
(എല്ലാവർക്കും അനുഗ്രഹപ്രദമായ കൃസ്തുമസ്സ് ആശംസകൾ)
വിണ്ണിന്റെ നാഥൻ മണ്ണിനെ പുൽകിയ രാത്രി
വെണ്മേഘങ്ങളും താരാഗണങ്ങളും മേളിച്ച രാത്രി
മിന്നാമിനുങ്ങും പക്ഷിജാലങ്ങളും
പുൽക്കൂട്ടിനെ ചുറ്റിയ രാത്രി
വൈക്കോൽമെത്തയിൽ മന്ദസ്മിതം തൂകി
വാണീടുന്നൊരോമനപ്പൈതലേ
പിതാവാം യൗസേപ്പും മാതാവാം മേരിയും
പ്രവചനവാക്കുകൾ സ്മരിച്ചു നിൽക്കെ
ഇടയബാലന്മാരും പണ്ഡിതശ്രേഷ്ഠരും
എളിമയോടെത്തി വണങ്ങിയതും
ഭൂസ്വർഗ്ഗങ്ങളൊക്കെയും ഘോഷിക്കും
വാഴ്ത്തി നമിക്കുന്നു ഞങ്ങളും നമ്രശിരസ്കരായി