
മരണ വാർത്ത കേട്ടതു മുതൽ മാണിയുടെ നെഞ്ചു പിടഞ്ഞു കൊണ്ടിരുന്നു... കരച്ചിലടക്കി അവർ കൊച്ചു പെണ്ണിനു വേണ്ടതെല്ലാം ചെയ്തു....പിന്നീട് വേണ്ടതെല്ലാം മറിയയോടു പറഞ്ഞു കൊടുത്തു. അവർ അതിവേഗം കൂടിയിലേയ്ക്കു നടന്നു.
മരണ വീട്ടിലേയ്ക്കു പോകുന്ന പെണ്ണുങ്ങൾ മാണിയെക്കണ്ടിട്ടും ഒന്നും ചോദിച്ചില്ല....അവർ പിറുപിറുക്കുന്നതു മാണി കേട്ടു. "കടുപ്പം തന്നെ!! ഹോ കൂടെപ്പിറപ്പു ചത്തിട്ടും അവരുടെ പിണക്കം... പലതും പറഞ്ഞു പരിഹസിച്ചും കുറ്റപ്പെടുത്തിയും ആരൊക്കെയോ അവരെക്കുന്നു പോയി.
മാണി ഒന്നും കണ്ടില്ല കേട്ടില്ല... അവരുടെ മനസ്സും ബോധവും ആകെ ക്കലങ്ങിമറിഞ്ഞ് മറ്റേതോ ലോകത്തായിരുന്നു.
പുറത്തുചാടാനായി ഒരു നിലവിളി അവരുടെ നെഞ്ചിൽ വെമ്പി നിന്നു.!!
ആവുന്ന ത്ര വേഗത്തിൽ നടന്നു കുടിയിലെത്തി.
കുടിലിനു പിന്നിലെ മാടന്തറയ്ക്കരികിലെത്തി.
മാടനും മറുതയും അവരുടെ തൈവങ്ങളാണ്... അവരെ കാക്കുന്ന കാവൽക്കാർ!!
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തൈവങ്ങൾ!!
ചത്തുപോയ അപ്പനപ്പൂപ്പന്മാരുടെ പരമ്പരകളും സേവിച്ചു പോന്ന തൈവങ്ങൾ.!!
അവർ തിരികത്തിച്ചു... കണ്ണടച്ചു.. നെഞ്ചത്തലച്ചു പ്രാർത്ഥിച്ചു. "എന്റെ കാർന്നോ മ്മാരേ തൈവങ്ങളേ എന്റെ കൂടപ്പിറപ്പിനോടു ചെമിച്ചു കൂടെക്കൂട്ടണേ..... ഗതികിട്ടാതെ അലഞ്ഞു നടക്കരുതേ"... കണ്ണുതുറന്ന മാണി ഞ്ഞെട്ടി.!! തിരിയഞ്ചും കെട്ടു കരിന്തിരിയായി.:
വയലും പുഴയും കടന്ന് സദാ വീശുന്ന കാറ്റിൽ തിരി കെട്ടുവോ യി..
തൈവകോപം.... അവരെ മറന്ന് പള്ളിക്കാരനായതിന്റെ ശിക്ഷ!!
മാടന്തറയ്ക്കരികിൽ നിന്ന് മാണിനെഞ്ചത്തടിച്ചു നിലവിളിച്ചു തുടങ്ങി. കൂടെപ്പിറപ്പിനെക്കുറിച്ചുള്ള ദുഃഖം അണപൊട്ടി ഒഴുകി.
: മാടന്തറ മറന്ന് പൂവൻ യോഹന്നാനായ തു മാണിയ്ക്കും സഹിയ്ക്കാൻ പറ്റിയില്ല.... അതിനാണവർ പിണങ്ങി മിണ്ടാതായത്.
... വർഷമെത്രയായി...?
ഓർമ്മകൾ പുറകോട്ടു പാഞ്ഞു.
ഓർത്തു സന്തോഷിയ്ക്കാൻ ഒന്നുമില്ലാതിരുന്ന കുട്ടിക്കാലം....പട്ടിണിയും രോഗവും ദുരിതങ്ങളും യജമാനന്മാരുടെ ക്രൂരതകളും മാത്രമുണ്ടായിരുന്ന ഒരു കാലം
എന്നാലും ആങ്ങളമാരും അപ്പനും അമ്മേം ഒന്നിച്ചുള്ള കാലം സന്തോഷം തന്നെ ..മാണി ഓർത്തു...മാണിയുടെ ആങ്ങളമാർ പൂവൻ മൈലൻ തേവൻ... പൂവനാങ്ങളയാണു യോഹന്നാനായി പള്ളീച്ചേർന്നതു.
മൈല നാങ്ങള കിഴക്കെങ്ങാണ്ടു പണിയ്ക്കു പോയി...പിന്നെ വന്നില്ല...ചത്തെന്നും കേക്കുന്നുണ്ട്.... തേവൻ പെണ്ണുകെട്ടി കുറേക്കാലം മാണീടേ കൂടെ താമസിച്ചു... മാണിം തേവന്റെ പെണ്ണു അഴകീം നേർക്കുനേർ കണ്ടാൽ വഴക്കാണ്... അഴകി ഒരു ദിവസം ഉടുതുണിം വാരിക്കെട്ടി തേവനേം കൊണ്ടു അവടെ നാട്ടിലോട്ടു പോയി...
തേവൻ പെങ്കോന്തനാന്നു മാണിപറഞ്ഞു നടന്നു.
മാണിയെ കെട്ടിക്കൊണ്ടുപോ പോയതു രണ്ടു മൂന്നു പാടങ്ങൾക്കപ്പുറമുള്ള കരയിലേയ്ക്കാണു.
