Image

പോറ്റിയേ കേറ്റിയേ , കേരളം മാറ്റിയെ (മോൻസി കൊടുമൺ)

Published on 15 December, 2025
പോറ്റിയേ കേറ്റിയേ , കേരളം മാറ്റിയെ  (മോൻസി  കൊടുമൺ)

ഒരു ദേവാലയത്തിൽ വരുന്ന പൂജാരിയാണ് ആ ദേവാലയത്തിൻ്റെ  അല്ലെങ്കിൽ ക്ഷേത്രത്തിൻ്റെ  പുരോഗമനവും ഐശ്വര്യവും . ഇവിടെ പോറ്റി അല്ലെങ്കിൽ പൂജാരി , വേലി തന്നെ വിളവു തിന്നതിനാൽ ഒരു ഭരണം തന്നെ മറ്റേണ്ട ഗതികേടാണ് ഇടതുപക്ഷത്തിന് വന്നിരിക്കുന്നത്. സ്വർണം കട്ടവരിൽ ചിലർ മാത്രം അകത്തു കിടക്കുന്നുണ്ട് . അടുത്ത ഭരണം മാറി വരുമ്പോൾ പലരും രാജ്യം വിടുകതന്നെ ചെയ്യും. 

കേരളം ഇന്ന് ഒരു ദരിദ്ര സംസ്ഥാന മായി മാറിയിരിക്ക യാണ് . കാരണം കടമെടുത്ത് മുടിഞ്ഞ് മുണ്ടക്കോലു വെയ്ച്ചിട്ട് ഭരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി ഒരു പ്രഖ്യാപനമങ്ങു  നടത്തി . വൈദ്യുതി ചാർജ് , കെട്ടിടനികുതി, എല്ലാം ഇരട്ടിയാക്കി . നിങ്ങളു കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയെ ഇന്നു വയലുമില്ല പൈങ്കിളിയു മില്ല . ഇന്നു പൈങ്കിളികളുടെ തലയും അവർ അറുത്ത് തിന്നു . ആശാ വർക്കേഴ്സ് ഒരു നൂറു രൂപക്കു വേണ്ടി സമരം നടത്തുമ്പോൾ ഇരട്ടചങ്കനും കൂട്ടരും സ്വർണം അടിച്ചു മാറ്റി വിൽക്ക യായിരുന്നു . 

പണ്ട് ശബരി മലയിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്നു വലിയ വിപ്ലവം നടത്തി യവർ .അതുപിന്നെ അൽപം കൂടി ന്യായമുണ്ടായി രുന്നു . കാരണം ഭഗവാൻ്റെ മുൻപിൽ സ്ത്രീക്കും പുരുഷനും വ്യത്യാസം  പാടില്ല . അത് കുറച്ചൊക്കെ ന്യായമായി രുന്നു . അതിനുശേഷം ഇടതുമുന്നണി വീണ്ടും വിജയിച്ച് അധികാരത്തിൽ കയറുകയും ചെയ്തു .പിന്നെ പാലം പണിതു റോഡുകൾ പണിതു എന്നൊക്കെ മരുമകൻ വീമ്പിളക്കി റീലുകൾ ഉണ്ടാക്കി ഞെളിഞ്ഞു നിന്നപ്പോഴാണ്  ഇതെല്ലാം പൊളിഞ്ഞു വീഴുന്ന കാഴ്ചകൾ നാം കണ്ടത് . കെറെയിൽ വരുത്തി കോടാനു കോടികൾ നഷ്ടമാക്കി മഞ്ഞക്കുറ്റിയിൽ ഇന്ന് പട്ടികൾ കാഷ്ടിക്ക യാണ് . KSRTC ഏതാണ്ടൊക്കെ ശരിയായി വന്നതായിരുന്നു . പക്ഷെ ഗണേശ് കുട്ടനും ആര്യയും കൂടി അവിടേയും പ്രശ്‌നങ്ങളു ണ്ടാക്കി LDF നെ നാണം കെടുത്തി . വെള്ള ക്കുപ്പി ബസ്സിൽ കണ്ട തിന് ഡ്രൈവറെ വിരട്ടി ശാസിച്ച മന്ത്രിക്ക്  ബസ്‌സ്റാൻറ്റിലെ  ദുർഗന്ധം വമിച്ച് പുഴുവരിക്കുന്ന  ശൗചാലയങ്ങൾ കാണുവാൻ കണ്ണില്ലാതെ പോയി . പാവം ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചതിൻ്റെ പ്രതിഫലമായി ട്ടാണ് ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകി ഉയർത്തിയത് . 

