
നാളെ (ഡിസംബർ 13) സംസ്ഥാനത്തെ പഞ്ചായത്ത് , നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വിധി വരുമ്പോൾ പലരുടെയും 'ശുക്രൻ' തെളിയും. പലരും കാലക്കേടിനു വോട്ടർമാരെ പഴിക്കും..
'ശുക്രൻ' ഉദിക്കുന്ന അഥവാ ഉദിക്കാത്ത കഥയുമായി സിനിമയും അടുത്തമാസം തീയറ്ററുകളിലെത്തുന്നു.
അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ ജീമോൻ ജോർജ് (ഫിലാഡഫിയ) നിർമ്മാതാവായും നടനായും വേഷമിടുന്ന ചിത്രമാണ് 'ശുക്രൻ.' ജ്യോതിഷികൾ എല്ലാവരും പറയുന്നു നായകന്റെ 'ടൈം ബെസ്റ് ടൈം' ആണെന്ന്. ശുക്രൻ ഉച്ചസ്ഥായിയിൽ നിൽക്കുന്നു. പക്ഷെ ചെന്ന് പെടുന്നത് എല്ലാം ഏടാകൂടങ്ങളിലും വിഷമതകളിലും . സാദാ മലയാളി അഭിമുകീകരിക്കുന്ന പ്രശ്നമാണ് 'ശുക്രന്റെ' വിഷയം.
മലയാളത്തിലെ ഒരു പിടി ജനപ്രിയ അഭിനേതാക്കളാണ് വിധിക്കായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.
ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ്, കോട്ടയം നസീർ , ആര്യാ പ്രസാദ്, എന്നിവർ. ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി,റിയാസ് നര്‍മ്മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ റൊമാൻ്റിക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ്.
കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
ജീ സിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നീൽ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജീമോന്‍ ജോര്‍ജ് ആണ്. ഷാജി.കെ.ജോർജും നീൽ സിനിമാസും സഹ നിർമ്മാതാക്കൾ. ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസെർസ്.
ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, രാഹുൽ കല്യാൺ. സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍. കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ - സണ്ണി തഴുത്തല .
പ്രൊജക്റ്റ് ഡിസൈൻ - അനുക്കുട്ടൻഏറ്റുമാന്നൂർ.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:- ജസ്റ്റിന്‍ കൊല്ലം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല.
കോട്ടയം, കൊച്ചി, കൊല്ലങ്കോട്. പൊള്ളാച്ചി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ അവസാനവട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ജനുവരിമധ്യത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.