമൊക്കെ വലിയ കവിതയല്ലേ ജനഗണമന അധിനായക. വർഷങ്ങളായി നാം ചൊല്ലുന്നില്ലേ?. എന്നിട്ട് അതനുസരിച്ച് ഉള്ള ഐക്യം - ഒരൊറ്റ ജനത എന്നുള്ള ഐക്യം ഭാരതത്തിൽ ഉണ്ടോ?. അതുകൊണ്ട് ജനഗണമന പരാജയപ്പെട്ടു അല്ലെങ്കിൽ ജനഗണമന എഴുതിയ ആൾ പരാജയപ്പെട്ടു എന്ന് പറയാൻ പറ്റുമോ?. എത്രയോ നല്ല കവിതകൾ ജ്ഞാനപീഠ അവാർഡ് നോബൽ പീസ് പ്രൈസ് നേടിയവരുടെ കൃതികൾ ലോകജനത ഉൾക്കൊള്ളുന്നില്ല. യുദ്ധങ്ങൾക്കെതിരെ കൃതികൾ വന്നിട്ടില്ലയോ?. എന്നിട്ടും യുദ്ധങ്ങൾ നടക്കുന്നില്ലേ?. അതെല്ലാം ആ എഴുതിയ എഴുത്തുകാരന്റെയോ ആ കൃതിയുടെയോ പരാജയം ആണോ?, ശ്രീറാം മാത്യു കോയ. ഏതായാലും താങ്കളുടെ മൂന്നു മതക്കാരെയും ഉൾപ്പെടുത്തിയുള്ള പേര് എനിക്ക് ഇഷ്ടപ്പെട്ടു. ലോകത്ത് റാമുകളും കോയകളും മാത്യു കളും ഒരുമയോടെ കഴിയണം എന്നതാണ് ഈ കവിതയുടെ ഒരു സന്ദേശം എന്ന് ഞാൻ മനസ്സിലാക്കുന്നു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന രീതിയിൽ ശ്രീ ജോർജ് എന്ന എളിയ സീനിയർ റൈറ്റർ ഇപ്പോഴും എഴുതുന്നു അത്രമാത്രം. എന്ന് ജോർജിന്റെ ഒരു സുഹൃത്തായ വായനക്കാരൻ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-26 01:04:55
to vayanakkaren : - അതു സ്വാഭാവികം, നമ്മളൊന്നും ഏക ശിലാ ശിൽപ്പങ്ങൾ അല്ലല്ലോ. പറഞ്ഞു പറഞ്ഞു വരുമ്പോൾ ചിലപ്പോൾ കാടു കയറും, പുഴ കടക്കും കടലും കടന്നു പോയേക്കാം. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എപ്പോഴും മസ്‌തിഷ്ക്കം തെന്നി കളിച്ചു കൊണ്ടിരിക്കും. അതാണല്ലോ മനുഷ്യൻ. എന്നാലും വിഷയത്തോട് ഒട്ടൊക്കെ ഒട്ടു നിൽക്കാം, സമ്മതിക്കുന്നു. മറുപടി യും മറുപടിയുടെ മറുപടിയും പ്രതികരണവുംഅതിന്റെ പ്രതി- പ്രതികരണവും ഒക്കെ ആവുമ്പോൾ വഴുതി പോവും. എഴുത്തുകാർ ജാഗരൂകാരായിരിക്കണം. എന്നാലും പല വിഷയങ്ങളിലേക്ക് പോകുന്നതും ഒരു centralization തന്നെ ആയേക്കാം.അവരവരുടെ പണ്ഡിത്യം തെളിയിക്കാനുള്ള അവസരം കൂടിയാണല്ലോ. അല്ലേ??💥. Rejice
