
വാഷിംഗ്ടൺ : ജീവിത പങ്കാളിയെ നഷ്ടപെട്ടതിനു ശേഷം അതിജീവിക്കുന്നയാൾക്കു ലഭിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പുതിയതായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇവയെ കുറിച്ച് പ്രതിപാദിക്കുന്നതു ഇങ്ങനെയാണ്.
നിങ്ങൾ നിങ്ങളുടെ പങ്കാളിക്കോപ്പമോ അല്ലാതെയോ ഒരു സോഷ്യൽ എക്യൂരിറ്റി പ്ലാനിൽ അംഗമാണെങ്കിലും പങ്കാളി വിട്ടു പോയതിനു ശേഷം നിങ്ങളുടെ എൻറോൾമെൻറ് പുനപരിശോധിക്കുകയും ഒരു പുതിയ പ്ലാനിൽ ചേരുകയും ആയിരിക്കും അഭികാമ്യം. പങ്കാളി വിട്ടു പോകുമ്പോൾ (മരണപെടുമ്പോൾ ) മെഡികെയർ കവറേജ് ഓട്ടോമാറ്റിക്കായി മാറുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യില്ല. നിങ്ങൾ സ്വയം കവറേജ് പരിശോധിക്കുകയും വീണ്ടും എൻറോൾ ചെയ്യുകയും വേണം. നിങ്ങളുടെ വിവരങ്ങളിലും ആവശ്യമായ അപ്ഡേറ്റുകൾ വരുത്തണം.
സോഷ്യൽ സെക്യൂരിറ്റി നിയമങ്ങൾ പങ്കാളി കടന്നു പോയി കഴിയുമ്പോൾ ആനുകൂല്യങ്ങൾക്ക് പുതിയ നിയമങ്ങൾ അതിജീവിതന്/അതിജീവിതയ്ക്ക് ബാധകമായി വരുന്നു. പുതിയ നിയമങ്ങൾ, അവസാന തീയതികൾ എന്നിവ മനസിലാക്കുകയും അവ ഓർക്കുകയും ചെയ്യേണ്ടത് ആവശ്യമായി വരും. ഇങ്ങനെ നിങ്ങൾ സ്വയം തിരുത്തുവാനോ ഓർക്കുവാനോ തയ്യാറായില്ലെങ്കിൽ ഗൗരവമായ നഷ്ടങ്ങൾ സഹിക്കേണ്ടി വരും.
റിട്ടയർമെന്റ് (67 വയസിനു ശേഷം) വൈകി എടുത്തവർക്കു ലഭിക്കുന്ന വൈകിയുള്ള ക്രെഡിറ്റുകൾക്കു അതിജീവിക്കുന്ന പങ്കാളിക്കു അർഹത ഇല്ല. ഭാവിയിൽ നിങ്ങൾക്കു ലഭിക്കാവുന്ന ആനുകൂല്യങ്ങൾ കണക്കുകൂട്ടലിനു ഇത് ബാധകമാണ്.
അതിജീവിക്കുന്ന പങ്കാളിക്ക് 60 വയസു വരെ പുനഃ വിവാഹം നടത്തിയിട്ടില്ലങ്കിലോ വിവാഹം 10 വർഷമെങ്കിലും നില നിന്നിരുന്നുവെങ്കിൽ മരിച്ച പങ്കാളിയുടെ ആനുകൂല്യങ്ങൾക്ക് നിങ്ങൾക്കു അർഹത ഉണ്ടാകും.
അതിജീവിത പങ്കാളിക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കും നികുതി ബാധകമാണ്. ഐ ആർ എസ് നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ വരുമെങ്കിൽ നികുതി നല്കാൻ ഇവർ ബാധ്യസ്ഥരാണ്. അതിജീവിതർക്കുള്ള ആനുകൂല്യം എഫ് ആർ എ ക്കു മുൻപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ എസ് എസ് എ ടെസ്റ്റ് അനുസരിച്ചു നികുതി കുറയാൻ സാധ്യതയുണ്ട്. 23,400 നു മേൽ ഉള്ള ഓരോ ഡോളർ രണ്ടിനും ഒരു ഡോളർ എന്ന നിരക്കിൽ നികുതി നൽകേണ്ടി വന്നേക്കാം. എഫ് ആർ എ യിൽ എത്തുന്ന വർഷം 62,160 ഡോളർ പരിധി മറികടന്നാൽ ഒരു ഡോളർ ഓരോ 3 ഡോളർ വരുമാനത്തിന് മുകളിലും നികുതി ചുമത്തപ്പെട്ടേക്കാം.
ഒറ്റയ്ക്ക് ഫയൽ ചെയ്യുന്നവർ വരുമാനം 25,000 ഡോളറിൽ കൂടുതലായാൽ 85% വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരും. ജോയിന്റ് ആയി ഫയൽ ചെയ്യുന്നവർക്ക് ഈ പരിധി 32,000 ഡോളർ ആണ്. അതിജീവിതരായ 18 ഓ, 19 ഓ വയസുള്ള, പഠനം തുടരുന്നവരും നികുതി നൽകേണ്ടതാണ്.
എസ് എസ് എ അന്തരിച്ച ജീവിത പങ്കാളിയുടെ പേരിൽ അതിജീവിക്കുന്നവർക്ക് 255 ഡോളർ നൽകുന്നുണ്ട്. ഇത് ലഭിക്കുവാൻ പങ്കാളിയുടെ മരണം സംഭവിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ ക്ലെയിം നൽകണം.
അതിജീവിതർക്കുള്ള ആനുകൂല്യങ്ങൾ ഓട്ടോമാറ്റിക്കായി ലഭിക്കില്ല. ഫോണിലൂടെയോ ഇൻ പേഴ്സൺ ആയോ ക്ലെയിം നൽകാവുന്നതാണ്.
എഫ് ആർ എ ബെനിഫിറ്റുകൾ പ്രതിമാസ ആനുകൂല്യങ്ങൾ കുറക്കുന്നതിന് മുൻപ് തന്നെ ക്ലെയിമുകൾ നൽകുന്നതാണ് ഉചിതം.
60 വയസിനു മുൻപ് പുനഃ വിവാഹം നടത്തുന്ന അതിജീവിത പങ്കാളിക്കു ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.
സോഷ്യൽ സെക്യൂരിറ്റി നിയമങ്ങൾ ഒരു പങ്കാളി നഷ്ടപെട്ടതിനു ശേഷം അതിജീവിക്കുന്നയാൾക്കു കൂടുതൽ സങ്കീർണമായി അനുഭവപ്പെട്ടേക്കാം.