Image

രാജ്യാന്തര എൻഫോഴ്സ്മെൻറ് എക്സ്ചേഞ്ച്: ഇന്ത്യൻ സംഘത്തിൽ റോയ് വർഗീസും

Published on 07 December, 2025
രാജ്യാന്തര എൻഫോഴ്സ്മെൻറ് എക്സ്ചേഞ്ച്: ഇന്ത്യൻ സംഘത്തിൽ റോയ് വർഗീസും

കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനും യു.എസും സംയുക്തമായി നടത്തുന്ന സ്ട്രാറ്റജിക് ട്രേഡ് കൺട്രോൾ അഡ്വാ ൻസ്ഡ് ലൈസൻസിങ് ആൻഡ് എൻഫോഴ്സ്മെൻ്റ് എക്സ്ചേഞ്ചിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരളത്തിൽ നിന്ന് റോയ് വർഗീസും.ബ്രസ്സൽസിൽ ഡിസംബർ 10, 11 തീയതികളിൽ നടക്കുന്ന പരിപാടിക്ക്  എട്ടംഗ സംഘത്തെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അയയ്ക്കുന്നത്.

മുൻ രാജ്യാന്തര  അത്ലറ്റായ റോയ് വർഗീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻ്റലിജൻ്റ്സ് വിഭാഗത്തിൽ  ഡപ്യൂട്ടി കമ്മിഷണർ ആണ്.

കേരളത്തിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനും കേരള സർവകലാശാലയിൽ 100 മീ, 200 മീ. റെക്കോർഡ്‌ ഉടമയുമായിരുന്ന റോയ് സ്പോർട്സ് ക്വോട്ടയിലാണ് കസ്റ്റംസിൽ ചേർന്നത്.2024-25 ൽ കൊച്ചി വിമാനത്താവളത്തിൽ റോയ് വർഗീസിൻ്റെ നേതൃത്വത്തിൽ 196 കേസുകളിലായി 100 കോടി രൂപ വിലമതിക്കുന്ന 105 കിലോ സ്വർണവും 20 കേസുകളിൽ 100 കോടി രൂപ വിലമതിക്കുന്ന 108 കിലോ ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ സ്ഥാപകാംഗവും നിലവിൽ പ്രസിഡൻറുമായ റോയ് കായിക പ്രവർത്തനങ്ങളിൽ സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക