
കൂത്തും കഴിഞ്ഞു കുടിലും പൊളിച്ചു കൂട്ടത്തിൽ ആരും ഇല്ലാതായി....
കൂടപ്പിറപ്പുകൾ പരസ്പരം തല്ലി കൂടെ പിരിഞ്ഞ കൂട്ടമായി....
ഒന്നിച്ചു നിന്നാൽ തല്ലി പിരിയുന്നവർ ഒന്നായി ഒരേ കുടക്കീഴിലായി.....
ഓടിത്തളർന്നവർ ചാട്ടം പിഴച്ചവർ വീണ കുഴിയിൽ കാഴ്ചയായി......
ചായക്കടയിൽ പഴംപൊരി വടകൾ ചില്ലലമാരയിൽ ബാക്കിയായി....
കൂട്ടലും കിഴിക്കലും നടത്തി ചാനൽ ചർച്ചയിൽ ആളാരവം നിന്നുപോയി...
ഇനിയുള്ള കാലം ആവലാതികൾ വേവലാതികൾ പറഞ്ഞു ജനത്തിന് നേരം പോക്കാം...