
കോളിളക്കം സൃഷ്ട്ടിച്ച നടിയെ ആക്രമിച്ച കേസ്സിന്റെ വിധി വന്നു. കേസിലെ പ്രതിയായ നടൻ ദിലീപ് ഒഴിച്ച് ബാക്കിയെല്ലാ പ്രതികളെയും ഇരുപത് വർഷത്തേയ്ക്ക് ശിക്ഷിച്ചു. ദിലീപ് ഉൾപ്പെടെ ഏഴ് പേരായിരുന്നു നടിയെ ആക്രമിച്ച കേസ്സിൽ പ്രതികൾ. സൂപ്പർ സ്റ്റാർ ദിലീപ് ഉൾപ്പെട്ട കേസ്സായിരുന്നതിനാൽ ഇത് കോളിളക്കം മാത്രമല്ല ജന ശ്രദ്ധ നേടുകയും ചെയ്തു. തൃശ്ശൂരിലെ ഷോട്ടിങ് കഴിഞ്ഞ ശേഷം എറണാകുളത്തേക്ക് സിനിമയുടെ ഡബ്ബിങ്ങിനായിനടനും സംവിധായകനുമായ ലാലിൻറെ ലാൽക്രീയേഷനിലേക്ക് പോകുന്ന വഴിയിൽ ആലുവയ്ക്കും തൃശ്ശൂരിനും ഇടയിലായിരുന്നു കേരളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്.
തുടക്കത്തിൽ ഏറെ അവ്യക്തത നിറഞ്ഞതായിരുന്ന കേസ്സിൽ അന്വേഷണം ശക്തമായത് പി ടി തോമസ്സ് എം എൽ എയുടെ ഇടപെടിലായിരുന്നു. യഥാർത്ഥ പ്രതികളെ കണ്ടെത്താനാകാത്ത അവസ്ഥയായിരുന്നു തുടക്കത്തിൽ. പി ടി തോമസ് നിയമസഭയിൽ ശക്തമായി അവതരിപ്പിച്ചതിനെതുടർന്ന് സർക്കാർ പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചതോടെയാണ് അന്വഷണത്തിന്റെ ഗതി മാറിയത് . അതെ തുടർന്നാണ് ദിലീപിന്റെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിൽ ഇടുകയും ചെയ്തു. തൊണ്ണൂറ് ദിവസം ജയിലിൽ കിടന്നശേഷമാണ് ജാമ്യം കിട്ടിയത്. ജാമ്യം നിഷേധിച്ച് തൊണ്ണൂറ് ദിവസം ജയിലിൽ കിടന്ന ദിലീപാണ് കുറ്റവിമുക്തനായതെന്നതാണ് ഏറെ രസകരം. ദിലീപിനുവേണ്ടി വാദിച്ചത് പ്രഗത്ഭനായ രാമൻ പിള്ളയായിരുന്നു. അക്രമിക്കപെട്ട നടിയും ദിലീപുമായുള്ള സ്വത്ത് തർക്കമാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപ് ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് നടിയെ അക്രമിച്ചതെന്നാണ് അവർ കുറ്റപത്രത്തിൽ സമർപ്പിച്ചത്.
തുടർന്ന് ഏകദേശം ഏഴ് വർഷത്തോളം നീണ്ട വിസ്താരത്തിനൊടുവിലാണ് ഈ കഴിഞ്ഞ ദിവസം കേസ്സിനുമേൽ വിധി പറഞ്ഞത്. ദിലീപിനെ വിട്ടയച്ച വിധിയിൽ ഏറെ വിമര്ശനങ്ങളും സംശയങ്ങളുമാണ് ഉയർന്നിരിക്കുന്നത്. ദിലീപിനെ വിട്ടയച്ചതിലല്ല ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞതാണ് യോജിക്കാതെ പോകുന്നത്. അങ്ങനെയെങ്കിൽ ദിലീപിനെ ജയിലിൽ തൊണ്ണൂറു ദിവസം കിടത്തിയതെന്തിന്. കുറ്റപത്രം സമർപ്പിച്ചതെന്തിന്. പൾസർ സുനിയും ദിലീപും സംസാരിച്ചതായി തെളിവുണ്ടെന്ന് കാണിച്ചതെന്തിന്. ഇരുവരും ഒന്നിച്ച് സംസാരിച്ചത്തിന് ടവർ തെളിവായി കാണിച്ചതോ. അങ്ങനെ നിരവധി സംഭവങ്ങൾ അനുകൂലമായിട്ടും അത് കണക്കിലെടുക്കാതെ പോയതെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോൾ പല ചോദ്യങ്ങളും ഇപ്പോഴും ചോദ്യമായി നില നിൽക്കുന്നു. പൾസർ സുനിയും കൂട്ടരും ആരുടെ നിർദ്ദേശത്തിലായിരുന്നു നടിയെ തട്ടികൊണ്ട് പോയതും അതിക്രൂരമായി പിടിപ്പിച്ചതും. പൾസർ സുനിക്ക് നടിയോട് വിരോധം തോന്നാൻ കാരണമെന്ത്. മുൻ വൈരാഗ്യം ഉണ്ടായിരുന്നോ. ഇങ്ങനെ ആർക്കും ന്യായമായി തോന്നുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല.
ഇതിനിടയിൽ രണ്ടാം പ്രതി മാർട്ടിന്റെ കേസിലെ ചില സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നത് എന്തുകൊണ്ട് എന്നതും ആരാണ് അതിനു പിന്നിൽ എന്നതും മറ്റൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.അങ്ങനെ ഒട്ടേറെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കേസ്സായി ഇത് മാറി. ആയിരം കുറ്റവാളികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ആധികാരികത. അത്രകണ്ട് സുതാര്യവും കാര്യക്ഷേമവുമായ രീതിയിലായിരിക്കണം ഒരു കേസ്സിൽ വിധി പ്രഖ്യാപിക്കേണ്ടതെന്നാണ് അതിൽക്കൂടി വ്യക്തമാക്കുന്നത്. ഇതിനർത്ഥം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് പോകുക എന്നതല്ല. നിരപരാധിക്ക് നീതി നൂറുശതമാനം ഉറപ്പാക്കുക എന്നതാണ്. അതുപോലെതന്നെയാകണം വാദിക്കും. പണ്ട് ഒരു പഴഞ്ചൊല്ലുണ്ട് അഞ്ഞൂര് രൂപയും മള്ളൂരുമുണ്ടെങ്കിൽ ഏത് കുറ്റവും ചെയ്താലും ശിക്ഷകിട്ടാത് പോകാമെന്ന്. മള്ളൂരിന്റെ വാദിക്കാനുള്ള കഴിവും അന്നത്തെ അയാളുടെ ഫീസുമാണ് അത് പ്രതിപാദിക്കുന്നത്. തലനാരിഴ കീറി ലുപോളിൽ കൂടി മള്ളൂർ പ്രതിയെ രക്ഷപെടുത്തുമെതാണ് അതിന്റെ സാരം. കാലം മാറിയെങ്കിലും ആധുനിക മള്ളൂരന്മ്മാർ ഇപ്പോഴുമുണ്ട്. അവരെ കാണുമ്പോൾ ചിലപ്പോൾ നീതിപീഠം പോലും ചിലപ്പോൾ അവർക്കുമുന്നിൽ പതറിപ്പോകും. കോടികൾ ഫീസായി വാങ്ങി നിയമ പുസ്തകത്തിന്റെ ലുപോൾ കണ്ടെത്തി പ്രതികളെ രക്ഷിക്കാൻ അവർക്ക് കഴിയും. അങ്ങനെ വരുമ്പോൾ നീതി വാദിക്ക് കിട്ടാതെപോകും. അത് നിയമ സംഹിതയുടെ ശോഷണത്തിന് കാരണമാകും . അത് നീതി സംഹിതയോടുള്ള ജനായതിന്റെ വിശ്വം ഇല്ലാതാക്കാൻ കാരണമാകും. ഗോളാന്തര വാർത്ത എന്ന സിനിമയിൽ ഇൻസ്പെക്ടറായി അഭിനയിച്ച സി ഐ പോൾ പറയുന്ന ഒരു ഡയലോഗുണ്ട്‍. കൂടുതൽ പണം കൊടുക്കുന്നവർക്ക് കൂടുതൽ നീതിയെന്ന്. പണത്തിന് മുന്നിൽ നീതിയും പറക്കാതെ പോയാൽ അത് സാദാരണ ജനത്തിന് നീതിയോടുള്ള വിശ്വാസം നഷ്ടപ്പെടും. അത് ജനാധിപത്യത്തിനുതന്നെ ദോഷം ചെയ്യും. നീതി ഉറപ്പാക്കുന്നതുപോലെ തന്നെ തുല്യതയുമാക്കണം. അവിടെയാണ് നിയമ വ്യവസ്ഥയുടെ ശക്തി.