
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ വാര്‍ഷിക ഇലക്ഷനില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന 'ടീം ഹാര്‍മണി' ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്കും പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്കും ഊന്നല്‍ നല്കുന്ന മാനിഫെസ്റ്റോ അവതരിപ്പിക്കുന്നു. അക്കമിട്ട് നിരത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം സമഗ്ര വികസനത്തിലൂന്നിയുള്ളതാണെന്നും അവയെല്ലാം സമയബന്ധിതമായി തന്നെ നടപ്പാക്കുമെന്നും 'ടീം ഹാര്‍മണി'യെ നയിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചാക്കോ തോമസ് വ്യക്തമാക്കി.

'ടീം ഹാര്‍മണി'യുടെ മാനിഫെസ്റ്റോ:
* മാഗിന്റെ വികസന പദ്ധതി. അത്യാധുനിക മള്‍ട്ടി പര്‍പ്പസ് സ്പോര്‍ട്സ് ഫെസിലിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കും. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്കായുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടും. സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെയും അംഗീകാരം നേടിയവരെയും ഉള്‍പ്പെടുത്തി ഒരു സ്ഥിരം കമ്മിറ്റി രൂപീകരിക്കും.
* യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍. സ്പോര്‍ട്സ്, കലാ സാംസ്കാരിക, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് എന്നിവ ശക്തിപ്പെടുത്തല്‍. പുതിയ സ്പോര്‍ട്സ് ലീഗുകളും വാര്‍ഷിക യുവജന പ്രതിഭാ വേദികളും.
* മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി അസോസിയേഷന് സംഘടിപ്പിക്കുന്ന മാനസിക ഉല്ലാസ യാത്രകള്‍. സാഹിത്യ സദസ്സുകള്‍, സൗഹൃദ സംവാദങ്ങള്‍.
* സാംസ്കാരിക ഐക്യം. കൂടുതല്‍ സാംസ്കാരിക പരിപാടികള്‍. കേരളത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍. വിവിധ ഭാഷകളും സംസ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ആഘോഷങ്ങള്‍.
* ശക്തമായ കമ്മ്യൂണിറ്റി & കമ്മ്യൂണിക്കേഷന്‍. മാഗ് വാര്‍ത്തകളും അപ്ഡേറ്റുകളും സമയബന്ധിതമായി എല്ലാ അംഗങ്ങള്‍ക്കും. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കല്.
* വെല്‍നസ് പരിപാടികള്‍. കുട്ടികളുടെ സ്വഭാവ വിപുലീകരണത്തിനുള്ള കര്‍മ്മ പരിപാടികള്‍. സ്കോളര്‍ഷിപ്പുകള്‍. ബുക്ക് റീഡിങ്. ടാലന്റ് ഷോകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രൊഫഷണല്‍ സ്പോര്‍ട്സ് ട്രെയിനിംഗ്. ആരോഗ്യ വെല്‍നസ് ക്യാമ്പുകള്‍, ഫിറ്റ്നസ് ഇവന്റുകള്‍, വനിതാ, യുവ സ്പെഷല്‍ പ്രോഗ്രാമുകള്‍.
* മെമ്പര്‍ഷിപ്പ് കാമ്പയിന്. ഏകദേശം 20,000 ത്തോളം മലയാളി കുടുബങ്ങള്‍ ഉള്ള ഹൂസ്റ്റണില്‍ മാഗില്‍ മിനിമം 25 ശതമാനം അംഗത്വം ഉറപ്പാക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്.
* വ്യക്തതയും ഉത്തരവാദിത്വവും. എല്ലാ തീരുമാനങ്ങളും തുറന്ന മനസ്സോടെ, അംഗങ്ങള്‍ക്ക് മുന്നില്‍ വ്യക്തതയോടെ. ധനകാര്യ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനങ്ങളും അംഗങ്ങള്‍ക്ക് നിരന്തരം ലഭ്യമാക്കല്‍.
* സ്വാന്തനം. വിദഗ്ധരും പരിചയ സമ്പന്നരും ആയവരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ സഹായവും മെഡിക്കല്‍ ക്യാമ്പും.
* സഹായം. ഹൂസ്റ്റണിലേക്ക് വരുന്ന പുതിയ മലയാളി സമൂഹത്തിന് തൊഴില്‍, പാര്‍പ്പിട സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന സഹായം.
* മാനവികം. കേരളത്തിലും അമേരിക്കയിലും അര്‍ഹരായവര്‍ക്കുള്ള ചികിത്സ സഹായ ഹസ്തങ്ങള്‍, കാരുണ്യ പദ്ധതികള്‍.
* സമത്വവും മാന്യതയും. വിഭാഗീയതയില്ലാതെ എല്ലാവര്ക്കും സമാന അവസരങ്ങള്‍. ബഹുമാനം, സൗഹാര്‍ദ്ദം, കരുതല്‍ ഇവ ഓരോ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍.
* ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മറ്റു പ്രാദേശിക അസോസിയേഷനുകളുമായി അണിചേര്‍ന്ന് അവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കും.
* പേര് സൂചിപ്പിക്കുന്നതുപോലെ സ്വരൈക്യവും മനപ്പൊരുത്തവുമാണ് ഈ പാനലിന്റെ മുഖമുദ്ര. ഇതിലൊക്കെ ഉപരി വിഭാഗീയതകളില്ലാത്ത, സൗഹാര്‍ദ്ദപരമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ പാനല്‍ തന്നെയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്ന ഏറ്റവും മുഖ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനം. ദയവായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി ഞങ്ങളുടെ പാനലിനെ വിജയിപ്പിക്കണമെന്ന് വിനയപൂര്‍വം അഭ്യത്ഥിക്കുന്നു.
'ടീം ഹാര്‍മണി'യുടെ വിജയ പ്രതീക്ഷ 100 ശതമാനമാണെന്നും ഇച്ഛാശക്തിയും ആര്‍ജവവും ദീര്ഘവീക്ഷണവുമുള്ളവരാണ് തന്റെ പാനലിലുള്ളവരെന്നും ചാക്കോ തോമസ് ചൂണ്ടിക്കാട്ടുന്നു. ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് ആന്‍സി കുര്യന്, ഷിബി റോയി (വിമന്‍സ് റെപ്പ്), ആലീസ് തോമസ്, മിഖായേല്‍ ജോയി (മിക്കി), നേര്കാഴ്ച്ച പത്രാധിപര്‍ സൈമണ്‍ വാളാച്ചേരില്‍, ഏലിയാസ് (ജസ്റ്റിന്) ജേക്കബ്, ജോര്‍ജ് എബ്രഹാം, സലീം അറയ്ക്കല്‍, ബിബി പാറയില്‍, നിബു രാജു, നവീന്‍ അശോക്, ഫിലിപ്പ് സെബാസ്റ്റ്യന്‍ (പാല), ബാലു സഖറിയ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്), ഡോ. നവീന്‍ പാതയില്‍ (യൂത്ത് റെപ്പ്), ജോസഫ് ഒലിക്കന് (ട്രസ്റ്റീ ബോര്‍ഡ്) എന്നിവരാണ് മത്സരരംഗത്തുള്ളത്.
അതേസമയം, തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ പൂര്‍ത്തിയാവുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 13-ാം തീയതി ശനിയാഴ്ച കേരള ഹൗസിനടുത്തുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളിലാണ് പോളിങ്. രാവിലെ 7.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 7.30-ന് അവസാനിക്കും.