
യുഎസ് ഈ വർഷം 85,000 വിസകൾ റദ്ദാക്കിയെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ജനങ്ങളുടെയും സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് അതു ചെയ്‌തത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇരട്ടിയാണിതെന്നു ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിൽ 8,000 സ്റ്റുഡന്റ് വിസകളും ഉൾപ്പെടുന്നു.
"വിസകൾ റദ്ദാക്കിയതിനു മുഖ്യ കാരണങ്ങളിൽ ഡി യു ഐ, ആക്രമണങ്ങൾ, മോഷണം എന്നിവ ഉൾപ്പെടുന്നു. ഇവ മൂന്നും പകുതിയോളം റദ്ദാക്കലിനു കാരണമായിരുന്നു.
"ഈ ആളുകൾ സമൂഹത്തിന്റെ സുരക്ഷയ്ക്കു നേരിട്ടു ഭീഷണി ഉയർത്തുന്നവരാണ്. അവരെ നമുക്ക് ഈ രാജ്യത്തു വേണ്ട."
വിസ അപേക്ഷകളിൽ കർശനമായ പരിശോധനയാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് അപകടകരമെന്നു കാണുന്ന രാജ്യങ്ങളിൽ പെട്ടവർക്ക്.
അഫ്ഘാനിസ്ഥാനെ കുറിച്ച് വലിയ സുരക്ഷാ ആശങ്ക ഉണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ പരിശോധനകൾ സമയമെടുത്തു ചെയ്യുന്നവയാണ്. തിരക്കിട്ടു തീർക്കാൻ പറ്റില്ല. "അമേരിക്കയുടെ സുരക്ഷയ്ക്ക് അപേക്ഷകൻ യാതൊരു വിധത്തിലും ഭീഷണിയാവില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വിസ നൽകൂ."
ഒരൊറ്റ ഘടകം ഒരിക്കലും വിസ തീരുമാനത്തെ സ്വാധീനിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. പല കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുക്കുക. അപേക്ഷകനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പരിഗണിച്ചാണ് കോൺസുലർ ഓഫിസുകൾ തീരുമാനത്തിൽ എത്തുക.
US revokes 85K visas over public-safety concerns