പേറ്റിച്ചികുറുമ്പേടെ മകൻ കറുമ്പൻ മാണിയെ കൊണ്ടുപോ പോയി...
അമ്മാവിയമ്മേടെ കൂടെ നടന്നു മാണിയും പേറെടുക്കാനും പേറ്റു കുളിപ്പിയ്ക്കാനും മരുന്നുണ്ടാക്കാനുമെല്ലാം പഠിച്ചു.
മാണി ഒരിക്കലും അവരുമായി വഴക്കിടാൻ പോയില്ല...കറുമ്പനും സ്നേഹമുള്ളവനായിരുന്നു... പക്ഷേ ചുമയും പനിയും എന്നും രോഗിയായിരുന്നു....മാണിയേം മക്കളേം തനിച്ചാക്കി ആദ്യം കറുമ്പനും വൈകാതെ അമ്മയും മരിച്ചു....
: പിന്നീടുള്ള ജീവിതം...ദുഃഖവും ദുരിതവും....എന്നിട്ടും മാണിതളർന്നില്ല. പണിയെടുത്തു മക്കളെ വളർത്തി...
"അമ്മ അമ്മാവനെക്കാണാൻ പോണില്ലേ?
ആളുകൾ അതുമിതും പറഞ്ഞു പരിഹസിക്കുന്നു... ഞങ്ങക്കു നാണക്കേടാ...
അമ്മേ...... മകൻ കുഞ്ഞോലയുടെ അലർച്ച കേട്ട് അവർ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു.
" കാർന്നോന്നോമ്മാരേം നമ്മടെതൈ തൈവങ്ങളെയും മറന്ന് തായിപ്പിന്റെ തൈവത്തിന്റെ പൊറകേ പോയവനാ...മാണിത്തള്ളയ്ക്കു ദേഷ്യവും സങ്കടവും അടക്കാനാവാതെ പിന്നെയും പുലമ്പി ക്കൊണ്ടിരുന്നു.
അമ്മാവനും അമ്മയും എന്തിനാണു പിണങ്ങിയതെന്നു കുട്ടിക്കാലത്തു അറിയില്ലായിരുന്നു. പിന്നീട് മുതിർന്നപ്പോഴാണ് മക്കൾക്കു മനസ്സിലായതു
പിണക്കംദൈ ദൈവങ്ങളുടെ പേരിലാണെന്ന്.
അവർ രണ്ടാളും അമ്മാവനെ പോയിക്കാണും... എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കും..... അവർക്കു അമ്മയുടെ ദൈ വങ്ങളേയും അമ്മാവന്റ പുതിയ ദൈവത്തേയും കൂട്ടാക്കാതെ നടക്കുന്നവരായിരുന്നു...
സമയം ഉച്ചതിരിഞ്ഞ നേരം...
പുലർച്ചെ മുതൽ ആളുകൾ യോഹന്നാനെക്കാണാൻദൂരെനിന്നു പോലും വന്നുകൊണ്ടിരുന്നു.
വൈക്കത്തു നിന്നും അച്ചനും കപ്യാരും ഏതാനും സഭാംഗങ്ങളും എത്തി. തിടുക്കത്തിലൊരു പ്രാർത്ഥന നടത്തി.
വൈകുന്നേരത്തോടെ ശവസംസ്കാരം കഴിഞ്ഞു.
കരിനിലങ്ങൾക്കരികിൽ മണ്ണിട്ടു ഉയർത്തിയ ശവക്കോട്ടപറമ്പ്: കൈതയും ഒതള മരങ്ങളും പൂവരശു o മറ്റെന്തൊക്കെയോ പാഴ്ച്ചെടികളും തിങ്ങി വളർന്ന് നട്ടുച്ചയ്ക്കു പോലും ഇരുട്ടു തോന്നിച്ചിരുന്ന ശവപ്പറമ്പ് : !
വൈകാതെ എല്ലാവരും വീടുകളിലേയ്ക്കു മടങ്ങി...
നനഞ്ഞു കുതിർന്ന്
ഈർപ്പം തുടിക്കുന്ന ആ കറുത്ത മണ്ണിന്നുളളിൽ ഈ കാണായ
കരിനിലങ്ങളിൽ ഓടി നടന്ന് ഉഴുതും ചക്രം ചവിട്ടിയും വിതച്ചും കൊയ്തും കളം കാവലു കിടന്നും... വിശന്നും ദാഹിച്ചും
വിശ്റമില്ലാതെ പണിയെടുത്തു ആരോഗ്യം ക്ഷയിച്ചു എല്ലും തോലുമായിത്തീർന്ന ആ മനുഷ്യൻ വിശ്റമത്തിനായ്.... നിത്യ വിശ്റമത്തിനായ് ഒടുവിൽ മാലാഖമാരൊത്തു സ്വർഗം പങ്കിടാമെന്നുള്ള പ്രത്യാശയോടെ ഉറങ്ങാൻ കിടന്നു.....
പകലിന്റെ അവസാന തുള്ളി വെളിച്ചവും മാഞ്ഞു കഴിഞ്ഞു. സാന്ധ്യാ കാശത്തിനു കീഴിൽ കൂടണയാൻ വെമ്പുന്ന പക്ഷക്കൂട്ടങ്ങൾ പറന്നകലുന്നു...
ഒരുപാടു വർഷങ്ങളുടെ പറയാതെ പോയ വിശേഷങ്ങളും പരിഭവങ്ങളും പങ്കിട്ടുകൊണ്ട് മാണി പൂവനാങ്ങളയ്ക്കരികിലിരുന്നു. കറുത്ത മൺകൂനയ്ക്കു മുകളിൽ കണ്ണുനീർ മഴ പോലെ പെയ്തു.
കൊണ്ടിരുന്നു....
തുടരും...
Read More: https://www.emalayalee.com/writer/300