മറ്റൊരു ഉമ്മൻ ചാണ്ടിയെ സൃഷ്ടിക്കു വാനായിരുന്നു  _രാഹുൽ മാങ്കൂട്ടത്തിൻ്റെ കഥ പൊടി തട്ടിയെടുത്ത് പൊക്കി ക്കൊണ്ടു വന്നത് . സ്വർണം കട്ടതും തിന്നതും മറയ്ക്കു വാനായി രാഹുൽ മാങ്കൂട്ടത്തിൻ്റെ പിറകേ പോയ സമയം പത്തു വീടുകൾ കയറിയിരുന്നു വെങ്കിൽ രണ്ടു സീറ്റു കൂടി കിട്ടുമായി രു ന്നില്ലേ ? 

എന്നാൽ ഇതിലൊക്കെ രസകരമായ കാഴ്ച വേട്ടക്കാരനും  വെടിവെച്ചവ നും ജാമ്യം കിട്ടി വിലസു മ്പോൾ  വെടിയൊച്ചമാത്രം കേട്ടവന് ജാമ്യ മില്ലാതെ ജയിലിൽ നരകിക്കുന്ന കാഴ്ചയാണ് . പതിനൊന്നു കിലോ കുറഞ്ഞതിനാൽ എനിക്കു ഭക്ഷണം വേണേയെന്നു  നിരാഹാരം നടത്തുന്ന കക്ഷി അലറി ക്കരയുമ്പോൾ കേരളത്തിൽ ഭരണമാറ്റ ത്തിൻ്റെ ശംഖൊലി  മുഴങ്ങി ക്കൊണ്ടേയിരി ക്കുന്നു .

ഇടതു കോട്ടകൾ അടപടലം അടർന്നു വീഴുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നത് .പുതുപ്പള്ളിയിൽ എട്ടു പഞ്ചായത്തിൽ ഏഴും UDF പിടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു . ഉമ്മൻചാണ്ടി തരംഗം ഇപ്പോഴും നിലനിൽക്കുന്നു. 

പാലായിലെ കഥയാണ് ഇതിലും രസകര മായ ദയനീയ കാഴ്ച്ച . അപ്പനേ പ്പോലും  ഒറ്റു കൊടുത്ത മകന് പാലാ മക്കൾ കൊടുത്ത സമ്മാനം പ്രശംസനീയം . ജോസ്‌കെ മാണി ജനിച്ച സ്ഥലത്തു പോലും അദ്ദേഹത്തിൻ്റെ  സ്ഥാനാർത്ഥിക്കു ജയിക്കാൻ കഴിയാത്ത സ്ഥിതിക്ക് ഇനി മാണിക്ക് BJP മാത്രമെ ശരണമുള്ളു . UDF ഇദ്ദേഹത്തെ തിരിച്ചെടുക്കരുത് എന്നാണ് എനിക്കു പറയുവാനു ള്ളത് .അൻവറിനേ പ്പോലെ ഇദ്ദേഹത്തേ യും ഒതുക്കി  യങ്ങു ക്കൊടുത്താൽ  പിന്നെ രണ്ടില കൊണ്ട് നാണം മറയ്‌ക്കേണ്ടി വരും . 

ഇടതിൻ്റെ ശക്തിയായ കോട്ടകൾ ഇടിഞ്ഞു തുടങ്ങിയ കാഴ്ചയാണ് മറ്റൊരു രസം . 10 വർഷത്തിനു ശേഷം ത്രിശൂർ കോർപറേഷൻ UDF തിരിച്ചു പിടിച്ചു . സുരേഷ് ഗോപി  ഇതെനിക്കു വേണ മന്ന് പറഞ്ഞ് തലയാട്ടി നിന്നെങ്കിലും ജനം തിരസ്കരിച്ചു . കൊല്ലം കോർപറേഷനും UDF നു വലിയ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞതു സതീശൻ്റെയോ | മുരളിയുടേയോ, രമേശിൻ്റെയോ ഉണ്ണിത്താൻ്റെയോ മിടുക്കല്ല .കോൺഗ്രസ്സിൻ്റെ പുതിയ ജനറേഷൻ നേതാക്കൻ മാരുടെ കഴിവാണ് .65 കഴിഞ്ഞവർ രാഷ്ട്രീയനേതൃത്വം ഉപേക്ഷിച്ച് യുവജനതക്ക്.  കൈമാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .

ഇനിയും BJP യിലേക്കു കടക്കുക യാണെങ്കിൽ  ഭഗവാൻ്റെ സ്വർണ പ്പേരു പറഞ്ഞ് തിരുവനന്ത പുരം പിടിച്ചെങ്കിലും പാലക്കാട് മാങ്കൂട്ടം ഗ്രൂപ്പ് തകർത്തു വാരിക്കളഞ്ഞു .കേരള ഭരണം BJPക്കു വേണമെങ്കിൽ ഒരു പത്ത് ഓണം കൂടി ഉണ്ണേണ്ടിവരും .വാലിൽ വീണ ഒരു ജീവൻ എന്നു പറയാം ഒരു ചക്ക വീണ് ഒരു മയുൽ ചത്തുവെന്നു പറയുന്ന തായിരിക്കും നല്ലത് . ജില്ലാപഞ്ചായ ത്തിൽ ഒരു സീറ്റു പോലും BJPക്ക് കിട്ടിയില്ലെന്നാണ് എൻ്റെ അനുമാനം . 

തലസ്ഥാന നഗരം BJPക്ക് വിട്ടുകൊടുത്താൽ ഭാവിയിൽ UDFനും  LDF നും കേരള ഭരണത്തിൽ എത്തി നോക്കുവാൻ പോലും കഴിയില്ലെന്നു  മനസ്സിലാക്കി അവർ ഒന്നിച്ചു നിന്നാൽ താമരയുടെ വരൾച്ച യായിരിക്കും ഭാവിയിൽ വരുന്നത് . 

കേരള ജനത ഒരിക്കലും ഒരു വർഗ്ഗീയ പാർട്ടി അധികാരത്തിൽ വരുവാൻ ആഗ്രഹിക്കു ന്നില്ല .മതേതര കേരളം ഒരു സമാധാനം ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനി കളും , മുസ്ലിമുകളും ഹിന്ദുക്കളും ഒത്ത് ചേരുന്ന സംസ്ഥാനമാണ് .പ്രബുദ്ധരാ യ കേരള ജനത പലപ്പോഴും ഇത് മനസ്സിലാക്കി കൊണ്ടാണ് മുന്നോട്ടു പോകുന്നത് .

ഇടതു മുന്നണി ഭരണം തുടർന്നു കൊണ്ടു പോകുവാൻ ശ്രമിച്ച കപടനാടകങ്ങൾ അതിശയിപ്പിക്കു ന്നതാണ് . ഒരിക്കൽ അവർ അധിക്ഷേപിച്ച  മാതാ അമൃതാനന്ദ മയിക്ക് സജി ചെറിയാൻ കൊടുത്ത  ധൃതരാഷ്ടാലിംഗനം  ചിരിപ്പിക്കുന്ന രംഗമായിരുന്നു . മോഹൻലാലിനെ കോടികൾ മുടക്കി ആരാധിച്ച് കൈകൂപ്പി നിന്നു .അരമനകളിൽ കയറി യാചനകൾ നടത്തി .പക്ഷെ ഒരു കാര്യം കൂടി പറഞ്ഞു നിർത്താം  ഒരു വെള്ളാപ്പള്ളി യോ , ഒരു സുകുമാരൻ നായരോ അല്ലെങ്കിൽ ഒരു തറയിൽ പിതാവോ പറയുന്ന രാഷ്ട്രീയ പ്രസംഗം കേട്ടു വോട്ടു കുത്തുവാൻ ഇത് കുറുമ്പ കളപറിച്ച കാലമല്ല . ന്യൂ ജനറേഷന് നല്ല വിദ്യാഭ്യാസ വും അറിവും രാഷ്ട്രീയകാര്യ ത്തിൽ ജ്ഞാനവുമുണ്ട് .അവരവരുടെ മൗലീക മായ അവകാശം അവർ സ്വയം വിനിയോഗി ക്കാൻ പ്രാപ്തരു മാണ് . സോഷ്യൽ മീഡിയകളും കുറെ അളിഞ്ഞ ചാനലുകളും പെരുപ്പിച്ച് പലതും കാട്ടിയാലും യുവജനത ചിന്തിച്ചിട്ടു മാത്രമെ അവരുടെ സമ്മതി ദാനാവകാശം രേഖ പ്പെടുത്തുക യുള്ളു വെന്ന് മനസ്സി ലാക്കിയാൽ നന്ന് . 

ഇലക്ഷൻ  അടുക്കുമ്പോൾ ചില നക്കാപിച്ച  യെറിഞ്ഞ് കൊടുക്കുകയും  ചില പെണ്ണു കേസുകൾ പൊക്കി ക്കൊണ്ടു വരികയും ചെയ്യുന്ന തരം താണ നെറി കെട്ട രാഷ്ട്രീയം  പ്രബുദ്ധരായ കേരള ജനത തള്ളിക്കളത്തിരി ക്കുന്നു . ചുരുക്കത്തിൽ പോറ്റിയെ കേറ്റി കേരളം മാറ്റിയെടുത്ത് വെന്നു പറയാം .ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച കൈകൾ പുറത്തുവരട്ടെ . ജനം ആകാംഷ യോടെ  കാത്തിരിക്കുന്നു.

Join WhatsApp News
Nainaan Mathullah 2025-12-15 07:34:07
'Nisithamaya vimarsanam'! 'Kuriku kollunna vaakkukal'!
Peter Basil 2025-12-15 22:04:05
Very realistic analysis of the current political scenario in Kerala with a good touch of humor. Keep up your great work, Moncy!!! 👍👍👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക