Image

ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാ​ഗ്യലക്ഷ്മി

രഞ്ജിനി രാമചന്ദ്രൻ Published on 09 December, 2025
ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാ​ഗ്യലക്ഷ്മി

 നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് നടിയും പ്രമുഖ ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെച്ചു. ദിലീപിനെ വെറുതെ വിട്ട കോടതി വിധിയെ സംഘടനകൾ അന്തിമ വിധിയെന്ന നിലയിൽ കാണുന്നതിലാണ് അവർ അതൃപ്തി രേഖപ്പെടുത്തിയത്.

ഇനി ഒരു സംഘടനയുടെയും ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, സിനിമാ സംഘടനകൾക്കെതിരെ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ട് അവർ നിലപാട് വ്യക്തമാക്കി.

English summary:

 Bhagyalakshmi resigns from FEFKA protesting move to reinstate Dileep

Join WhatsApp News
Sudhir Panikkaveetil 2025-12-09 13:41:56
ലോകമെമ്പാടുമുള്ള ജനങ്ങൾ എല്ലാം നേരിൽ കണ്ട പോലെ (മീഡിയ ഹൈപ്പ് ആണോ) ദിലീപ് കുറ്റക്കാരനെന്നു വിശ്വസിക്കുന്നു. കോടതി അങ്ങനെ കാണുന്നില്ല വാദിഭാഗം സമർപ്പിച്ച 233 സാക്ഷികൾക്കോ 1300 ഡിജിറ്റൽ തെളിവുകൾക്കോ ദിലീപ് കുറ്റകാരൻ എന്ന് കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞില്ല. ഏതായാലും നീതി ദേവത കണ്ണടച്ചു ഇരിക്കയല്ലേ അപ്പോൾ പിന്നെ പൊതുജനാഭിപ്രായം കണക്കിലെടുത്ത് ശിക്ഷിക്കണമായിരുന്നു. ഇങ്ങനെയുള്ള കേസുകളിൽ ഇനിമുതൽ പൊതുജനാഭിപ്രായം അന്തിമ വിധി എന്ന നിയമം ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം. അല്ലാതെ ഓരോരുത്തർ പ്രതിഷേധവും നിസ്സഹകരണവും (ദിലീപിൻെറ സിനിമ ഇനി വരുകയാണെങ്കിൽ കാണില്ല) വെല്ലുവിളികളും നടത്തിയിട്ട് ഒരു കാര്യവുമില്ല. പിന്നെ അതിജീവിതക്ക് ഇനിയും പണവും സമയവും കളയാൻ (അതോടൊപ്പം ഇപ്പോൾ കുറ്റവിമുക്തന്റെയും ) മേലെ കോടതികൾ ഉണ്ട്. എല്ലാറ്റിലും ഉപരിയായി ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ദൈവത്തിന്റെ കോടതിയുമുണ്ട്. കാലം എല്ലാറ്റിനും ഉത്തരം പറയും. കാത്തിരിക്കാം. Leviticus 19:18 “Don’t seek revenge or carry a grudge against any of your people. “Love your neighbor as yourself. I am GOD.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക