Image

സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം

Published on 12 December, 2025
 സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം

സൂറിക് :  സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. അനീന പാറത്തലക്കൽ(26) ആണ് മരിച്ചത്. സൂറിക് നിവാസി പാറത്തലക്കൽ ജോൺസൺ (ബിജു), ജസ്സി ദമ്പതികളുടെ മകളാണ്.

വ്യാഴാഴ്ച സൂറിക് ലിമ്മത്ത് ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ സൂറിക് നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം പിന്നീട്‌. സ്വിറ്റ്സർലൻഡിലെ കാത്തലിക് കമ്യൂണിറ്റിയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും യുവതലമുറയും അനീനയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക