Image

മലയാള സിനിമയുടെ ഭാവുകത്വത്തെ ചലച്ചിത്രമേള മാറ്റിമറിച്ചു: കെ ജയകുമാർ

Published on 11 December, 2025
മലയാള സിനിമയുടെ ഭാവുകത്വത്തെ ചലച്ചിത്രമേള മാറ്റിമറിച്ചു: കെ ജയകുമാർ


തിരുവനന്തപുരം: മലയാളസിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും വലിയ രീതിയിൽ മാറ്റിമറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക്  സാധിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. 


മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതലമുറയുടെ സജീവ സാന്നിധ്യമാണ് ഐഎഫ്‌എഫ്‌കെയെ വർഷംതോറും കൂടുതൽ ശക്തിപ്പെടുത്തുന്നത്. മേളയുടെ വളർച്ചയിൽ അവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയർപേഴ്സൺ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു.  സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്  ഡയറക്ടർ ടി വി സുഭാഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ, നടി സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


12 മുതൽ 19 വരെയുള്ള ചലച്ചിത്രമേളയിലെ ഔദ്യോഗിക വാർത്തകളും പ്രദർശന വിവരങ്ങളും കലാ-സാംസ്കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ മാധ്യമപ്രവർത്തകർക്ക് തത്സമയം ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക