
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് അതിന് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂരിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും കാത്തിരിക്കുന്നു. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടണം," ടൊവിനോ വ്യക്തമാക്കി. കേസിൽ സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ തവണയും വോട്ട് രേഖപ്പെടുത്താൻ എത്താൻ ശ്രമിക്കാറുണ്ടെന്നും, വോട്ട് അവകാശം കടമയായതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ടൊവിനോ തോമസ് പറഞ്ഞു.
English Summary:
'The survivor must get justice, the culprits must be punished, the government appealing is a good thing'; Tovino Thomas clarifies his stance