
2023-ൽ മുബെയിൽ ലേലത്തിൽ വിറ്റുപോയ രവിവർമ്മ ചിത്രങ്ങളാണിവ മൂന്നും; ഇവയുടെ ലേലത്തുക 45 കോടി ഇന്ത്യൻ രൂപ... സ്വകാര്യ ശേഖരങ്ങളിൽ സൂക്ഷിച്ചിരുന്നവയാണ് ഈ ചിത്രങ്ങൾ.
രാജാ രവിവർമയുടെ മൂന്നു ചിത്രങ്ങള്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ വിറ്റത് 45 കോടി രൂപയ്ക്ക് ആണെന്നു പറയുമ്പോൾ തന്നെ ലേലം നടത്തിയ കമ്പനി, മൂന്നു ചിത്രങ്ങള്‍ക്കുമായി 13 മുതല്‍ 20 കോടി രൂപ വരെ മാത്രമായായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

ഇവയെല്ലാം 'ആന്റക്വിറ്റി' ആയി അംഗീകൃതമായവ ആകയാൽ ലേലം കൊള്ളുന്നവർക്കും നിയമ വിധേയ മാർഗ്ഗങ്ങളിലൂടെ ഇന്ത്യക്ക് പുറത്തേക്ക് കടത്തുവാൻ സാദ്ധ്യമല്ല.
രവിവർമയുടെ ‘കൃഷ്ണനും രുഗ്മിണിയും’ എന്ന ചിത്രം 14 കോടി രൂപയ്ക്കാണ് വിറ്റത്. ‘രാമനും സീതയും ലക്ഷ്മണനും സരയൂനദി കടക്കുന്നു’ എന്ന ചിത്രത്തിന് 13 കോടി ലഭിച്ചപ്പോള്‍ ‘ദത്തത്രേയ’ എന്നചിത്രത്തിന് 18 കോടി കിട്ടി.
ഇത് രണ്ടാംതവണയാണ് രവിവർമയുടെ മൂന്നുചിത്രങ്ങള്‍ ഒന്നിച്ച് പുണ്ടോള്‍ ഗാലറി ലേലത്തില്‍ വെക്കുന്നത്.

രവിവര്മച്ചിത്രങ്ങളെല്ലാം ജർമന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചര്‍ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. മുംബൈയില്‍ രവിവര്‍മ ആരംഭിച്ച ലിത്തോ പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്ന് വന്ന സാങ്കേതിക വിദദ്ധനായ ആളാണ് ഫ്രിറ്റ്സ് ഷ്ളിച്ചര്‍. ഈ പ്രസ്സ് പിന്നീട് പൂനക്ക് അടുത്തുള്ള ലോണാവാലയിലേക്ക് മാറ്റിസ്ഥാപിച്ചു; ആരോഗ്യം ക്ഷയിച്ചതോടെ രവിവർമ്മ തൻ്റെയീ ഫ്രിറ്റ്സ് ഷ്ളിച്ചറിന് വില്‍ക്കുകയായിരുന്നു. പ്രസ് വാങ്ങിയ ഷ്ളിച്ചര്‍ അവിടെയുണ്ടായിരുന്ന രവിവർമയുടെ ചിത്രങ്ങള്‍ കൂടി സ്വന്തമാക്കിയിരുന്നു. അക്കൂട്ടത്തിലുള്ള ചിത്രങ്ങളാണ് മേൽ സൂചിപ്പിച്ച ലേലങ്ങളില്‍ വിറ്റത്. ചിത്രങ്ങള്‍ ആരാണ് വാങ്ങിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പുണ്ടോള്‍ ഗാലറി അധികൃതര്‍ പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ഷ്ളിച്ചര്‍ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന രവിവർമയുടെ ‘യശോദ കൃഷ്ണ’ (1895) എന്ന ചിത്രം പുണ്ടോള്‍ ഗാലറി ലേലത്തിൽ വിറ്റത് 38 കോടിയ്ക്കായിരുന്നു. ഒരു രവിവർമച്ചിത്രത്തിന്‍ ലഭിക്കുന്ന റെക്കോഡ് തുകയായിരുന്നു ഇത്.
രാജാ രവിവർമ്മയുടെ ഈ പെയിന്റിംഗ് ('യശോദയും കൃഷ്ണനും') എണ്ണച്ചായത്തിൽ ചെയ്തതാണ്; ഈ പെയിന്റിംഗിൽ 'യശോദയുടെ മടിയിൽ 'ഉണ്ണിക്കണ്ണൻ ഇരിക്കുന്ന' രംഗമാണ് ചിത്രീകരിക്കുന്നത്.