Ram Mathew Koya 2025-12-26 01:16:33
വായനക്കാരന്റെ കമന്റിന് മറുപടി ബഹുമാനപ്പെട്ട ജോർജ് സാറിനോട് പറയട്ടെ. സാർ ഞാൻ താങ്കളുടെ ഒരു വായനക്കാരനും ആരാധകനുമാണ് . എല്ലാ മതത്തിലും നന്മയുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ട് ഞാൻ മൂന്നു പേര് സ്വീകരിച്ച്. ജോർജ് സാർ, വായനക്കാർ പലരും ഉണ്ട്. ഈ വായനക്കാരൻ വെറുതെ കലഹവും വിദ്വേഷവും ഉണ്ടാക്കാൻ പുറപ്പെട്ട ആളാണ്. വിഷയങ്ങളെ രാഷ്ട്രീയക്കാരെ പോലെ വളച്ചൊടിക്കുക. പൊന്നു ജോർജ് സാർ താങ്കളെങ്കിലും എന്റെ കമന്റ് ശ്രദ്ധിച്ചു വായിക്കണം. കവിതയിൽ ജോർജ് സാർ ഉദ്ദേശിച്ച ആശയം എത്താതെ കവിത പരാജയപ്പെട്ടു എന്നാണ്. അതായത് വായനക്കാർ അത് വായിക്കാതെ വേറെ എന്തൊക്കെയോ ചർച്ച ചെയ്തു. വായനക്കാരനെപോലെ വിദ്വേഷമുണ്ടാക്കുന്ന കമന്റുകൾ ആരും എഴുതരുത്. ജോർജ്ജ് സാർ വളരെ നല്ല വ്യക്തിയും വിവരങ്ങൾ മനസ്സിലാക്കുന്നവനുമാണ് അതുകൊണ്ട് പറയുന്നു വായനക്കാരൻ ഒരു വിഷം തൂവിയിരിക്കുന്നു താങ്കളുടെ കവിത പരാജയപ്പെട്ടിട്ടില്ല. അത് മനസിലാക്കുക. കമന്റിലെ ഒരു വരി വായിച്ച് വാൾ എടുക്കുക എന്ന ഘോരകൃത്യം വായനക്കാരൻ ചെയ്തിരിക്കുന്നു. ബഹുമാനപ്പെട്ട വായനക്കാരാ അടുത്ത വരി കണ്ടില്ലേ. കവിത നല്ലതാണ്. അതിന്റെ ആശയം വായനക്കാർ മനസ്സിലാക്കിയില്ല. അങ്ങനെ പരാജയപ്പെട്ടു എന്നാണു. ദൈവമേ ഇങ്ങനെയല്ലേ മനുഷ്യർ മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത്. പക്ഷെ ജോർജ് സാർ മനസ്സിലാക്കും. . വായനക്കാരാ കഷ്ടം. ഇങ്ങനേ ഉപദ്രവിക്കരുത്. കവിത നല്ലതെന്നു പറയുന്നവരെ കെട്ടിയിട്ട് അടിക്കുമെന്ന റെജിസിന്റെ കമന്റ് വായനകാരൻ കണ്ടില്ലേ? അങ്ങേരോട് മുട്ടാൻ മുട്ട് വിറക്കും അല്ലേ ?
Abdul Chicago 2025-12-26 08:59:53
എസി ജോർജ് ചേട്ടൻ എഴുതിയ ക്രിസ്മസ് മുഖമുദ്ര എന്ന കവിതയിൽ നിന്ന് ആരംഭിച്ച ചർച്ചകളും, ചിന്തനങ്ങളും, സംവാദങ്ങളും, ഒരല്പം വിഷയം വിട്ട് പലപ്പോഴും ഒരു അല്പം കാടുകയറിയെങ്കിലും, സാരമില്ല, മറ്റ് അർത്ഥമുള്ളതും, അർത്ഥമില്ലാത്തതും, അതിനെല്ലാം അപ്പുറം ക്രിസ്മസ് മുഖമുദ്ര എന്ന ഈ കവിത ക്രിസ്ത്യാനികളുടെ ക്രിസ്തുമസിന് മാത്രം ആധാരമാക്കിയുള്ള ഒന്നല്ല. അതിനേക്കാൾ എല്ലാം ഉപരിയായി ലോകർക്ക് എല്ലാമുള്ള, ഒരു സ്നേഹ ഐക്യ ഉത്സവം, ഒരു സെക്കുലർ രീതിയിലുള്ള ഉത്സവം എന്ന രീതിയിലേക്ക് കൊണ്ടുവരാൻ കവിയും, ഈ ചർച്ചകളിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ശ്രമിച്ചിട്ടുണ്ട്. ചർച്ച ഇവിടെ തീർന്നില്ല എന്ന് കരുതുന്നു. . ചർച്ച ഇനിയും തുടരുമായിരിക്കും , അതായത് ഈ മലയാളി - മോഡറേറ്റർ സാർ- അനുവദിക്കുന്ന കാലം ഇത് തുടരും ആയിരിക്കും. ഇതിനിടയ്ക്ക് വേറെ ഞാനൊരു സജഷൻ പറയട്ടെ. ഇവിടത്തെ പ്രതിപാദ്യ വിഷയം " ലോകസ്നേഹ സമാധാന ഉത്സവം ആണല്ലോ?. നോർത്ത് ഇന്ത്യയിൽ പലയിടത്തും ഇത്തവണത്തെ ക്രിസ്തുമസ് ഉത്സവം, അവിടുത്തെ ഭൂരിപക്ഷം മത തീവ്രവാദികൾ, യാതൊരു നീതികരണവും ഇല്ലാതെ തകർക്കുന്ന, വാർത്തകൾ വീഡിയോ സഹിതം നമ്മളെല്ലാം കണ്ടു കാണുമല്ലോ. ഈ ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ സമാധാനപരമായി നമ്മൾ പോരാടണം. അത് കണ്ട് കയ്യും കെട്ടി നിന്നുകൂടാ. ഭൂരിപക്ഷക്കാരും ന്യൂനപക്ഷക്കാരും ഏതു രാജ്യത്തും സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ നമ്മൾ ഒന്നു ചേർന്ന് ഇന്ത്യൻ ഗവൺമെന്റിനും, അമേരിക്കൻ ഗവൺമെന്റിനും, UNO തുടങ്ങിയ സംവിധാനങ്ങൾക്കും നമ്മൾ ഒപ്പിട്ട മെമ്മോറാണ്ടങ്കൾ സമർപ്പിക്കണം. Change org എന്ന സോഷ്യൽ മീഡിയയിലും നമ്മൾ ഒപ്പുകൾ ശേഖരിക്കണം. എല്ലാ പള്ളികളിലും അമ്പലങ്ങളിലും മോസ്കുകളിലും കിട്ടുന്ന എല്ലാ സ്റ്റേജുകളും ഇതിനെതിരെ പറയാനുള്ള ഒരു വേദി ലഭ്യമാക്കണം. ഇപ്പോൾ ക്രിസ്ത്യൻ സഭകളിലെ, സർവ്വ സഭകളുടെയും കൂട്ടായ ക്രിസ്മസ് ആഘോഷങ്ങളിലും ഇതിനെപ്പറ്റി സംസാരിക്കണം. മെമ്മോറാണ്ടങ്ങൾ തയ്യാറാക്കി അയക്കണം. നമ്മൾ ആരും ഒരു തെറ്റും ഇത് വഴി ചെയ്യുന്നില്ല. നമ്മൾ നീതിക്കുവേണ്ടി സമാധാനപരമായി ആഹ്വാനങ്ങൾ നടത്തുന്നു. പീഡനങ്ങൾ തരുന്ന ആ ഭൂരിപക്ഷ പാർട്ടിക്കാരോടും നമ്മൾക്കാർക്കും യാതൊരു വിരോധവുമില്ല. എന്നാൽ അവരുടെ ആ ക്രിസ്ത്യൻ പീഡനങ്ങൾ നിർത്തണം, ന്യൂനപക്ഷ പീഡനങ്ങൾ നിർത്തണം. ഈ വേദിയിൽ തന്നെ പ്രതികരിച്ചു കൊണ്ടിരിക്കുന്ന റെജി നെടുങ്ങാട പള്ളി, നൈനാൻ Mathulla, Ram Mathew Koya, ചന്ദ്രമേനോൻ, സുധീർ പണിക്കവീട്ടിൽ, മേരി മണ്ഡപത്തിൽ, മാത്തുക്കുട്ടി തെക്കനാൽ, സുനിൽ, എം ആർ റപ്പായി, ജെ മാത്യു, മത്തായി പാതാളത്തിൽ, രാജു തോമസ്, നാരദൻ, രവികുമാർ, പിന്നെ ഈ കവിത എഴുതിയ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികം താമസിയാതെ, നല്ല ചൂടോടുകൂടി, ഇത്തരം അനീതികൾക്കെതിരായി പോരാടാൻ നമ്മൾ ഒരുമയോടെ രംഗത്തിറങ്ങണം എന്ന് അപേക്ഷിക്കുന്നു. മതമുള്ളവരും മതമില്ലാത്തവരും നിരീശ്വരന്മാർക്കും എല്ലാം ഇതിൽ വന്ന് സംബന്ധിക്കാം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നമുക്ക് ഏവർക്കും കൈകോർക്കാം. വളരെയധികം സെക്കുലറിസം കാത്തുസൂക്ഷിക്കുന്ന നമ്മുടെ ഒരു മുതിർന്ന പൗരൻ മത്തായി ചേട്ടൻ ഇതിനെ പറ്റി ഒന്നും എഴുതി കണ്ടില്ല. പ്രായാധിക്യം രോഗങ്ങളും കൊണ്ട് മത്തായി ചേട്ടൻ ഒരുപക്ഷേ കിടപ്പിൽ ആയിരിക്കും. അദ്ദേഹം ആരോഗ്യപരമായി എഴുന്നേറ്റു വന്നാൽ, പ്രതികരിച്ചാൽ അദ്ദേഹത്തെ നമ്മുടെ ഈ പോരാട്ട ദൗത്യത്തിൽ പങ്കു ചേർക്കാം. പറഞ്ഞു എന്ന് മാത്രം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-27 09:54:09
സത്യസന്ധത ഇല്ലായ്മയാണ് ക്രിസ്ത്യൻ മതകവിതകളുടെ മുഖ മുദ്ര. വാസ്തവങ്ങളോടുള്ള വെറുപ്പും, തെളിവുകളോടുള്ള വിരതിയും വിരക്തിയും, സംശയങ്ങൾ ഉന്നയിക്കാനുള്ള പേടിയുമാണ് ക്രിസ്തു മതത്തിന്റെ മുഖ - പാദ മുദ്രകൾ.🤮🤮🤮 Rejice
Nainaan Mathullah 2025-12-27 14:56:39
'വ്യക്തമായ മറുപടി നൽകാതെ ചോദ്യം ചോദിക്കുന്നവരെ പരിഹസിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അത് രാഷ്ട്രീയമായ ഒളിച്ചോടലാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു'. ... Read more at: https://www.emalayalee.com/vartha/359836 The above is a quote from a news article here. Regis and others need to give answers for at least one question when others answer ten of their questions.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-27 15:20:51
ദൈവം ഉണ്ടോ, ഉണ്ടെങ്കിൽ ഏതു ദൈവം???എങ്ങനെയാണ് ആ ദൈവം - ദൈവം ആണെന്ന് മനസ്സിലായത്????ഏതു അവയവം കൊണ്ട് മനസ്സിലായി???? ഇപ്പോൾ അദ്ദേഹം എവിടെ എന്തു ചെയ്യുന്നു??? എന്റെ 10 കോടി ഭാരത രൂപാ ഓഫർ still there. ചോദ്യവും പറച്ചിലും ഒന്നും വേണ്ടാ, ഉത്തരം ഉണ്ടോ???? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക