
സിനിമ, സീരിയൽ നടി ഹരിത ജി. നായരും എഡിറ്റർ വിനായകും വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചു. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യാത്രയിൽ ഒപ്പം നിന്നവർക്ക് ഹരിത നന്ദിയും അറിയിച്ചിട്ടുണ്ട്.
15 വർഷത്തെ സൗഹൃദത്തിന് ശേഷം 2023 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഹരിതയുടെ ബാല്യകാല സുഹൃത്താണ് വിനായക്. ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബന്ധം വേർപെടുത്താനുള്ള അന്തിമ തീരുമാനമെടുത്തത്.
ജീത്തു ജോസഫ് സിനിമകളിലെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് വിനായക്. 'ദൃശ്യം 2', 'ട്വൽത് മാൻ', 'നുണക്കുഴി', 'നേരം' തുടങ്ങിയ സിനിമകൾ എഡിറ്റ് ചെയ്തത് വിനായക് ആണ്. 'കസ്തൂരിമാൻ' എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് ഹരിത ശ്രദ്ധേയയായത്. 'തിങ്കൾകലമാൻ', 'ശ്യാമാമ്പരം', 'ചെമ്പരത്തി' തുടങ്ങിയ സീരിയലുകളിലും ഹരിത അഭിനയിച്ചിട്ടുണ്ട്.
English summary:
'Living separately for a year and a half, the reason is purely personal'; Actress Haritha announces divorce