Image

മാംദാനിയുടെ വീഡിയോയെ വൈറ്റ് ഹൗസ് അപലപിച്ചു (പിപിഎം)

Published on 12 December, 2025
 മാംദാനിയുടെ വീഡിയോയെ വൈറ്റ് ഹൗസ് അപലപിച്ചു (പിപിഎം)

ഐസ് എടുക്കുന്ന കഠിന നടപടികൾക്കെതിരെ ചെറുത്തു നിൽക്കാൻ ന്യൂ യോർക്ക് നിയുക്ത മേയർ സോഹ്രാൻ മാംദാനിയുടെ ആഹ്വാനം ഇമിഗ്രെഷൻ അധികൃതർക്കെതിരെയുള്ള ആക്രമണങ്ങൾ 1,000% വർധിപ്പിച്ചെന്നു വൈറ്റ് ഹൗസ് ആരോപിച്ചു.  

അത്തരം ആഹ്വാനങ്ങൾ ഫെഡറൽ ഇമിഗ്രെഷൻ അധികൃതർക്കെതിരെ പീഡനവും ആക്രമണങ്ങളും ഉണ്ടാവാൻ ഇടയായെന്നു പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ആരോപിച്ചു. "വർധിക്കുന്ന അക്രമത്തെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും ട്രംപ് ഭരണകൂടത്തിന്  തീർച്ചയായും  ആശങ്കയുണ്ട്.  1,000% വർധനയാണ് നമ്മൾ കാണുന്നത്."

ഐസ് ഓഫീസർമാരെ ശാരീരികമായി ആക്രമിക്കയും ചെയ്തുവെന്നു ലീവിറ്റ് പറഞ്ഞു. "അവർ രാജ്യത്തിൻറെ നിയമങ്ങൾ നടപ്പാക്കുക മാത്രം ചെയ്യുന്നവരാണ്."

മാംദാനിയുടെ സന്ദേശം ന്യൂ യോർക്കിൽ ചെറുത്തു നിൽപിനു കാരണമാകുമോ എന്നു ചോദിച്ചപ്പോൾ അതിനെ പൂർണമായി അപലപിക്കുന്നു എന്നവർ പ്രതികരിച്ചു. "ഞങ്ങൾ ഞങ്ങളുടെ ദൗത്യം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുക തന്നെ ചെയ്യും. അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യും, അമേരിക്കൻ സമൂഹത്തിനു നേരെയുള്ള സുരക്ഷാ ഭീഷണികൾ അവസാനിപ്പിക്കും."

White House attacks Mamdani video 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക