Image

ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' - നോവൽ സംവാദവും സർഗസായാഹ്നവും

Published on 11 December, 2025
ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' - നോവൽ സംവാദവും സർഗസായാഹ്നവും

കണ്ണൂർ: പ്രശസ്തസാഹിത്യകാരൻ സാംസി കൊടുമൺ രചിച്ച 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവൽ സംവാദവും എഴുത്തുകാരനുള്ള പ്രവാസി സാഹിത്യബഹുമതി സമർപ്പണവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. കൈരളി ബുക്‌സും ജവഹർ ലൈബ്രറി റിസർച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സർഗസായാഹ്നത്തിൽ ഡോ. മുരളി മോഹൻ ആമുഖഭാഷണം നിർവ്വഹിച്ചുകൊണ്ട് പ്രവാസികളുടെ സാഹിത്യപ്രവർത്തനത്തെക്കുറിച്ചും മാതൃഭാഷാതാല്പര്യത്തെക്കുറിച്ചും വിശദീകരിച്ചു. 

എം. രത്‌നകുമാറിന്റെ അദ്ധ്യക്ഷതയിൽ ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും ഗവേഷകനും ഗ്രന്ഥകാരനുമായബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സാംസി കൊടുമണിന്റെ നോവലിന്റെ ചരിത്ര-രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു. പ്രവാസസാഹിത്യകാരൻ ജോൺ ഇളമത മുഖ്യാതിഥിയായ സർഗസായാഹ്നത്തിൽ ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' നോവലിനെക്കുറിച്ച് എ.വി. പവിത്രൻ നടത്തിയ പ്രഭാഷണത്തിൽ പ്രമേയം, കഥാപാത്രങ്ങൾ, ചരിത്രപശ്ചാത്തലം, ഭാഷ തുടങ്ങിയ ഘടകങ്ങളിൽ സാംസി കൊടുമൺ നൽകിയ സംഭാവനകളെക്കുറിച്ചും എഴുത്തുകാരന്റെ ഗവേഷണവൈദഗ്ധ്യത്തെക്കുറിച്ചും വിശദീകരിച്ചു. മലയാള നോവൽ സാഹിത്യത്തിൽ വലിയൊരു പരീക്ഷണഘട്ടമാണ് 'ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ' എന്ന നോവൽ വഴി സാംസി കൊടുമൺ അവതരിപ്പിച്ചതെന്നും വലിയ പഠന സാധ്യതകളിലേക്ക് വഴി തുറക്കുന്നുണ്ടെന്ന് കൂടി വ്യക്തമാക്കി.



പ്രവാസി സാഹിത്യപുരസ്‌കാരം സാംസി കൊടുമണിന് നൽകി ഡോ. മുരളീമോഹനും കവി കെ.ആർ. ടോണിയും ആദരിച്ചു. നോവൽ ചർച്ചയിൽ പ്രീത, വത്സൻ അഞ്ചാംപീടിക, മീര കോയ്യോട് എന്നിവർ പങ്കെടുത്തു സംസാരിച്ചു. എഴുത്തിന്റെ പ്രേരണകളെക്കുറിച്ചും ദീർഘകാലത്തെ പഠനഗവേഷണത്തെക്കുറിച്ചും ചരിത്രത്തിനു നോവൽഭാഷ്യം നൽകുമ്പോൾ പുലർത്തിയ സൂക്ഷ്മശ്രദ്ധയെക്കുറിച്ചും മറുമൊഴിയിൽ സാംസി കൊടുമൺ വ്യക്തമാക്കി. കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക്കുമാർ നന്ദി പ്രകാശിപ്പിച്ചു.
 

Join WhatsApp News
Abdul 2025-12-12 05:04:42
It was a great memorable event. Wishing the best for Samcy.
Valsan Anchampeedika 2025-12-12 08:53:04
Birth of this novel is a result of good research & talented creative skill of Samci Kodumon. The Kannur function organised by publisher Kairali Books is also memorable ! Congrats !
Jayan varghese 2025-12-12 12:09:12
കമിഴ്ത്തി വച്ച വള്ളത്തിനടിയിൽ നിന്ന് “എന്നെ ഇങ്ങനെ നോക്കാതെ കൊച്ചു മുതലാളീ ” എന്ന് കറുത്തമ്മ നാണിച്ചു കൊഞ്ചുകയാണ്. അമേരിക്കൻ മലയാളി എഴുത്തുകാർക്ക് സർവത്ര നാട്ടു സാഹിത്യകാരന്മാരോടുമായി കറുത്തമ്മയുടെ വാക്കുകളേ പറയാനുള്ളു: “ ഞങ്ങളെ ഇങ്ങനെ ആദരിക്കല്ലേ സാഹിത്യകാരന്മാരേ എന്ന്.“ ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-12 14:15:00
ദ്രാവകവും, ദ്രവ്യവും ദർശന വീസായും തരപ്പെടുത്താൻ, കേരളത്തിലെ സാഹിത്യ നായകർ അമേരിക്കയിലെ 'കൂനയെ' ആനയാണെന്ന് സ്തുതി പറയും. 'കൂതറ' സൃഷ്ട്ടികളെ ഉദാത്തമെന്ന് പൊക്കിയടിക്കും. 1985 മുതൽ തുടങ്ങിയതാണ് ഈ വാഴ്ത്തുപ്പാട്ട്. ഇന്നും തുടരുന്നു. തിരഞ്ഞെടുപ്പ് സമയത്തു ചില സ്ഥാനാർഥികൾ മൂക്കള ഒലിപ്പിക്കുന്ന കോങ്കണ്ണുള്ള, മുച്ചിറിയൻ കൊച്ചിനെ ഒക്കത്തെടുത്തു ലാളിക്കുന്നതു പോലെ.... ന്താ കഥ..... Rejice
Sudhir Panikkaveetil 2025-12-12 15:11:21
ശ്രീ സാംസിക്ക് അഭിനന്ദനങ്ങൾ. അമേരിക്കൻ മലയാളി എഴുത്തുകാരുടെ, ഞാനടക്കം ഓരോ പുസ്തകം ഇറങ്ങുമ്പോഴും ഞാൻ വിലപിക്കുന്നു. ഒരു പുസ്തകം കൂടി മരിക്കുന്നുവെന്ന ദുഃഖം.പുസ്തകങ്ങൾ ജനിക്കുകയും, ഉടനെ മരിക്കുകയും അപ്പോൾ തന്നെ മറവു ചെയ്യപ്പെടുകയും ചെയ്യുന്ന ശ്മശാനമാണ് അമേരിക്കൻ മലയാളസാഹിത്യ രംഗം. "വായനക്കാരില്ലാതിരുന്ന എഴുത്തുകാർ" എന്ന വിശേഷണം ചാർത്തി വരും തലമുറ അമേരിക്കൻ മലയാളി എഴുത്തുകാരെ കൊണ്ടാടുമെന്നുള്ളത് ഒരു യാഥാർഥ്യം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-13 00:00:30
അതേ ശ്രീ സുധീറേ, അമേരിക്കയിൽ ഏതെങ്കിലും മലയാളി ഒരുത്തൻ,ഒരു പുസ്തകം എഴുതിയാൽ, അന്നേരം തന്നെ -(കോഴി,മുട്ട ഇട്ടാൽ കൊക്കി, കൊക്കി മാലോകരെ അറിയിക്കുന്നത് പോലെ)- അവൻ അതും പൊക്കി കൊണ്ട് കേരളത്തിലോട്ടു ഒരൊറ്റ ഓട്ടമാണ്. മുൻ കുറിപ്പും പിങ്കുറിപ്പും ആസ്വാദനവും കവറും വരയും- വരെ എല്ലാം കേരളത്തിലെ എഴുത്തുകാർ ചെയ്താലേ അവനു തൃപ്തി വരൂ. പ്രമുക്തി കർമ്മം നെറ്റിപ്പട്ടം കെട്ടിയ ഒരു സാഹിത്യ ഗജ പോക്കിരിയെ കൊണ്ട് തന്നെ, accademy hall -ൽ തന്നെ അവനു നടത്തണം. കൂട്ടത്തിൽ ഒരു 'സ്ത്രീ' മന്ത്രിണി കൂടി ഉണ്ടെങ്കിൽ ബലേ ഭേഷ്...... ഇതാണ് അവസ്ഥ. ആ,അവൻ അമേരിക്കയിലെ എഴുത്തു കാർക്ക്, വായനക്കാർക്ക് പട്ടിയുടെ വില പോലും കൊടുക്കുന്നില്ല. എത്ര മലയാളി എഴുത്തുകാർ പ്രമുക്തി കർമ്മം അമേരിക്കയിൽ തന്നെ നടത്തിയിട്ടുണ്ട്??? അമേരിക്കയിൽ എത്ര എഴുത്തുകാർ പ്രമുക്തികർമ്മം വായനക്കാരെ കൊണ്ട് ഇവിടെ നടത്തിയിട്ടുണ്ട്? അപ്പോൾ പിന്നെ,അമേരിക്കയിൽ എഴുത്തു കുറയുന്നു, വായന കുറയുന്നു എന്ന് വിലപിച്ചിട്ടെ ന്തു കാര്യം. ഇവിടെ സാഹിത്യ സംഘടനകൾ വാർഷീകങ്ങൾക്ക് കേരളത്തിൽ നിന്നും ആളുകളെ ഇറക്കുമതി ചെയ്യുന്നതിൽ അത്ഭുതമില്ല. അമേരിക്കയിലെ മലയാളി എഴുത്തു കാരുടെ പുസ്തകങ്ങൾ പ്രകാശിച്ചതിന്റെ വാർത്തയും പടവും ആദ്യം വരുന്നത് അമേരിക്കയിലെ മലയാള പ്രസ്സിദ്ധീകരണങ്ങളിൽ അല്ല എന്ന് കൂടി ഓർക്കുക ശ്രീ. സുധീറേ. Rejice
രസികൻ വലിയിടം 2025-12-13 03:27:15
പ്രിയ റെജിസ് സാർ താങ്കൾ ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞു എല്ലാവരെയും ശത്രുക്കൾ ആക്കും. ശരിയാണ്. ഇങ്ങനെ കമന്റ് എഴുതാൻ അമേരിക്കൻ മലയാള സാഹിത്യത്തിൽ രണ്ടേ രണ്ടു പേർക്കേ ആർജ്ജവമുള്ളൂ,അവകാശമുള്ളൂ. ഒന്ന് സുധീർ മറ്റേത് നിങ്ങൾ. നിങ്ങൾ നിങ്ങളുടെ പുസ്തകം ഒരു homeless എന്ന് ജനം വിളിക്കുന്ന ഒരു സാധാരണ മനുഷ്യനെ കൊണ്ട് പ്രകാശനം ചെയ്യിച്ച്. സുധീർ അയാളുടെ പുസ്തകങ്ങൾ സ്വയം പ്രകാശനം ചെയ്തു. ഇവിടെയുള്ള മറ്റു എഴുത്തുകാരുടെ വിചാരം നാട്ടിലെ എഴുത്തുകാർ തൊട്ടാൽ അവരുടെ പുസ്തകം പൊന്നാകുമെന്നാണ്. നാട്ടിലെ എഴുത്തുകാർക്ക് പൊന്നു കിട്ടും. ശ്രീ റെജിസിന്റെ ഭാഷയിൽ ദ്രവ്യം, ദ്രാവകം, ദര്ശന വിസ തുടങ്ങിയ പൊൻ തൂവലുകൾ. താങ്കൾക്ക് വിജയം നേരുന്നു. ശക്തമായി പ്രതികരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക